Mango Pickle Recipe Pinterest
Food

മുളകുപൊടിയില്ലാതെ, മാങ്ങ വെള്ളയ്ക്ക് അച്ചാറിടാം, റെസിപ്പി

ഈ അച്ചാർ പെട്ടെന്ന് കേടാകാതെ കൂടുതൽ കാലം സൂക്ഷിച്ചുവയ്ക്കാൻ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു വിഭവമാണ് വെള്ള മങ്ങാ അച്ചാർ. സാധാരണയായി കാണാറുള്ള ചുവന്ന മുളകുപൊടി ചേർത്ത അച്ചാറുകളിൽ നിന്ന് കാഴ്ചയിലും രുചിയിലും ഇവ വ്യത്യസ്ഥമാണ്. പച്ചമുളകിന്റെ എരിവും സു​ഗന്ധവ്യഞ്ജനങ്ങളുടെ മണവും ചേരുന്ന ഈ വെള്ള മാങ്ങ അച്ചാർ ചോറിനൊപ്പവും കഞ്ഞിക്കൊപ്പവുമൊക്കെ നല്ല കോംമ്പിനേഷനാണ്.

ഈ അച്ചാർ പെട്ടെന്ന് കേടാകാതെ കൂടുതൽ കാലം സൂക്ഷിച്ചുവയ്ക്കാൻ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. മാങ്ങയുടെ സ്വാഭാവികമായ പുളിയും കടുപ്പവും ചോർന്നു പോകാതെ, എന്നാൽ എല്ലാ സുഗന്ധവ്യഞ്ജനങ്ങളുടെയും രുചി ഇറങ്ങിച്ചെല്ലുന്ന രീതിയിലാണ് ഇത് തയ്യാറാക്കുന്നത്.

വെള്ള മാങ്ങ അച്ചാർ റെസിപ്പി നോക്കാം.

ചേരുവകൾ

  • പച്ച മാങ്ങ – 500 ഗ്രാം (നീളത്തിൽ അരിഞ്ഞത്)

  • വെളുത്തുള്ളി – 15 അല്ലി (അരിഞ്ഞത്)

  • ഇഞ്ചി – 1 വലിയ കഷ്ണം (അരിഞ്ഞത്)

  • പച്ചമുളക് – 7–8 എണ്ണം (നീളത്തിൽ അരിഞ്ഞത്)

  • കടുക് – 1 ടീസ്പൂൺ

  • ഉലുവ – ½ ടീസ്പൂൺ

  • മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ

  • കായപ്പൊടി – 1 ടീസ്പൂൺ

  • വിനാഗിരി – 1 കപ്പ്

  • പഞ്ചസാര – 1 ടീസ്പൂൺ

  • കറിവേപ്പില – 1 പിടി

  • നല്ലെണ്ണ – 2 ടേബിൾസ്പൂൺ

  • ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

  • ഒരു പാനിൽ നല്ലെണ്ണ ഒഴിച്ച് ചൂടാക്കാം.

  • എണ്ണ ചൂടാകുമ്പോൾ കടുകും ഉലുവയും ചേർത്ത് പൊട്ടിക്കാം.

  • അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർക്കുക. ഇവ നേരിയ പൊൻനിറമാകുന്നത് വരെ നന്നായി വഴറ്റാം.

  • തീ കുറച്ചതിനു ശേഷം മഞ്ഞൾപ്പൊടിയും കായപ്പൊടിയും ചേർത്ത് ചെറുതായി വഴറ്റാം.

  • അതിനുശേഷം വിനാഗിരിയും ആവശ്യത്തിന് ഉപ്പും ഒഴിച്ച് നന്നായി ഇളക്കാം.

  • ഇനി അരിഞ്ഞു വെച്ചിരിക്കുന്ന പച്ച മാങ്ങ കഷ്ണങ്ങൾ ചേർത്ത് മസാല എല്ലാ കഷ്ണങ്ങളിലും നന്നായി പിടിക്കുന്നത് വരെ പതുക്കെ ഇളക്കി യോജിപ്പിക്കാം.

  • ഒരു ടീസ്പൂൺ പഞ്ചസാര കൂടി ചേർത്ത് അവസാനമായി ഒരിക്കൽ കൂടി ഇളക്കാം.

  • ഉടൻ തന്നെ അടുപ്പിന്റെ തീ അണയ്ക്കാം.

മാങ്ങ വേവിക്കാൻ പാടില്ല. മാങ്ങയുടെ കടുപ്പവും മൊരിവും അതേപടി നിലനിൽക്കണം. കൂട്ടിലെ ചൂട് തന്നെ മാങ്ങയിൽ മസാലയും രുചികളും പിടിക്കാൻ ധാരാളമാണ്.

How to make mango pickle with chillypowder

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജിഎന്‍എ കരാറില്‍ അപ്രായോഗികതയുണ്ട്, ഹിമാചല്‍ വൈദ്യുതി സര്‍ക്കാര്‍ പദ്ധതി; മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്

ചെറുമത്സ്യങ്ങളുമായി ബോട്ട് ഫിഷറീസ് പിടിയിൽ; 2.5 ലക്ഷം രൂപ പിഴ

വാഹനാപകടത്തില്‍ കാല്‍നഷ്ടപ്പെട്ടു; പ്രവാസി മലയാളിക്ക് നഷ്ടപരിഹാരം രണ്ട് കോടിയാക്കി ഉയര്‍ത്തി സുപ്രീംകോടതി

രോഹിത് 0, കോഹ്‌ലി 0, ശ്രേയസ് 0; ഞെട്ടിച്ച് മാറ്റ് ഹെൻ‌റി; സ്‌കോർ ബോർഡ് തുറക്കും മുൻപ് മുൻനിര വീണു

'ക്രെയിൻ അപകടത്തിൽ നിന്ന് ഏതോ ദിവ്യഹസ്തം എന്നെ രക്ഷിച്ചു; അതിന് ശേഷം ഭ​ഗവാൻ ശ്രീകൃഷ്ണനിൽ വിശ്വസിച്ചു തുടങ്ങി'