ഉയർന്ന രക്തസമ്മർദം മൂലമുണ്ടാകുന്ന നേത്ര പ്രശ്നങ്ങൾ (High Blood Pressure) പ്രതീകാത്മക ചിത്രം
Health

ഹൃദയത്തിന് മാത്രമല്ല, കണ്ണിനും പ്രശ്നമാണ്; ഉയർന്ന രക്തസമ്മർദം മൂലമുണ്ടാകുന്ന 6 നേത്ര പ്രശ്നങ്ങൾ

ഉയർന്ന രക്തസമ്മർദം റെറ്റിനയിലെ ചെറിയ രക്തക്കുഴലുകളെ ദുർബലപ്പെടുത്താനും കാഴ്ചശക്തി കുറയുന്നതിലേക്കും നയിക്കും.

സമകാലിക മലയാളം ഡെസ്ക്

യർന്ന രക്തസമ്മർദം ഹൃദയത്തെയും വൃക്കയെയും മാത്രമേ ബാധിക്കൂ എന്നാണ് പലരും കരുതിയിരിക്കുന്നത്. എന്നാൽ രക്തസമ്മർദം (High Blood Pressure) കൂടുന്നത് കാഴ്ചശക്തിയേയും ബാധിക്കാം. ഉയർന്ന രക്തസമ്മർദം റെറ്റിനയിലെ ചെറിയ രക്തക്കുഴലുകളെ ദുർബലപ്പെടുത്താനും കാഴ്ചശക്തി കുറയുന്നതിലേക്കും നയിക്കും.

രക്തസമ്മർദം ഉയരുന്നത് കാഴ്ചശക്തിയെ എങ്ങനെ ബാധിക്കുന്നു

മങ്ങിയ കാഴ്ചശക്തി

ഉയർന്ന രക്തസമ്മർദം റെറ്റിനയിലെ രക്തക്കുഴലുകളെ ബാധിച്ചേക്കാം, ഇത് ഹൈപ്പർടെൻസിവ് റെറ്റിനോപ്പതി എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം. ഇത് കാഴ്ച മങ്ങൽ, കറുത്ത പാടുകൾ അല്ലെങ്കിൽ പ്രകാശത്തിന്റെ മിന്നലുകൾ പോലുള്ള കാഴ്ച വൈകല്യങ്ങൾക്ക് കാരണമാകും.

കണ്ണിലെ പക്ഷാഘാതം

ഉയർന്ന രക്തസമ്മർദം റെറ്റിനയിലെ സിരകളിൽ തടസമുണ്ടാകാനുള്ള സാധ്യത വർധിക്കുകയും ഒരു കണ്ണിലെ കാഴ്ച പെട്ടെന്ന് നഷ്ടപ്പെടുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് സാധാരണയായി ഐ സ്ക്രോക്ക് എന്നറിയപ്പെടുന്നു. ഈ അവസ്ഥ വേദനാജനകമാണ്. എന്നാൽ ഉടനടി ചികിത്സിച്ചില്ലെങ്കിൽ അത് ആരോ​ഗ്യസങ്കീർണതകൾ ഉണ്ടാക്കാം.

ഉയർന്ന രക്തസമ്മർദം കാഴ്ചശക്തിയെ ബാധിക്കും

കണ്ണിൽ നിന്ന് രക്തസ്രാവം

ഉയർന്ന രക്തസമ്മർദം ആവർത്തിച്ചുള്ള സബ്കോൺജങ്ക്റ്റിവൽ ഹെമറേജ് (കണ്ണിന്റെ വെള്ളയിൽ രക്തസ്രാവം) റെറ്റിന ഹെമറേജ് (റെറ്റിനയ്ക്കുള്ളിൽ രക്തസ്രാവം) എന്നിവയ്ക്ക് കാരണമാകും. സബ്കോൺജങ്ക്റ്റിവൽ ഹെമറേജ് ഒരു ചുവന്ന പാടായി പ്രത്യക്ഷപ്പെടുന്നു. എന്നാൽ അപകടകാരിയല്ല. എന്നാൽ റെറ്റിന ഹെമറേജ് കാഴ്ചയെ സാരമായി ബാധിക്കുകയും ചിലപ്പോൾ ഹൈപ്പർടെൻസിവ് സാധ്യത വർധിപ്പിക്കുകയും ചെയ്യാം.

ഒപ്റ്റിക് നാഡി തകരാർ

ഉയർന്ന രക്തസമ്മർദം ഒപ്റ്റിക് നാഡിയിലേക്കുള്ള രക്ത വിതരണം കുറയ്ക്കുകയും ഇസ്കെമിക് ഒപ്റ്റിക് ന്യൂറോപ്പതിക്ക് കാരണമാവുകയും ചെയ്യും. ഇത് സ്ഥിരമായ കാഴ്ച നഷ്ടത്തിന് കാരണമാകും.

നേത്ര പരിശോധന പതിവായി ചെയ്യുന്നത് ​ഗുണം ചെയ്യും

ഗ്ലോക്കോമ

ഉയർന്ന രക്തസമ്മർദവും വർധിച്ച ഇൻട്രാക്യുലർ മർദവും തമ്മിലുള്ള ബന്ധം ചില പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത് ഗ്ലോക്കോമയ്ക്ക് കാരണമായേക്കാം. പ്രാരംഭ ഘട്ടത്തിൽ രോഗലക്ഷണങ്ങൾ ഉണ്ടാകില്ലെന്നതാണ് ഇതിനെ അപകടകാരിയാക്കുന്നത്. പെരിഫറൽ കാഴ്ച ക്രമേണ കുറയാം.

പ്രതിരോധം

  • ഉയര്‍ന്ന രക്തസമ്മര്‍ദം ഉള്ളവര്‍ പതിവ് നേത്ര പരിശോധന മുടക്കരുത്. ഇത് രോഗാവസ്ഥ നേരത്തെ കണ്ടെത്താനും ആരോഗ്യ സങ്കീര്‍ണതകള്‍ കുറയ്ക്കാനും സാധിക്കും.

  • ഉപ്പിന്‍റെ ഉപയോഗം കുറയ്ക്കുന്നത് രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കും.

  • പുകവലി ഉപേക്ഷിക്കുന്നത് ഹൃദയത്തിന്‍റെ മാത്രമല്ല, നേത്രങ്ങളുടെയും ആരോഗ്യം സംരക്ഷിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT