Motorola Hints at Book-Style Foldable Smartphone പ്രതീകാത്മക ചിത്രം
Gadgets

ബുക്ക് മാതൃകയില്‍ പുതിയ ഫോള്‍ഡബിള്‍ ഫോണ്‍; പരീക്ഷണത്തിന് മോട്ടോറോള

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള തങ്ങളുടെ വരാനിരിക്കുന്ന ഫോള്‍ഡബിള്‍ ഫോണുകളില്‍ പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള തങ്ങളുടെ വരാനിരിക്കുന്ന ഫോള്‍ഡബിള്‍ ഫോണുകളില്‍ പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മോട്ടറോളയുടെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ ക്ഷണക്കത്തില്‍ ബുക്ക് മാതൃകയിലുള്ള ഫോള്‍ഡബിള്‍ ഫോണിന്റെ സൂചന നല്‍കിയിട്ടുണ്ട്. ഇത് സാംസങ്ങിന്റെ ഗാലക്‌സി Z ഫോള്‍ഡ് 7 ന് സമാനമായിരിക്കാം.

മോട്ടോറോള ഇതുവരെ അതിന്റെ റേസര്‍ നിരയില്‍ ലംബമായി മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ മാത്രമേ പുറത്തിറക്കിയിട്ടുള്ളൂ. കമ്പനി ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ മോട്ടോറോള റേസര്‍ 60 സീരീസും 2024ലെ റേസര്‍ 50 മോഡലുകളും ഇത്തരത്തിലുള്ളതാണ്. ജനുവരി 6 ന് നടക്കാനിരിക്കുന്ന ലെനോവോ ടെക് വേള്‍ഡില്‍ ബുക്ക് മാതൃകയിലുള്ള ഫോള്‍ഡബിള്‍ ഫോണുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെയ്ക്കുമെന്നാണ് സൂചന. വാര്‍ഷിക വ്യാപാര പ്രദര്‍ശനത്തിനിടെ മോട്ടോറോള ബുക്ക് മാതൃകയിലുള്ള ഫോള്‍ഡബിള്‍ ഫോണ്‍ അവതരിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഫോള്‍ഡബിള്‍ ഫോണുകളുടെ വിപണി കൂടുതല്‍ സജീവമാകുന്ന സമയത്താണ് പുതിയ ഡിസൈനുമായി മോട്ടോറോള വരുന്നത്. സാംസങ്, വാവേ തുടങ്ങിയ എതിരാളികള്‍ ട്രിപ്പിള്‍ സ്‌ക്രീന്‍ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണുമായാണ് വരുന്നത്. മോട്ടറോളയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ സാംസങ് ഗാലക്സി ഇസഡ് ഫോള്‍ഡ് സീരീസ്, ഗൂഗിളിന്റെ പിക്സല്‍ ഫോള്‍ഡ് സ്മാര്‍ട്ട്ഫോണുകള്‍ എന്നിവയുമായി മത്സരിക്കും.

ലെനോവോ സബ് ബ്രാന്‍ഡ് ആയ മോട്ടോറോള ഈ വര്‍ഷം ആദ്യമാണ് റേസര്‍ 60 സീരീസ് പുറത്തിറക്കിയത്. 16 ജിബി + 512 ജിബി റാമും സ്റ്റോറേജ് കോണ്‍ഫിഗറേഷനുമുള്ള റേസര്‍ 60 അള്‍ട്രായുടെ ഇന്ത്യയിലെ വില 99,999 രൂപയാണ്. മറുവശത്ത്, റേസര്‍ 60 ന്റെ വില 49,999 രൂപയാണ്. 8 ജിബി + 256 ജിബി റാമും സ്റ്റോറേജ് കോണ്‍ഫിഗറേഷനുമുള്ള മോഡലാണിത്.

Motorola Hints at Book-Style Foldable Smartphone

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'