Honor X80 Pro Max  source: X
Gadgets

11,000mAh ബാറ്ററി, ബയോമെട്രിക് ഓതന്റിക്കേഷന്‍ ഫീച്ചറുകള്‍; ഹോണര്‍ X80 പ്രോ മാക്‌സ് ഉടന്‍ വിപണിയില്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഹോണര്‍ അവരുടെ X80 ലൈനപ്പ് വിപുലീകരിച്ച് 'പ്രോ മാക്‌സ്' എന്ന പേരില്‍ പുതിയ ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഹോണര്‍ അവരുടെ X80 ലൈനപ്പ് വിപുലീകരിച്ച് 'പ്രോ മാക്‌സ്' എന്ന പേരില്‍ പുതിയ ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അതേസമയം, അടിസ്ഥാന മോഡലായ ഹോണര്‍ X80 ഈ മാസം അവസാനം ചൈനയില്‍ ലോഞ്ച് ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിവരങ്ങള്‍ പ്രകാരം, ഈ ഹാന്‍ഡ്‌സെറ്റില്‍ 90W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 11,000mAh കൂറ്റന്‍ ബാറ്ററി ഉണ്ടായിരിക്കും. മെലിഞ്ഞ ബെസലുകളും വളഞ്ഞ കോണുകളുമുള്ള 6.8 ഇഞ്ച് ഫ്‌ലാറ്റ് അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുണ്ടാകുക. ഇത് 2788 × 1280 പിക്‌സല്‍ റെസല്യൂഷനോട് കൂടിയായിരിക്കും വിപണിയില്‍ എത്തുക എന്നാണ് പറയപ്പെടുന്നത്.

സ്‌നാപ്ഡ്രാഗണ്‍ 6 ജെന്‍ 5 ചിപ്‌സെറ്റാണ് ഹോണര്‍ X80 പ്രോ മാക്‌സിന് കരുത്ത് പകരുന്നത്. ഇതിനൊപ്പം പൂര്‍ണ്ണമായ വാട്ടര്‍ റെസിസ്റ്റന്‍സ് (വെള്ളത്തെ പ്രതിരോധിക്കാനുള്ള ശേഷി), തറയില്‍ വീണാലും കേടുപാടുകള്‍ സംഭവിക്കാത്ത ഡിസൈന്‍ (drop-resistant design), ഫ്‌ലാഗ്ഷിപ്പ് ലെവല്‍ ബയോമെട്രിക് ഓതന്റിക്കേഷന്‍ ഫീച്ചറുകള്‍ എന്നിവയും ഈ ഫോണില്‍ ഉണ്ടായേക്കും.

സാധാരണ ഹോണര്‍ X80 മോഡലിലും സ്‌നാപ്ഡ്രാഗണ്‍ 6 ജെന്‍ 5 പ്രൊസസ്സര്‍ തന്നെയായിരിക്കും ഉപയോഗിക്കുക. ഇതില്‍ 6.8 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും 10,000mAh ബാറ്ററിയും ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Honor X80 Pro Max to launch with an 11,000mAh battery

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്

ഉറക്കക്കുറവും മാനസിക സമ്മർദ്ദവും പതിവാണോ? പിന്നിൽ വിറ്റാമിൻ ഡിയുടെ അഭാവമാകാം