Ways to Reduce Excess Salt in Curries Pinterest
Food

കറിയിൽ ഉപ്പ് കൂടിപ്പോയോ? ടെൻഷൻ വേണ്ട, കുറയ്ക്കാൻ ചില ടിപ്സ് ഇതാ

കറിയിൽ ഉപ്പ് കൂടിയാൽ ആദ്യം പരീക്ഷിക്കാവുന്ന ഒരു വിദ്യയാണ് ഉരുളക്കിഴങ്ങ് ചേർക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

പാചകം ചെയ്യുന്നതിനിടെ കറിയിൽ ഉപ്പ് കൂടിപ്പോകുന്നതൊക്കെ പല വീടുകളിലും സാധാരണയായി നടക്കുന്ന സംഭവങ്ങളാണ്. രുചി നോക്കുമ്പോഴായിരിക്കും കറിയിൽ ഉപ്പ് കൂടുതലാണെന്ന് മനസ്സിലാവുക. പ്രത്യേകിച്ച് അതിഥികൾ വരുമ്പോഴോ തിരക്കിട്ട് ഭക്ഷണം തയ്യാറാക്കുമ്പോഴും ഇത്തരത്തിലുള്ള അബദ്ധങ്ങൾ സംഭവിക്കാം. ഉപ്പ് കൂടിയെന്ന് കരുതി കറി കളയേണ്ടതില്ല. അതിന് ചില ടെക്നിക്കുകൾ ഉണ്ട്.

കറിയിൽ ഉപ്പ് കൂടിയാൽ പരീക്ഷിക്കാവുന്ന ചില എളുപ്പവഴികൾ ഇതാ

ഉരുളക്കിഴങ്ങ് ചേർക്കാം

കറിയിൽ ഉപ്പ് കൂടിയാൽ ആദ്യം പരീക്ഷിക്കാവുന്ന ഒരു വിദ്യയാണ് ഉരുളക്കിഴങ്ങ് ചേർക്കുന്നത്. ഒരു ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് വലിയ കഷണങ്ങളാക്കി കറിയിലിടാം. കുറച്ചുനേരം വേവിച്ച ശേഷം ഉരുളക്കിഴങ്ങ് പുറത്തെടുക്കാം. ഇത് കറിയുടെ അളവ് കൂട്ടുന്നതിനും ഉപ്പിന്റെ തീവ്രത കുറയ്ക്കുന്നതിനും സഹായിക്കും. കറിയുടെ അളവിനനുസരിച്ച് ഉപ്പിന്റെ രുചി സന്തുലിതമാക്കുകയാണ് ഇതിലൂടെ സംഭവിക്കുന്നത്.

തേങ്ങാപ്പാൽ ചേർക്കാം

തേങ്ങാപ്പാൽ ഉപയോഗിച്ച് തയ്യാറാക്കുന്ന കറികളിൽ ഉപ്പ് കൂടിയാൽ അൽപം തേങ്ങാപ്പാൽ ചേർക്കുന്നത് നല്ലൊരു മാർഗമാണ്. തേങ്ങാപ്പാൽ കറിയുടെ അളവ് കൂട്ടുന്നതിനൊപ്പം ഉപ്പിൻ്റെ രുചി കുറച്ച് സന്തുലിതമാക്കാനും സഹായിക്കും. മീൻകറി, ചിക്കൻ കറി, വെജിറ്റബിൾ കറി തുടങ്ങിയവയിൽ കറിയുടെ സ്വഭാവത്തിനനുസരിച്ച് ഇത് പരീക്ഷിക്കാം. തേങ്ങാപ്പാൽ ചേർത്തശേഷം ആവശ്യത്തിന് ചൂടാക്കി രുചി പരിശോധിക്കണം.

വെള്ളം ചേർത്ത് നേർപ്പിക്കാം

ഗ്രേവി കൂടുതലുള്ള കറികളിൽ ഉപ്പ് കൂടിയാൽ അൽപം വെള്ളം ചേർത്ത് നേർപ്പിക്കാം. എന്നാൽ ഒരുമിച്ച് കൂടുതൽ വെള്ളം ഒഴിക്കരുത്. കുറേശ്ശെയായി ചേർത്ത് കറി തിളപ്പിച്ച് രുചി പരിശോധിക്കാം. വെള്ളം ചേർക്കുമ്പോൾ കറിയുടെ കട്ടിയും മസാലയുടെ രുചിയും കുറയാൻ സാധ്യതയുണ്ട്. അതിനാൽ ആവശ്യത്തിന് മസാലയും മറ്റ് ചേരുവകളും ചേർത്ത് രുചി ക്രമീകരിക്കാം.

തൈര് ചേർത്തുനോക്കാം

ചില കറികളിൽ ഉപ്പ് കൂടിയാൽ തൈര് ചേർക്കുന്നതും പരീക്ഷിക്കാം. പ്രത്യേകിച്ച് മസാലക്കറികൾക്കും ഗ്രേവികൾക്കും ഇത് അനുയോജ്യമാണ്. ഒന്നോ രണ്ടോ ടേബിൾ സ്പൂൺ തൈര് നന്നായി ഉടച്ച് കറിയിൽ ചേർക്കാം. ചെറിയ തീയിൽ ചൂടാക്കണം. തൈര് കറിയുടെ രുചിയിൽ മാറ്റം വരുത്തുന്നതിനൊപ്പം ഉപ്പിന്റെ രൂക്ഷത കുറയ്ക്കാനും സഹായിക്കും.

