gut health pinterest
Health

മലബന്ധം കുറയ്ക്കാൻ സഹായിക്കും, കുടലിന്റെ ആരോഗ്യത്തിന് 5 പഴങ്ങൾ

നാരുകൾ കൂട്ടുമ്പോൾ വെള്ളവും ആവശ്യത്തിന് കുടിക്കണം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ഹനം നന്നാവണമെങ്കിൽ കുടലിന്റെ ആരോ​ഗ്യം വളരെ പ്രധാനമാണ്. കുടലിലുള്ള ആയിരക്കണക്കിന് സൂക്ഷ്മജീവികൾ ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നതിനൊപ്പം ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിലും വലിയ പങ്കുവഹിക്കുന്നുണ്ട്. പഴങ്ങളും പച്ചക്കറികളും ഉൾപ്പെടെയുള്ള സമീകൃഭക്ഷണം കഴിക്കുന്നത് കുടലിലെ സൂക്ഷ്മജീവികളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. പ്രത്യേകിച്ച് നാരുകൾ അടങ്ങിയ പഴങ്ങൾ മലബന്ധം കുറയ്ക്കാനും മലവിസർജനം സുഗമമാക്കാനും സഹായിക്കും. നാരുകൾ കൂട്ടുമ്പോൾ വെള്ളവും ആവശ്യത്തിന് കുടിക്കണം.

ആപ്പിൾ

കുടലിന്റെ ആരോഗ്യത്തിന് എളുപ്പത്തിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന പഴമാണ് ആപ്പിൾ. ഇതിൽ അടങ്ങിയ പെക്റ്റിൻ എന്ന ലയിക്കുന്ന നാരുകൾ കുടലിൻ്റെ ആരോഗ്യത്തിന് ഏറെ ഫലപ്രദമാണ്. ആപ്പിൾ കഴിക്കുമ്പോൾ തൊലി കളയാതെ കഴിക്കുന്നത് കൂടുതൽ നാരുകൾ ലഭിക്കാൻ സഹായിക്കും. ഒരു ഇടത്തരം ആപ്പിളിൽ ഏകദേശം 4.8 ഗ്രാം നാരുകൾ ഉണ്ട്.

വാഴപ്പഴം

നമ്മുടെ നാട്ടിൽ വളരെ സുലഭമായി കിട്ടുന്ന ഒരു സാധാരണ പഴമാണ് വാഴപ്പഴം. ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് അധികം പഴുക്കാത്ത പഴത്തിൽ റെസിസ്റ്റൻ്റ് സ്റ്റാർച്ച് കൂടുതലായിരിക്കും. ഇത് കുടലിൻ്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. എന്നാൽ ഓരോരുത്തരുടെയും ദഹനശേഷി വ്യത്യസ്തമാണ്. ചിലർക്ക് ചില പഴങ്ങൾ കഴിക്കുമ്പോൾ വയറുവീക്കം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാം.

കിവി

നാരുകൾ അടങ്ങിയ മറ്റൊരു പഴമാണ് കിവി. ദഹനാരോഗ്യത്തിന് കിവി കഴിക്കുന്നത് വളരെ നല്ലതാണ്. ഇതിൽ നാരുകൾക്ക് പുറമെ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഉയർന്ന നാരുകൾ അടങ്ങിയ ഭക്ഷണം പെട്ടെന്ന് വലിയ അളവിൽ കഴിക്കുന്നത് ചിലരിൽ ഗ്യാസ് അല്ലെങ്കിൽ ബ്ലോട്ടിങ് ഉണ്ടാക്കാം. അതുകൊണ്ട് അളവ് ക്രമേണ കൂട്ടുന്നതാണ് നല്ലത്.

പേരയ്ക്ക

ഉദരാരോഗ്യത്തിന് ഏറ്റവും മികച്ച പഴങ്ങളിൽ ഒന്നാണ് പേരയ്ക്ക. ഇതിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. പേരയ്ക്ക കഷണങ്ങളാക്കി സ്നാക്ക് ആയി കഴിക്കാം. എന്നാൽ വയറിന് സെൻസിറ്റിവിറ്റിയുള്ളവർക്ക് വിത്തുകൾ ഉൾപ്പെടെയുള്ള ചില ഭാഗങ്ങൾ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം.

ബെറികൾ

സ്റ്റോബെറി, ബ്ലൂബെറി പോലുള്ള ബെറിപ്പഴങ്ങളിൽ നാരുകൾ ഉൾപ്പെടെയുള്ള പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് ഒരു കപ്പ് റാസ്ബെറിയിൽ ഏകദേശം എട്ട് ഗ്രാം നാരുകൾ ഉണ്ട്. തൈരിനൊപ്പമോ ഓട്സിനൊപ്പമോ ബെറിപ്പഴങ്ങൾ കഴിക്കാം. എന്നാൽ അധിക പഞ്ചസാര ചേർക്കുന്നത് ഒഴിവാക്കാം.

അതേസമയം, എല്ലാ പഴങ്ങളും എല്ലാവർക്കും ഒരുപോലെ അനുയോജ്യമാകണമെന്നില്ല. IBS ഉള്ളവരിൽ ആപ്പിൾ, മാങ്ങ, പിയർ, തണ്ണിമത്തൻ തുടങ്ങിയ ചില പഴങ്ങളിലെ FODMAP carbohydrates വയറുവീക്കം, വേദന, gas തുടങ്ങിയ ലക്ഷണങ്ങൾ വർധിപ്പിക്കാം. Low-FODMAP diet പോലുള്ള നിയന്ത്രണങ്ങൾ ഡോക്ടറുടെയോ ഡയറ്റീഷൻ്റെയോ നിർദേശപ്രകാരം മാത്രം ചെയ്യുന്നതാണ് നല്ലത്.

Gut Health: best fruits for constipation and digestion

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രോസിക്യൂഷന് തിരിച്ചടി; അനധികൃത മദ്യക്കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം

ലങ്കന്‍ ബൗളിങിനെ അടിച്ചു പറത്തി, സ്വര്‍ണത്തിലേക്ക് റെക്കോര്‍ഡ് സ്‌കോര്‍ ഉയര്‍ത്തി ഇന്ത്യ!

മുട്ടില്‍ മരംമുറി: വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയില്‍ നിന്നും ബത്തേരിയിലേക്ക് മാറ്റി; രണ്ടു കേസും ഒരേ കോടതി പരി​ഗണിക്കട്ടെയെന്ന് സുപ്രീംകോടതി

'ബെത്‌ലഹേം ഷൂട്ടിനിടെ പാനിക് അറ്റാക്ക് പോലുണ്ടായി, ആരും അറിഞ്ഞില്ല'; വെളിപ്പെടുത്തി ഗിരീഷ് എഡി

ഇതാ​ദ്യമായി ഇന്ത്യ- ജപ്പാന്‍ ക്രിക്കറ്റ്! ചരിത്ര പോരിൽ ടോസ് നേടി ബാറ്റിങെടുത്ത് ശ്രേയസ്