Amla for cholestrol management Pinterest
Health

രക്തത്തിലെ ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാൻ അഞ്ച് ഭക്ഷണങ്ങൾ

കൊഴുപ്പു നിറഞ്ഞ ഭക്ഷണങ്ങള്‍ മുഴുവനായും വെട്ടിച്ചുരുക്കുന്നതിനെക്കാള്‍ ശരീരത്തില്‍ നിന്ന് കൊളസ്‌ട്രോള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഭക്ഷണം ഡയറ്റില്‍ ചേര്‍ക്കുന്നതാണ് നല്ലത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

രക്തത്തിലെ ഉയര്‍ന്ന കൊളസ്‌ട്രോള്‍ അഥവാ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഭക്ഷണത്തില്‍ ചില ക്രമീകരണങ്ങള്‍ പ്രധാനമാണ്. ഡയറ്റ് ശ്രദ്ധിച്ചാല്‍ തന്നെ മൂന്ന് മാസത്തിനകം പ്രകടമായ മാറ്റങ്ങള്‍ കണ്ടു തുടങ്ങുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കൊഴുപ്പു നിറഞ്ഞ ഭക്ഷണങ്ങള്‍ മുഴുവനായും വെട്ടിച്ചുരുക്കുന്നതിനെക്കാള്‍ ശരീരത്തില്‍ നിന്ന് കൊളസ്‌ട്രോള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഭക്ഷണം ഡയറ്റില്‍ ചേര്‍ക്കുന്നതാണ് നല്ലത്.

ചീത്ത കൊളസ്‌ട്രോള്‍ നീക്കാന്‍ അഞ്ച് ഭക്ഷണങ്ങള്‍

ലയിക്കുന്ന ഭക്ഷ്യനാരുകള്‍

രക്തത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഫലപ്രദമായ മാര്‍ഗമാണ് ഡയറ്റില്‍ സോലുബിള്‍ ഫൈര്‍ അഥവാ ലയിക്കുന്ന നാരുകള്‍ ചേര്‍ക്കുക എന്നത്. ഓട്‌സ്, പഴങ്ങള്‍, പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍ എന്നിവ ശരീരത്തില്‍ നിന്ന് ചീത്ത കൊളസ്‌ട്രോള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നതാണ്.

പച്ചച്ചക്ക ഉണക്കി പൊടിച്ചത് ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്ക് നല്ലതാണ്. ഗോതമ്പു പൊടിക്കൊപ്പം ഒരു ടേബിള്‍ സ്പൂണ്‍ ചക്കപൊടി ചേര്‍ക്കുന്നത് വയറിന് സംതൃപിത് നല്‍കാനും ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി കുറയ്ക്കാനും സഹായിക്കും. ഇന്‍സുലിന്‍ അളവു കൂടുന്നത് കൊളസ്‌ട്രോള്‍ കൂടുന്നതുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.

ആപ്പിൾ സിഡെർ വിനെഗർ

പ്രധാന ഭക്ഷണത്തിന് മുന്‍പ് ആപ്പിൾ സിഡെർ വിനെഗർ ഉപയോഗിക്കുന്നത് പരിഗണിക്കാവുന്നതാണ്. ഇതിൽ അടങ്ങിയ അസെറ്റിക് ആസിഡ് ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മെച്ചപ്പെടുത്താനും ഭക്ഷണ ശേഷമുള്ള ഗ്ലൂക്കോസ് സ്‌പൈക്ക് കുറയ്ക്കാനും സഹായിക്കും. രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിലാണെങ്കില്‍ അത് കൊളസ്‌ട്രോള്‍ നില നിയന്ത്രണത്തിലാകാന്‍ സഹായിക്കും.

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കൊളസ്‌ട്രോള്‍ രോഗികള്‍ കഴിക്കുന്നത് വളരെ മികച്ചതാണ്. നെല്ലിക്ക അതിനൊരു ഉദ്ദാഹരണമാണ്. ഇതില്‍ അടങ്ങിയ വിറ്റാമിന്‍ സിയും പോളിഫിനോളും ആന്റിഓക്‌സിഡന്റുകളും ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും ലിപിഡ് മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇത് കൊളസ്‌ട്രോള്‍ നില മെച്ചപ്പെടുത്താന്‍ സഹായിക്കും.

മൈക്രോഗ്രീന്‍

കറിവേപ്പില, മല്ലിയില പോലുള്ള ഇലികളില്‍ ഭക്ഷ്യനാരുകളും കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്ന സസ്യ ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ചമ്മന്തി, പരിപ്പ്, റൊട്ടി, സൂപ്പ്, സാലഡ് പോലുള്ളതില്‍ ചേര്‍ത്ത് കഴിക്കുന്നത് ഹൃദയാരോഗ്യത്തിനും മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കും.

ആരോഗ്യകരമായ കൊഴുപ്പ്

കൊഴുപ്പിനെ പൂര്‍ണ്ണമായും ഒഴിവാക്കാതെ ആരോഗ്യകരമായ കൊഴുപ്പ് ഡയറ്റില്‍ ചേര്‍ക്കാന്‍ ശ്രമിക്കുക. അവക്കാഡോ, നട്‌സ്, വിത്തുകള്‍, ഒലീവ് ഓയില്‍, മിതമായ അളവില്‍ നെയ്യ് എന്നിവ നല്ല കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും. അതേസമയം തന്നെ അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളും, ശുദ്ധീകരിച്ച കാര്‍ബോഹൈട്രേറ്റും ഡയറ്റില്‍ കുറയ്ക്കുന്നത് നല്ലതാണ്.

ഭക്ഷണത്തിനൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വ്യായാമമാണ്. ദിവസവും നടക്കാന്‍ മറക്കരുത്, പ്രധാന ഭക്ഷണത്തിന് ശേഷം നടക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും മികച്ചതാണ്.

6 Simple Ways to Lower LDL Cholesterol Naturally

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആർ സുഗതൻ പുറത്തേക്ക്; കാപ്പ റദ്ദാക്കി ഹൈക്കോടതി; ജാമ്യം അനുവദിച്ചു

'നിങ്ങളുടെ സ്നേഹം കണ്ട് ചിലപ്പോൾ ഈശ്വരന്മാർക്ക് പോലും അസൂയ തോന്നിക്കാണും'; ലേഖ അംബുജാക്ഷന്റെ വിയോ​ഗത്തിൽ സീമ ജി നായർ

പൊലീസ് വേഷത്തിൽ അനുശ്രീ; ത്രില്ലർ കഥയുമായി 'പുൽപ്പള്ളി എക്സ്പ്രസ്സ് ' വരുന്നു

ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്‌തോ? എങ്ങനെ അക്കൗണ്ട് വീണ്ടെടുക്കാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഇങ്ങനെയല്ലേ കേരളത്തില്‍ ജയിച്ചത്?; രാഹുലും സംഘവും അരാജകത്വം സൃഷ്ടിക്കുന്നു; ഇന്ത്യാസഖ്യസമരത്തിനെതിരെ ബിജെപി