തക്കാളി ചേർക്കാം

തക്കാളി ഉപയോഗിച്ച് തയ്യാറാക്കുന്ന കറികളിൽ ഉപ്പ് കൂടിയാൽ തക്കാളി അരച്ചതോ ചെറുതായി അരിഞ്ഞതോ ചേർക്കാം. ഇത് കറിയുടെ അളവ് കൂട്ടുന്നതിനൊപ്പം മസാലയുടെ രുചി നിലനിർത്താനും സഹായിക്കും. തക്കാളിയുടെ പുളിരുചി ഉപ്പിൻ്റെ അമിതമായ രുചിയെ സന്തുലിതമാക്കുകയും ചെയ്യും.

പഞ്ചസാര അൽപം ചേർക്കാം

ഉപ്പ് നേരിയ തോതിൽ മാത്രമാണ് കൂടിയതെങ്കിൽ ഒരു നുള്ള് പഞ്ചസാര ചേർത്തുനോക്കാം. പ്രത്യേകിച്ച് തക്കാളി ഗ്രേവി, ചില മസാലക്കറികൾ എന്നിവയിൽ ഈ വിദ്യ പ്രയോജനപ്പെടും. മധുരം ഉപ്പിൻ്റെ രുചിയുടെ തീവ്രത കുറച്ച് തോന്നാൻ സഹായിക്കും. എന്നാൽ അമിതമായി പഞ്ചസാര ചേർക്കരുത്. ഇത് കറിയുടെ യഥാർഥ രുചി തന്നെ മാറ്റിയേക്കാം.

കൂടുതൽ പച്ചക്കറികൾ ചേർക്കാം

പച്ചക്കറിക്കറിയിൽ ഉപ്പ് കൂടിയാൽ ഉപ്പില്ലാതെ വേവിച്ച കുറച്ച് പച്ചക്കറികൾ കൂടി ചേർക്കാം. കാരറ്റ്, ബീൻസ്, ഉരുളക്കിഴങ്ങ്, മത്തങ്ങ തുടങ്ങിയവ കറിയുടെ സ്വഭാവത്തിനനുസരിച്ച് ഉപയോഗിക്കാം. ഇതിലൂടെ കറിയുടെ അളവ് വർധിക്കുകയും ഉപ്പിൻ്റെ തീവ്രത കുറയുകയും ചെയ്യാം.

കറിയിൽ ഉപ്പ് കൂടാതിരിക്കാൻ ശ്രദ്ധിക്കാം

  • പാചകത്തിൻ്റെ തുടക്കത്തിൽ തന്നെ കൂടുതൽ ഉപ്പ് ചേർക്കാതിരിക്കുക.

  • ഉപ്പ് കുറേശ്ശെയായി ചേർത്ത് ഇടയ്ക്കിടെ രുചി പരിശോധിക്കുക.

  • സ്റ്റോക്ക് ക്യൂബ്, സോയ സോസ് തുടങ്ങിയവ ഉപയോഗിക്കുന്നുണ്ടെങ്കിൽ അവയിലും ഉപ്പ് അടങ്ങിയിട്ടുണ്ടെന്ന് ഓർക്കുക.

  • വെള്ളം വറ്റിച്ച് കുറുക്കേണ്ട കറികളിൽ തുടക്കത്തിൽ ഉപ്പ് കുറച്ച് ചേർക്കുക.

  • പാചകം അവസാനിക്കുന്നതിന് മുമ്പ് ഒരിക്കൽ കൂടി രുചി പരിശോധിച്ച ശേഷം മാത്രം ആവശ്യമെങ്കിൽ ഉപ്പ് ചേർക്കുക.

Kitchen Tips: Simple Ways to Reduce Excess Salt in Curries

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആണത്തമുണ്ടെങ്കില്‍ പരസ്യമായി പറയണം; എന്നെ നിയന്ത്രിക്കാനുള്ള ആരും കോണ്‍ഗ്രസില്‍ ഇല്ല; രാജ്‌മോഹന്‍ ഉണ്ണിത്താന്‍

10 മിനിറ്റ് അധിക ദൃശ്യങ്ങളുമായി ‘സ്പൈഡർ മാൻ’ റീ റിലീസ്; ‘ഡൂംസ്‌ഡേ’യ്ക്ക് ക്ലാഷോ?

എംഎല്‍എ മാപ്പുപറയണമെന്ന് വീണാ ജോര്‍ജ്; നുണ നമ്മെ വീട്ടിലിരുത്തുമെന്ന് അബിന്‍ വര്‍ക്കിയുടെ മറുപടി

​പ്രാർത്ഥനാ ലഹരിയിൽ കൽപ്പാത്തി ; പുണ്യം പേറി ദേവരഥ പ്രയാണം

മന്ത്രിയറിയാതെ സ്‌കൂളുകളില്‍ ബാലഗോകുലത്തിന്റെ സ്‌കോളര്‍ഷിപ്പ് പരീക്ഷ; നിര്‍ത്തിവെക്കാന്‍ നിര്‍ദേശം