Healthy Salad  Pinterest
Health

ഹെൽത്തി ഓപ്ഷൻ ചിലപ്പോൾ വില്ലനാകാം; സാലഡ് തയ്യാറാക്കുമ്പോൾ ഈ അബദ്ധങ്ങൾ ചെയ്യാറുണ്ടോ?

സാലഡ് തയ്യാറാക്കുമ്പോൾ ഒഴിവാക്കേണ്ട ചില കോമ്പിനേഷൻ ഉണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

തിരക്കുപിടിച്ച ജീവിതത്തിൽ പാചകം എളുപ്പമാക്കുക എന്നതാണ് എല്ലാവരുടെയും ലക്ഷ്യം. എന്നാൽ ആരോഗ്യത്തിൽ വിട്ടുവീഴ്ച പാടില്ലതാനും. ഈ രണ്ട് കാര്യങ്ങളും ഒത്തുചേരുന്ന വിഭവമാണ് സാലഡ്. പെട്ടെന്ന് ഉണ്ടാക്കാമെന്ന് മാത്രമല്ല, പോഷകസമൃദ്ധവുമാണ്. പഴങ്ങളും പച്ചക്കറികളുമാണ് സാലഡിന്റെ പ്രധാന ചേരുവ. ആന്റിഓക്സിഡന്റുകളും പോഷകങ്ങളുമടങ്ങിയ ഇവ കുടലിന്റെ ആരോ​ഗ്യത്തിനും ചർമത്തിന്റെ ആരോ​ഗ്യത്തിനുമൊക്കെ മികച്ച ഓപ്ഷനാണ്. എന്നാൽ സാലഡ് തയ്യാറാക്കുമ്പോൾ ഒഴിവാക്കേണ്ട ചില കോമ്പിനേഷൻ ഉണ്ട്.

പഴങ്ങളെ അസിഡിറ്റി, ഉയർന്ന ജലാംശം, മധുരം, നിഷ്പക്ഷത എന്നിങ്ങനെ നാലായി തരം തിരിക്കാം. വ്യത്യസ്ത തരം പഴങ്ങൾ പച്ചക്കറികളുമായും മറ്റ് പഴങ്ങളുമായും കലർത്തുന്നത് ദഹനപ്രശ്നങ്ങൾക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാം.

തണ്ണിമത്തൻ മറ്റ് പഴങ്ങൾക്കൊപ്പം കഴിക്കരുത്

തണ്ണിമത്തൻ ഒരിക്കലും മറ്റ് പഴങ്ങൾക്കൊപ്പം മിക്സ് ചെയ്തു കഴിക്കരുത്. തണ്ണിമത്തൻ, കുക്കുമിസ് മെലോ, കാന്താലൂപ്പ് പോലുള്ള ജലാംശം അധികം അടങ്ങിയ പഴങ്ങൾ മറ്റുള്ള പഴങ്ങൾക്കൊപ്പം കഴിക്കുമ്പോൾ ദഹനം ശരിയായ രീതിയിൽ നടക്കില്ല.

പ്രോട്ടീൻ അടങ്ങിയ പഴങ്ങളും സ്റ്റാർച്ച് കൂടുതലുള്ള പഴങ്ങളും

പഴം, ഏത്തക്ക പോലെ സ്റ്റാർച്ച് അടങ്ങിയ പഴങ്ങൾക്കൊപ്പം പേരക്ക, ഉണക്കിയ ആപ്രിക്കോട്ട്, കിവിഫ്രൂട്ട്, അവോക്കാഡോ തുടങ്ങിയ പ്രോട്ടീൻ അടങ്ങിയ പഴങ്ങൾ കഴിക്കരുത്. ഫ്രൂട്ട് സാലഡുകൾ ഉണ്ടാക്കുമ്പോൾ ഇത്തരം പഴങ്ങൾ ഒരുമിച്ച് ചേർക്കുന്നത് ഒഴിവാക്കണം. കാരണം ശരീരത്തിന് പ്രോട്ടീൻ ദഹിപ്പിക്കാൻ അസിഡിക് ബേസും അന്നജം ദഹിപ്പിക്കാൻ ആൽക്കലൈൻ ബേസും ആവശ്യമാണ്.

അസിഡിക്ക് പഴങ്ങളും മധുരമുള്ള പഴങ്ങളും

സ്ട്രോബെറി, ആപ്പിൾ, മാതളനാരങ്ങ, പീച്ച് തുടങ്ങിയ അസിഡിറ്റി ഉള്ള പഴങ്ങൾ ഒരിക്കലും വാഴപ്പഴം, ഉണക്കമുന്തിരി തുടങ്ങിയ മധുരമുള്ള പഴങ്ങളുമായി സംയോജിപ്പിക്കരുത്. ഇത് ദഹന പ്രശ്നങ്ങൾ, ഓക്കാനം, അസിഡോസിസ്, തലവേദന എന്നിവയ്ക്ക് കാരണമായേക്കാം.

പപ്പായയും നാരങ്ങയും

പപ്പായക്കൊപ്പം നാരങ്ങ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. വിളർച്ച അല്ലെങ്കിൽ ഹീമോ​ഗ്ലോബിൻ അസന്തുലിതാവസ്ഥ എന്നിവ ഇതിനെ തുടർന്ന് ഉണ്ടാകാം.

Avoid these when preparing Salad

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാണിയപ്പാറ പള്ളിയിലെ കല്ലറ വിവാദം: ദുരൂഹതകൾ നീങ്ങി; കല്ലറയിലുള്ളത് രേഖകളിലുള്ള രണ്ട് മൃതദേഹങ്ങൾ മാത്രം

ജൂൺ തീരാറായി, മഴ എവിടെ?, ഇടുക്കിയിലും വയനാട്ടിലും 50 ശതമാനം കുറവ്; മഴക്കണക്കുകള്‍

'അതൊരു ഭയങ്കര അടിപൊളി നിരീക്ഷണം'; സന്തോഷ് പണ്ഡിറ്റില്‍ നിന്നും ലഭിച്ച ആശയം; പങ്കുവച്ച് ചിദംബരം

'മിണ്ടാതിരുന്നാൽ ചോദിക്കും വായിൽ കൊഴുക്കട്ടയാണോ എന്ന്, മിണ്ടിയാലും പ്രശ്നം; എന്ത് ചെയ്യാനാ ?', വിമർശനങ്ങളിൽ പ്രതികരിച്ച് രജനികാന്ത്

ഇറാന്‍ ടീമിന് ഇളവുമായി യുഎസ്; ലോകകപ്പ് മത്സരത്തിന് മുമ്പ് യാത്രാ നിയന്ത്രണങ്ങളില്‍ മാറ്റം