Vivo V80 launched SOURCE: VIVO
Gadgets

7200 എംഎഎച്ച് ബാറ്ററി, ട്രിപ്പിള്‍ കാമറ സെറ്റപ്പ്; വിവോ വി80 വിപണിയില്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ തങ്ങളുടെ പുതിയ മോഡല്‍ ആയ വിവോ വി80 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ തങ്ങളുടെ പുതിയ മോഡല്‍ ആയ വിവോ വി80 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 7200 എംഎഎച്ച് ബാറ്ററിയാണ് ഇതിന്റെ കരുത്ത്. 62,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്.

144 hz റിഫ്രഷ് റേറ്റും 5000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും ഉള്ള 6.59 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 7 ജെന്‍ 4 പ്രോസസറുമായാണ് ഫോണ്‍ വിപണിയില്‍ എത്തിയത്. 7200 എംഎഎച്ച് ബാറ്ററി 90w ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കും.

കാമറ വിഭാഗത്തില്‍ ട്രിപ്പിള്‍ കാമറ സെറ്റപ്പ് ആണ് ഉള്ളത്. 50 എംപി മെയ്ന്‍ കാമറയും 50 എംപി ടെലിഫോട്ടോ ലെന്‍സും എട്ട് എംപി അള്‍ട്രാ വൈഡ് ലെന്‍സുമാണ് കാമറ വിഭാഗത്തില്‍ വരുന്നത്. മുന്നില്‍ സെല്‍ഫിക്കും വിഡിയോ കോളുകള്‍ക്കുമായി 50എംപി കാമറയാണ് ക്രമീകരിച്ചിരിക്കുന്നത്. എട്ട് ജിബി + 128 ജിബി വേരിയന്റിനാണ് 62,999 രൂപ വില വരിക. എട്ട് ജിബി + 512 ജിബി വേരിയന്റിന് 79,999 രൂപ വില വരും.

Vivo V80 launched in India, Check price

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'താഴെ ഇറക്കാന്‍ ശ്രമിച്ചവര്‍ ഉയിര്‍ത്തേഴുന്നേല്‍ക്കാന്‍ പഠിപ്പിച്ചു; എതിരാളികള്‍ ജനാധിപത്യത്തിന്റെ ശക്തിയും'

മുസ്ലീം ലീഗിന് മുസ്ലീമല്ലാത്ത ആദ്യത്തെ വൈസ് പ്രസിഡന്റ്; ചരിത്രത്തിലാദ്യം; ആരാണ് ശ്യാം സുന്ദര്‍?

ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കാൻ സമഗ്ര പദ്ധതി; സംസ്ഥാനത്ത് വിദഗ്ദ്ധരെ ഉൾപ്പെടുത്തി പ്രത്യേക ടാസ്ക് ഫോഴ്സ്

ഹാജരാക്കിയത് കാലാവധി കഴിഞ്ഞ ലൈസൻസ്; അശ്വന്ത് കോക്കിന് കുരുക്ക് മുറുകുന്നു

പ്ലാനുകളുടെ നിരക്ക് കൂട്ടി എയര്‍ടെല്‍; 50 രൂപയുടെ വർധന