Orange Sweet Screenshort
Food

ഓറഞ്ചിന്റെ തൊലികൊണ്ട് മധുരമൂറുന്ന മിഠായി, കൃത്രിമ ചേരുവകളില്ലാതെ വീട്ടിൽ ഉണ്ടാക്കാം

ലളിതമായ ചേരുവകൾ ഉപയോ​ഗിച്ച് വീട്ടിൽ തന്നെ സിംപിൾ ആയി ഒരു മിഠായി ഉണ്ടാക്കിനോക്കാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

മിഠായി ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. എന്നാൽ വിപണിയിലുള്ള പല മിഠായികളും കൃത്രിമ നിറങ്ങളും പ്രിസർവേറ്റീവുകളും ധാരാളമായി അടങ്ങിയിട്ടുള്ളതാകാം. അത് ആരോ​ഗ്യത്തിന് അത്ര സുരക്ഷിതമായിരിക്കണമെന്നില്ല. അതുകൊണ്ട് ലളിതമായ ചേരുവകൾ ഉപയോ​ഗിച്ച് വീട്ടിൽ തന്നെ സിംപിൾ ആയി ഒരു മിഠായി ഉണ്ടാക്കിനോക്കാം.

ഈ മിഠായിയുടെ പ്രധാന ചേരുവ ഓറഞ്ചിന്റെ തൊലിയാണ്. വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും ധാരാളമായി അടങ്ങിയതാണ് ഇവ. യാതൊരുവിധ കൃത്രിമ ചേരുവകളുമില്ലാതെ, വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കാം. കുക്കിസ്റ്റ് വൗ എന്ന ഇൻസ്റ്റാഗ്രാം പേജാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.

ആവശ്യമായ ചേരുവകൾ

  • ഓറഞ്ച് - 3 എണ്ണം

  • പഞ്ചസാര - 200 ഗ്രാം

  • ഓറഞ്ച് ജ്യൂസ് - 120 ഗ്രാം

  • വെള്ളം - 340 ഗ്രാം

തയ്യാറാക്കുന്ന വിധം

നന്നായി കഴുകി വൃത്തിയാക്കിയ ഓറഞ്ചിന്റെ തൊലി എടുത്ത്, അത് മുങ്ങിക്കിടക്കാൻ പാകത്തിന് വെള്ളം ഒഴിച്ച് ഏകദേശം 8 മിനിറ്റ് തിളപ്പിക്കുക.

തിളപ്പിച്ച തൊലികൾ ഉടൻ തന്നെ തണുത്ത വെള്ളത്തിലിട്ട് തണുപ്പിച്ച ശേഷം, നീളത്തിൽ കനം കുറച്ച് മുറിച്ചെടുക്കുക.

ഒരു പാത്രത്തിൽ ഓറഞ്ച് ജ്യൂസ്, വെള്ളം, പഞ്ചസാര എന്നിവയോടൊപ്പം ഈ അരിഞ്ഞുവെച്ച ഓറഞ്ച് തൊലികളും ചേർത്ത് 30 മിനിറ്റ് നന്നായി വേവിക്കുക. സമയമായാൽ തീ ഓഫ് ചെയ്ത് പാത്രം അടച്ചുവെച്ച് 10 മിനിറ്റ് മാറ്റി വെക്കുക.

ശേഷം ഇതിലെ വെള്ളം നന്നായി ഊറ്റിക്കളഞ്ഞ്, ബട്ടർ പേപ്പർ വിരിച്ച ഒരു ബേക്കിങ് ട്രേയിൽ നിരത്തി വെക്കുക. ഇത് കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഉണങ്ങാൻ അനുവദിക്കുക.

നന്നായി ഉണങ്ങിയ ശേഷം പഞ്ചസാര തരികളിൽ ഒന്ന് പൊതിഞ്ഞെടുത്താൽ രുചികരമായ ഓറഞ്ച് മിഠായി കഴിക്കാൻ തയ്യാർ!

How to make Orange sweet at home

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാം; തമിഴ്‌നാട്ടിലെ പാറ, മണല്‍ വിലക്ക് നീക്കി മദ്രാസ് ഹൈക്കോടതി

കെടിഡിസി ചെയര്‍മാന്‍ സ്ഥാനം വേണം: മുഖ്യമന്ത്രിക്ക് പി വി അന്‍വറിന്റെ കത്ത്

ആരാകും ബോണ്ട് ​ഗേൾ? റോബർട്ട് പാറ്റിൻസണിന്റെ നായികയാകാൻ സെൻഡയയും മാർഗരറ്റ് ക്വാളിയും?

ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; 26,000 വളർത്തുപക്ഷികളെ കൊന്നൊടുക്കും

1,2,3,5 വര്‍ഷ കാലയളവ്; പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ എത്ര കിട്ടും?