kariveppila podi mutta Screenshort
Food

പുഴുങ്ങിയ മുട്ട കൂടുതൽ രുചികരമാക്കാൻ കറിവേപ്പിലപ്പൊടി, റെസിപ്പി ഇതാ

കറിവേപ്പില ഉപയോഗിച്ചാണ് ഇതിൻ്റെ മസാലപ്പൊടി ഉണ്ടാക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

മുട്ട പൊതുവെ ഒരു സൂപ്പർ ഫുഡ് ആയാണ് കരുതുന്നത്. എന്നാൽ മുട്ട വെറുതെ പുഴുങ്ങി കഴിക്കുമ്പോൾ ചിലപ്പോൾ മടുപ്പ് തോന്നാം. ആ മടുപ്പ് മാറാൻ പുഴുങ്ങിയ മുട്ടയിൽ കറിവേപ്പില പ്രയോ​ഗം നടത്തിയാലോ? കറിവേപ്പിലയും സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത് തയ്യാറാക്കുന്ന മസാലപ്പൊടിയാണ് താരം. ഇതിന്റെ മണം കേൾക്കുമ്പോൾ തന്നെ നാവിൽ കപ്പലോടും. ജഗ്ഗൂസ് കഫെ എന്ന ഇൻസ്റ്റഗ്രാം പേജാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.

ചേരുവകൾ

  • പുഴുങ്ങിയ മുട്ട - ആവശ്യത്തിന്

  • കുരുമുളക് - 2 ടേബിൾസ്പൂൺ

  • പെരുംജീരകം - 1.5 ടേബിൾസ്പൂൺ

  • ജീരകം - 1 ടീസ്പൂൺ

  • മല്ലി - 2 ടേബിൾസ്പൂൺ

  • വെളുത്തുള്ളി - 5-6 അല്ലി

  • കപ്പലണ്ടി - 1/4 കപ്പ്

  • കറിവേപ്പില - 15 തണ്ട്

  • കല്ലുപ്പ് - 1.5 ടേബിൾസ്പൂൺ

  • മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

  • ഒരു പാനിൽ കുരുമുളക്, പെരുംജീരകം, ജീരകം, മല്ലി എന്നിവ ചേർത്ത് നന്നായി വറുത്തെടുക്കാം.

  • ഇതിലേക്ക് വെളുത്തുള്ളി, കപ്പലണ്ടി, കറിവേപ്പില എന്നിവ ചേർക്കുക. കറിവേപ്പില നന്നായി മൊരിഞ്ഞ് ക്രിസ്പി ആകുന്നത് വരെ ചെറിയ തീയിൽ വറുത്തെടുക്കാം.

  • മസാലകൾ വറുത്തു കഴിഞ്ഞാൽ കല്ലുപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി ഇളക്കാം. ഇത് ചൂടാറാൻ അനുവദിക്കാം. ശേഷം മിക്സിയിൽ ഇട്ട് തരിതരിപ്പായി പൊടിച്ചെടുക്കാം.

  • പുഴുങ്ങി വെച്ചിരിക്കുന്ന മുട്ടകൾ പാതിയായി മുറിക്കുകയോ വരയുകയോ ചെയ്യാം. ഒരു പാനിൽ അല്പം എണ്ണ ഒഴിച്ച് മുട്ടകൾ വറുത്തെടുക്കാം.

  • വറുത്ത മുട്ടകളിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന കറിവേപ്പിലപ്പൊടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. മസാല മുട്ടയിൽ നന്നായി പിടിച്ചു കഴിയുമ്പോൾ അടുപ്പിൽ നിന്ന് മാറ്റാം.

Recipe of kariveppila podi mutta

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുഫാന്‍ ഹരിപ്പാട് ഇല്ലല്ലോ?; സ്വന്തം നാട്ടില്‍ അത് നടപ്പാക്കന്‍ ചെന്നിത്തലയ്ക്ക് ധൈര്യമില്ല; തുറന്നടിച്ച് ജി സുധാകരന്‍

​"ഗോഡ്ഫാദർ' കണ്ടിട്ട് ഒരക്ഷരം മിണ്ടാതെ മണിരത്നം പോയി; മൂന്ന് ദിവസമായിട്ട് അദ്ദേഹം സ്വൈര്യം തരുന്നില്ലെന്ന് സുഹാസിനിയെ വിളിച്ചപ്പോൾ പറഞ്ഞു'

ധനിക് ലാലിന് വീണ്ടും എസിഎഫ് നിയമനം; ഇംതിയാസ് അലി നിലമ്പൂർ സൗത്ത് ഡിഎഫ്ഒ

ആംഗ്യങ്ങള്‍ ഇനി ശബ്ദമാകും; 12 ഭാഷകളില്‍ സംസാരിക്കാന്‍ സഹായിക്കുന്ന എഐ സ്മാര്‍ട്ട് ഗ്ലൗവുമായി സ്റ്റാര്‍ട്ടപ്പ്

VISL: വിഴിഞ്ഞം പോർട്ടിൽ നിരവധി ഒഴിവുകൾ; അക്കൗണ്ട്സ്, എഞ്ചിനീയർ, മാനേജർ തസ്തിക; ഇപ്പോൾ അപേക്ഷിക്കാം