PAPPADAM Pinterest
Food

കഞ്ഞിവെള്ളം ബാക്കിയുണ്ടോ? പപ്പടം വെച്ച് ഒരു വെറൈറ്റി റെസിപ്പി നോക്കാം

പച്ചക്കറികൾ അരിഞ്ഞു സമയം കളയാതെ പപ്പടവും കഞ്ഞിവെള്ളവും ഉണ്ടെങ്കിൽ രുചികരമായ പപ്പടം താളിക്കൽ റെഡി ആക്കാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ചോറിനൊപ്പം പപ്പടം ഒരു ​ഗംഭീര കോമ്പിനേഷൻ ആണ്. എന്നാൽ പപ്പടത്തിൽ ഒരു വെറൈറ്റി ട്രൈ ചെയ്താലോ? പച്ചക്കറികൾ അരിഞ്ഞു സമയം കളയാതെ പപ്പടവും കഞ്ഞിവെള്ളവും ഉണ്ടെങ്കിൽ രുചികരമായ പപ്പടം താളിക്കൽ റെഡി ആക്കാം.

ചേരുവകൾ

  • പപ്പടം

  • എണ്ണ

  • കടുക്

  • ചെറിയുള്ളി

  • വറ്റൽമുളക്

  • വെളുത്തുള്ളി

  • കഞ്ഞിവെള്ളം

  • കറിവേപ്പില

  • മുളകുപൊടി

  • ഉപ്പ്

തയ്യാറാക്കുന്ന വിധം

  • അഞ്ചോ ആറോ പപ്പടം എടുത്ത് ചെറിയ കഷ്ണങ്ങളായി മുറിക്കുക.

  • ഒരു ചീനച്ചട്ടിയിൽ അൽപ്പം എണ്ണയൊഴിച്ച് പപ്പടം വറുത്തെടുക്കുക.

  • ശേഷം മറ്റൊരു പാനിൽ ആവശ്യത്തിനു വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക.

  • നാലോ അഞ്ചോ വറ്റൽ മുളക്, ചെറിയുള്ളി, വെളുത്തുള്ളി, കുറച്ചു കറിവേപ്പില എന്നിവ ചേർത്ത് വഴറ്റിയെടുക്കുക.

  • അതിലേയ്ക്ക് കാൽ ടീസ്പൂൺ മുളകു പൊടി ചേർത്ത് ഇളക്കികൊടുക്കുക.

  • രണ്ടു കപ്പ് കഞ്ഞിവെള്ളം കൂടി ഒഴിച്ച് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് അഞ്ചുമിനിറ്റ് തിളപ്പിക്കുക.

  • നന്നായി തിളച്ചു വറ്റി വരുമ്പോൾ വറുത്തുവെച്ചിരിക്കുന്ന പപ്പടം കൂടി അതിലേയ്ക്കു ചേർക്കുക. മീഡിയം അല്ലെങ്കിൽ കുറഞ്ഞ തീയിൽ തിളപ്പിക്കുക. പപ്പടം താളിച്ചത് റെഡി.

Recipe of pappadam thalichathu

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആരാണ് യഥാർത്ഥ മുസ്ലീം എന്ന് തീരുമാനിക്കാൻ അള്ളാഹുവിന് മാത്രമേ കഴിയൂ, മനുഷ്യർക്കാവില്ല '; നിസ്കാരം തടയുന്നത് പാപമാണെന്ന് മദ്രാസ് ഹൈക്കോടതി

മണ്ഡല പുനർനിർണ്ണയത്തിൽ വിട്ടുവീഴ്ചയില്ല; ലോക്‌സഭയിലെ തമിഴ്‌നാടിന്റെ പ്രാതിനിധ്യം കുറയ്ക്കാൻ അനുവദിക്കില്ലെന്ന് എംകെ സ്റ്റാലിൻ

തൃശൂർ അതിരൂപത ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് സ്ഥാനമൊഴിയുന്നു

ബ്യൂട്ടി ഫില്‍ട്ടര്‍: ഫോട്ടോ എഡിറ്റിങ് ആപ്പുകളില്‍ തട്ടിപ്പ്, യുഎഇയില്‍ മുന്നറിയിപ്പ്

'ബീന ആന്റണിയുടെ അഭിനയത്തിന്റെ ഏഴ് അയലത്ത് വരുമോ ഇവര്‍'; കളിയാക്കലിന് മറുപടിയുമായി സ്വാസിക