Oppo F31 5G series confirmed to launch in India on 15 September image credit: oppo
Gadgets

'30 മിനിറ്റ് വെള്ളത്തില്‍ കിടന്നാലും ഒന്നും സംഭവിക്കില്ല', അള്‍ട്രാ-സ്ലിം ഡിസൈന്‍, 20,000 രൂപ മുതല്‍ വില; ഓപ്പോയുടെ പുതിയ സീരീസ് ലോഞ്ച് 15ന്

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയുടെ പുതിയ സീരീസ് ഫൈവ് ജി ഫോണുകള്‍ സെപ്റ്റംബര്‍ 15ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയുടെ പുതിയ സീരീസ് ഫൈവ് ജി ഫോണുകള്‍ സെപ്റ്റംബര്‍ 15ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. പുതുതായി പുറത്തിറക്കുന്ന എഫ്31 സീരീസില്‍ മൂന്ന് ഫോണുകള്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എഫ്31, എഫ്31 പ്രോ, എഫ്31 പ്രോ+ എന്നിവയാണ് പ്രതീക്ഷിക്കുന്ന മോഡലുകള്‍.

എഫ്31ല്‍ 6.57 ഇഞ്ച് 120Hz AMOLED ഡിസ്പ്ലേ വരുമെന്നാണ് കരുതുന്നത്. എട്ട് ജിബി റാമും 128 ജിബി സ്റ്റോറേജുമായി വരുന്ന ഫോണിന് കരുത്തു പകരുക മീഡിയടെക് ഡൈമെന്‍സിറ്റി 6300 പ്രോസസര്‍ ആയിരിക്കും. കാമറ വിഭാഗത്തില്‍ 50എംപി പ്രൈമറി സെന്‍സറും 2 എംപി ഡെപ്ത് സെന്‍സറും ലഭിക്കും. 16എംപി സെല്‍ഫി ഷൂട്ടറുമായി ഫോണ്‍ വിപണിയില്‍ എത്താനാണ് സാധ്യത.

7,000എംഎഎച്ച് ബാറ്ററിയും 80W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ്ങും ഫോണില്‍ ഉണ്ടാകുമെന്ന് സൂചനയുണ്ട്. ഓപ്പോ എഫ്31 പ്രോയും അതേ ഡിസ്പ്ലേയുമായി വരുമെന്ന് പറയപ്പെടുന്നു. മീഡിയടെക് ഡൈമെന്‍സിറ്റി 7300 എനര്‍ജി ചിപ്പ് ആയിരിക്കാം ഇതിന് കരുത്തുപകരുക. ബേസ് വേരിയന്റില്‍ ലഭിക്കുന്ന 16എംപി ഷൂട്ടറിന് പകരമായി കരുത്തുറ്റ 32 എംപി ലെന്‍സിനുള്ള സാധ്യതയാണ് പ്രോയില്‍ കാണുന്നത്.

എഫ്31 പ്രോ പ്ലസില്‍ വലിയ 6.79 ഇഞ്ച് 120Hz AMOLED ഡിസ്പ്ലേയാണ് പ്രതീക്ഷിക്കുന്നത്. സ്നാപ്ഡ്രാഗണ്‍ 7 Gen 3 പ്രോസസര്‍ ആയിരിക്കും ഇതിന് കരുത്തുപകരുക. 256ജിബി വരെ സ്റ്റോറേജിനെ ഇത് പിന്തുണയ്ക്കുമെന്നും കരുതുന്നു. ഫോണുകള്‍ 30 മിനിറ്റ് വരെ വെള്ളത്തില്‍ കിടന്നാലും ഒന്നും സംഭവിക്കാത്ത തരത്തിലുള്ള സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് കമ്പനി അവകാശപ്പെടുന്നു. '360-ഡിഗ്രി ആര്‍മര്‍ ബോഡി''യും 'അള്‍ട്രാ-സ്ലിം ഡിസൈനും' ആണ് സീരീസിന്റെ മറ്റൊരു പ്രത്യേകത. 20000 രൂപ മുതല്‍ 35000 രൂപ വരെയായിരിക്കാം വില വരിക.

Oppo F31 5G series confirmed to launch in India on 15 September: Expected price, specs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൊഴിലുറപ്പ് ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിടില്ല, ഇന്നു തന്നെ പാസ്സാക്കാന്‍ കേന്ദ്രനീക്കം

തേങ്ങ ചിരകിയെടുത്ത് ഇങ്ങനെ സൂക്ഷിച്ചാൽ മാസങ്ങളോളം ഉപയോഗിക്കാം

വലത് കൈ ഇടനെഞ്ചില്‍, ആറടി ഉയരം; മഞ്ജുളാല്‍ത്തറയില്‍ ഭക്തരെ വരവേല്‍ക്കാന്‍ ഇനി കുചേല പ്രതിമയും

'അഭിനയത്തിന്റെ ദൈവം, ഒരു സംവിധായകന് ഇതില്‍ കൂടുതല്‍ എന്താണ് സ്വപ്‌നം കാണാന്‍ കഴിയുക'; മോഹൻലാലിനെക്കുറിച്ച് നന്ദ കിഷോർ

'പഴയതൊന്നും ഓര്‍ക്കേണ്ടതില്ല'; കെടിയു വിസിയായി ഡോ. സിസ തോമസ് ചുമതലയേറ്റു

SCROLL FOR NEXT