ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ പുതിയ ഫോണായ 17 അള്‍ട്രാ ഈ ആഴ്ച ചൈനയില്‍ അവതരിപ്പിക്കും. സാമൂഹിക മാധ്യമത്തിലൂടെ കമ്പനിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഷവോമി 15 അള്‍ട്രായുടെ പിന്‍ഗാമിയായാണ് ഇത് അവതരിപ്പിക്കുക.
ഷവോമി 17 സീരീസില്‍ പ്രീമിയം മോഡലായാണ് ഇത് കൊണ്ടുവരുന്നത്. ക്രിസ്മസ് ദിനമായ ഡിസംബര്‍ 25ന് വൈകീട്ട് 4.30നാണ് ഇത് ലോഞ്ച് ചെയ്യുക. കുറഞ്ഞ വെളിച്ചത്തിലും വ്യക്തമായി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ടെലിഫോട്ടോ ഒപ്റ്റിക്കല്‍ സിസ്റ്റമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഷവോമി 15 അള്‍ട്രായുടെ അതേ ഡിസൈന്‍ തന്നെയാണ് ഇതിലും പ്രതീക്ഷിക്കുന്നത്. ലെയ്ക കാമറയാണ് കാമറ വിഭാഗത്തിന് കൂടുതല്‍ കരുത്തുപകരുന്നത്.
Starry Sky Green നിറത്തിലും ഫോണ്‍ വിപണിയില്‍ ലഭ്യമാകും. മുന്‍കാല ഐഫോണ്‍ മോഡലുകള്‍ക്ക് സമാനമായി വൃത്താകൃതിയിലുള്ള വോളിയം ബട്ടണുകളാണ് മറ്റൊരു പ്രത്യേകത. 8.29mm മാത്രം കനമുള്ള ഫോണ്‍ ഇതുവരെയുള്ള കമ്പനിയുടെ ഏറ്റവും കനം കുറഞ്ഞ അള്‍ട്രാ മോഡലാണെന്നും കമ്പനി അവകാശപ്പെടുന്നു. 1/50s ഷട്ടര്‍ സ്പീഡിലും ഫോട്ടോ പകര്‍ത്താന്‍ ഇതിന് കഴിയും. ട്രിപ്പിള്‍ റിയര്‍ കാമറയുമായാണ് ഫോണ്‍ വിപണിയില്‍ എത്തുക. 1 ഇഞ്ച് OmniVision OV50X സെന്‍സറും Leica ബ്രാന്‍ഡഡ് 200-മെഗാപിക്‌സല്‍ പെരിസ്‌കോപ്പ് ടെലിഫോട്ടോ സെന്‍സറും ഉള്ള 50-മെഗാപിക്‌സല്‍ പ്രൈമറി കാമറയും ഇതില്‍ ഉള്‍പ്പെടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates