Instant Upma Mix Pinterest
Food

വീട്ടിൽ തന്നെ തയ്യാറാക്കാം ഇൻസ്റ്റന്റ് ഉപ്പുമാവ് മിക്സ്; രാവിലെ ബ്രേക്ക്ഫാസ്റ്റ് ഇനി മിനിറ്റുകൾക്കുള്ളിൽ!

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ മിക്സ് യാത്രകളിലും തിരക്കുള്ള ദിവസങ്ങളിലും ഏറെ ഉപകാരപ്പെടും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

രാവിലെ തിരക്കിനിടെ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാൻ സമയം കിട്ടാറില്ലേ? എങ്കിൽ പിന്നെ ഇൻസ്റ്റന്റ് ഉപ്പുമാവ് മിക്സ് പരീക്ഷിച്ചാലോ? ദിവസവും ഉപ്പുമാവ് ഉണ്ടാക്കാൻ റവ വറുത്തും പച്ചക്കറി അരിഞ്ഞും സമയം കളയേണ്ടതില്ല. ഒരിക്കൽ തയ്യാറാക്കാൻ സൂക്ഷിച്ചാൽ ആവശ്യാനുസരണം മിനിറ്റുകൾക്കുള്ളിൽ രുചികരമായ ഉപ്പുമാവ് സാധിക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ മിക്സ് യാത്രകളിലും തിരക്കുള്ള ദിവസങ്ങളിലും ഏറെ ഉപകാരപ്പെടും.

ആവശ്യമായ ചേരുവകൾ

  • റവ – 2 കപ്പ്

  • കടുക് – 1 ടീസ്പൂൺ

  • ഉഴുന്നുപരിപ്പ് – 1 ടീസ്പൂൺ

  • കടലപ്പരിപ്പ് – 1 ടീസ്പൂൺ

  • ഉള്ളി – അര

  • ഉണക്കമുളക് – 2 എണ്ണം

  • കറിവേപ്പില – 2 തണ്ട്

  • കശുവണ്ടി – 10 എണ്ണം

  • ഇഞ്ചി ചെറുതായി അരിഞ്ഞത് – 1 ടീസ്പൂൺ

  • ഉപ്പ് – ആവശ്യത്തിന്

  • നെയ്യ് അല്ലെങ്കിൽ എണ്ണ – 1 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

റവ വറുത്തെടുക്കാം

ആദ്യം ഒരു പാനിൽ റവ ചെറിയ തീയിൽ നന്നായി വറുത്തെടുക്കാം. നിറം മാറാതെ നല്ല മണം വരുന്നതുവരെ വറുത്ത ശേഷം മാറ്റിവയ്ക്കാം. റവയിൽ ഈർപ്പം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം.

മസാലകൾ തയ്യാറാക്കാം

അതേ പാനിൽ നെയ്യോ എണ്ണയോ ഒഴിച്ച് കടുക് പൊട്ടിക്കുക. ശേഷം ഉഴുന്നുപരിപ്പ്, കടലപ്പരിപ്പ്, ഉള്ളി അരിഞ്ഞത്, ഉണക്കമുളക്, കശുവണ്ടി എന്നിവ ചേർത്ത് വറുക്കുക. ഇഞ്ചിയും കറിവേപ്പിലയും ചേർത്ത് ചെറുതായി വഴറ്റിയെടുക്കാം.

മിക്സ് തയ്യാറാക്കാം

വറുത്തുവച്ച റവയിലേക്ക് തയ്യാറാക്കിയ മസാലക്കൂട്ട് ചേർക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. മിശ്രിതം പൂർണമായും തണുത്തശേഷം വായു കടക്കാത്ത വൃത്തിയുള്ള പാത്രത്തിലോ ഗ്ലാസ് ജാറിലോ സൂക്ഷിക്കാം.

ഇൻസ്റ്റന്റ് ഉപ്പുമാവ് എങ്ങനെ തയ്യാറാക്കാം?

  • ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളം തിളപ്പിക്കുക.

  • അതിലേക്ക് ഒരു കപ്പ് ഉപ്പുമാവ് മിക്സ് ചേർക്കുക.

  • ചെറിയ തീയിൽ അടച്ചുവച്ച് 3–5 മിനിറ്റ് വേവിക്കുക.

  • റവ വെള്ളം വലിച്ചെടുത്ത് പാകമാകുമ്പോൾ തീ ഓഫ് ചെയ്യാം.

  • കുറച്ച് നെയ്യ് ചേർത്ത് ഇളക്കിയാൽ ഉപ്പുമാവ് റെഡി.

കൂടുതൽ രുചിക്ക് ചില ടിപ്പുകൾ

  • ഉപ്പുമാവ് തയ്യാറാക്കുമ്പോൾ ആവശ്യാനുസരണം കാരറ്റ്, ബീൻസ്, ഗ്രീൻപീസ് തുടങ്ങിയ പച്ചക്കറികൾ ചേർക്കാം.

  • കൂടുതൽ രുചിക്കായി തേങ്ങ ചിരകിയതോ നാരങ്ങാനീരോ ചേർക്കാവുന്നതാണ്.

  • മിക്സ് തയ്യാറാക്കുമ്പോൾ ഈർപ്പമില്ലാത്ത പാത്രങ്ങളും സ്പൂണുകളും ഉപയോഗിക്കുക.

  • കശുവണ്ടി, ഇഞ്ചി തുടങ്ങിയവ ചേർത്ത മിക്സ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് കൂടുതൽ നല്ലതാണ്. ഉപയോഗിക്കുന്ന ചേരുവകളുടെ ഈർപ്പവും സംഭരണരീതിയും അനുസരിച്ച് സൂക്ഷിക്കാവുന്ന കാലയളവ് വ്യത്യാസപ്പെടും.

Instant Uppumavu Mix Recipe, Easy breakfast recipes in ten minutes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിജെപിയില്‍ നിന്ന് അവഗണന; പത്മിനി തോമസ് തിരികെ കോണ്‍ഗ്രസിലേക്ക്

'യന്ത്രം പോലെ ജോലി ചെയ്യാൻ എനിക്ക് കഴിയില്ല, ഞാനൊരു ആർട്ടിസ്റ്റാണ്, തൊഴിലാളിയല്ല'; സിനിമയിലെ ഇടവേളയെക്കുറിച്ച് നിത്യ മേനോൻ

പയ്യന്നൂരിൽ വൻ തീപിടുത്തം; ഇന്റീരിയർ സ്ഥാപനം കത്തിനശിച്ചു, ലക്ഷങ്ങളുടെ നാശനഷ്ടം

സഹപ്രവർത്തകരുടെ ബാഗ് കീറി 1.70 ലക്ഷം രൂപ കവർന്നു; നേപ്പാളി സ്വദേശി കണ്ണൂരിൽ അറസ്റ്റിൽ

മുതലക്കോടം സർവീസ് സഹകരണ ബാങ്ക് 17 കോടി രൂപയുടെ നഷ്ടത്തിൽ; വായ്പാ വിതരണത്തിൽ ഗുരുതര ക്രമക്കേടെന്ന് സഹകരണ വകുപ്പ് റിപ്പോർട്ട്