Neck Stretches Pinterest
Health

കമ്പ്യൂട്ടറിന് മുന്നിൽ ദീർഘനേരമുള്ള ഇരിപ്പ്, നടുവേദന പരിഹരിക്കാൻ ഓഫീസിൽ തന്നെ ചെയ്യാവുന്ന ചില സ്ട്രെച്ചുകൾ

ദിവസവും ഏതാനും മിനിറ്റ് ചില ലളിതമായ സ്ട്രെച്ചുകളും ശരിയായ ശീലങ്ങളും പാലിക്കുന്നത് നടുവേദന കുറയ്ക്കാൻ സഹായിക്കും.

Author : സമകാലിക മലയാളം ഡെസ്ക്

മ്പ്യൂട്ടറിന് മുന്നിൽ മണിക്കൂറുകളോടെ പണിയെടുക്കുന്നവർ ഒരു ഘട്ടം കഴിയുമ്പോൾ നേരിടുന്ന വലിയൊരു പ്രശ്നമാണ് നടുവേദനയും കഴുത്ത് വേദനയും. തുടർച്ചയായി ആരോ​ഗ്യാവസ്ഥ അവ​ഗണിക്കുന്നത് നിങ്ങളെ കിടപ്പുരോ​ഗിയാക്കാം. ദീർഘസമയം ഒരേ പൊസിഷനിൽ ഇരിക്കുന്നത് വ്യായാമക്കുറവിനും മോശം പോസ്ചറിനും കാരണമാകാം. ദിവസവും ഏതാനും മിനിറ്റ് ചില ലളിതമായ സ്ട്രെച്ചുകളും ശരിയായ ശീലങ്ങളും പാലിക്കുന്നത് ഈ പ്രശ്നങ്ങൾ ഒരു പരിധിവരെ കുറയ്ക്കാൻ സഹായിക്കും.

കഴുത്തിനും ചുമലിനും സ്ട്രെച്ചിങ് നിർബന്ധം

കമ്പ്യൂട്ടറിന് മുന്നിൽ ഇരിക്കുമ്പോൾ ഏറ്റവും കൂടുതൽ സമ്മർദ്ദം നേരിടുന്നത് കഴുത്തിനും നടുവിനുമാണ്. അതുകൊണ്ട് തല പതുക്കെ വലത്തോട്ടും ഇടത്തോട്ടും ചായ്ച്ച് 15-20 സെക്കൻഡ് പിടിച്ചു നിൽക്കുന്ന നെക്ക് സ്ട്രെച്ച് ഗുണകരമാണ്. കൂടാതെ ഷോൾഡർ മുന്നോ‌ട്ടും പിന്നോട്ടും ചുറ്റുന്ന ഷോൾഡർ റോൾസ് ചെയ്യുന്നതും ​ഗുണകരമാണ്. ഇത് പേശികൾ കുറച്ചുകൂടി അയവുവരാൻ സഹായിക്കും.

Neck pain and Back pain

നട്ടെല്ലിനായി സ്പൈനൽ ട്വിസ്റ്റ്

ഓഫീസ് കസേരയിൽ നേരെ ഇരുന്ന് ശരീരം പതുക്കെ ഒരു വശത്തേക്ക് തിരിച്ച് 15 സെക്കൻഡ് പിടിച്ചുനിൽക്കാം. പിന്നീട് മറുവശത്തും ചെയ്യുക. ഈ സീറ്റഡ് സ്പൈനൽ ട്വിസ്റ്റ് നട്ടെല്ലിന്റെ ചലനക്ഷമത മെച്ചപ്പെടുത്തും.

ക്യാറ്റ്-കൗ സ്ട്രെച്ച്

പുറംവേദന അല്ലെങ്കിൽ നടുവേദന കുറയ്ക്കാൻ ഏറ്റവും ഫലപ്രദമായ ലളിത വ്യായാമങ്ങളിൽ ഒന്നാണ് ക്യാറ്റ്-കൗ സ്ട്രെച്ച്. പിൻഭാ​ഗം വളച്ച് പുറത്തേക്ക് തള്ളുകയും തുടർന്ന് നെഞ്ച് മുന്നോ‌ട്ട് തുറന്ന് നട്ടെല്ല് താഴേക്ക് വളയ്ക്കുകയും ചെയ്യാം. 8-10 തവണ ഇത് ആവർത്തിക്കുന്നത് നട്ടെല്ലിന് കൂടുതൽ ഫ്ലെക്സിബിലിറ്റി നൽകും.

Hamstring stretch

ഹാംസ്ട്രിങ്, ഹിപ്പ് സ്ട്രെച്ചുകൾ

നീണ്ട സമയം ഇരിക്കുന്നത് തുടയുടെ പിൻഭാ​ഗത്തെയും ഹിപ്പ് മസിലുകളെയും സമ്മർദ്ദത്തിലാക്കും. ഇത് നടുവേദനയ്ക്ക് കാരണമാകാം. ഹാംസ്ട്രിങ് സ്ട്രെച്ച് നടുവേദനയ്ക്ക് ഫലപ്രദമാണ്. കൂടാതെ ഒരു കാൽ മുന്നോട്ടുവച്ച് ലഞ്ച് പോലെ നിൽക്കുന്ന ഹിപ്പ് ഫ്ലെക്സർ സ്ട്രെച്ച് ചെയ്യുന്നതും നല്ലതാണ്.

ജോലി സമയത്ത് പാലിക്കേണ്ട ശീലങ്ങൾ

  • ഓരോ 30-45 മിനിറ്റിലും എഴുന്നേറ്റ് ഒന്നോ രണ്ടോ മിനിറ്റ് നടക്കുക.

  • കാലുകൾ നിലത്ത് പൂർണ്ണമായി വയ്ക്കുക, മുട്ടുകൾ 90 ഡിഗ്രിയിൽ നിലനിർത്താൻ ശ്രദ്ധിക്കുക.

  • സ്ക്രീൻ കണ്ണിന്റെ ഉയരത്തിൽ വയ്ക്കുക

  • നടുവിന് സപ്പോർട്ട് ചെയ്യുന്നതിന് കുഷൻ ഉപയോ​ഗിക്കുക

  • ഉച്ചഭക്ഷണത്തിന് ശേഷം അഞ്ച്-10 മിനിറ്റ് നടക്കുന്നത് ശരീരത്തിന് ബ്ലസ് സർക്കുലേഷൻ മെച്ചപ്പെടുത്തുകയും പുറംവേദന കുറയ്ക്കുകയും ചെയ്യും.

cat cow stretch

ഓഫീസ് ജോലി കഴിഞ്ഞു ചെയ്യാവുന്ന റൂട്ടീൻ

ജോലി കഴിഞ്ഞ് ദിവസവും 15 മിനിറ്റ് നടത്തം ശീലമാക്കാം. Child’s Pose, Knee-to-Chest Stretch, Plank അല്ലെങ്കിൽ Bird-Dog പോലുള്ള കോർ എക്സർസൈസുകൾ ചെയ്യാവുന്നതാണ്. ഇത് നടുഭാ​ഗത്തെ പേശികളെ ശക്തിപ്പെടുത്താൻ സഹായിക്കും. ദീർഘനേരമുള്ള ഇരിപ്പ് കാലിലേക്ക് വേ​ദന പടരുകയോ, മരവിപ്പ് അല്ലെങ്കിൽ സ്ഥിരമായ പുറംവേദന ഉണ്ടെങ്കിൽ വൈദ്യസഹായം തേടണം. ദിവസവും വെറും 10 മിനിറ്റ് മാറ്റിവെച്ചാൽ പോലും ഓഫീസ് ജോലിക്കാർക്ക് പുറംവേദന വലിയ തോതിൽ കുറയ്ക്കാനും.

Backpain due to prolonged sitting, simple stretch and tips to do

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്റെ പൊന്നേ...!; ചരിത്രാലാദ്യമായി പവന് 10,200 രൂപയുടെ വര്‍ധന; വരുംദിവസങ്ങളില്‍ സ്വര്‍ണവില കുതിച്ചുയരും; കാരണമിതാണ്

Kerala CM Selection Live: 'വയനാട് അമേഠിയാകും', രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ പ്രതിഷേധം

മൈക്രോവേവ് ഓവൻ ഉപയോഗിക്കുമ്പോൾ ഒഴിവാക്കേണ്ട തെറ്റുകൾ

സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പാട്ടും പാടി നന്ദ​ഗോവിന്ദം ഭജൻസിലേക്ക് ജോബ് കുര്യന്റെ സൂപ്പർ എൻട്രി; 'ഇത് കാത്തിരുന്ന നിമിഷമെന്ന്' ആരാധകർ

SCROLL FOR NEXT