Indoor plants for better sleep Pinterest
Health

ഉറക്കം കുറവാണോ? ബെഡ്റൂമിൽ വയ്ക്കേണ്ട 6 ഇൻഡോർ ചെ‌ടികൾ

ഇവ മുറിക്കുള്ളിൽ വായു മലിനീകരണം കുറയ്ക്കാനും അന്തരീക്ഷം കൂടുതൽ ശാന്തമാക്കാനും സഹായിക്കുന്നു. ഇതിലൂടെ മികച്ച ഉറക്കം കിട്ടാനുള്ള സാധ്യതയും വർധിക്കുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ന്ന് പലരും നേരിടുന്ന ഒരു വലിയ പ്രശ്നമാണ് ഉറക്കക്കുറവ്. ഒന്നു ഉറങ്ങാൻ ​ഗുളികയുടെ സഹായം തേടുന്നവരുവരെയുണ്ട്. ഉറക്കം മെച്ചപ്പെടുത്താൻ ആരോ​ഗ്യകരമായ ജീവിതശൈലിയോടൊപ്പം വീടിനുള്ളിൽ ചില ഇൻഡോർ പ്ലാന്റുകൾ വളർത്തുന്നത് കൂടുതൽ ​ഗുണകരമാണ്. ഇവ മുറിക്കുള്ളിൽ വായു മലിനീകരണം കുറയ്ക്കാനും അന്തരീക്ഷം കൂടുതൽ ശാന്തമാക്കാനും സഹായിക്കുന്നു. ഇതിലൂടെ മികച്ച ഉറക്കം കിട്ടാനുള്ള സാധ്യതയും വർധിക്കുന്നു.

സ്നേക്ക് പ്ലാന്റ് (Snake Plant)

മെച്ചപ്പെട്ട ഉറക്കത്തിന് ഏറ്റവും കൂടുതൽ നിർദേശിക്കപ്പെടുന്ന ഒരു ഇൻഡോർ ചെടിയാണ് സ്നേക്ക് പ്ലാന്റ്. രാത്രിയിലും ഓക്സിജൻ പുറത്തുവിടുന്ന സവിശേഷതയുള്ള ഇവ വായുവിന്റെ ​ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും. ഇവയുടെ പരിപാലനവും വളരെ എളുപ്പമാണ്.

Aleo Vera Indoor Plant

കറ്റാർവാഴ (Aloe Vera)

ഔഷധഗുണങ്ങൾക്ക് പുറമെ വായു ശുദ്ധീകരണത്തിനും കറ്റാർവാഴ നല്ലതാണ്. ജലാംശം സംഭരിക്കുന്ന കട്ടിയുള്ള മാംസള ഇലകളാണ് ഇതിന്റെ പ്രധാന സവിശേഷത. കറ്റാർവാഴക്ക് കാർബൺ ഡൈഓക്സൈഡ് ആഗിരണം ചെയ്യാനുള്ള കഴിവുണ്ട്. രാത്രിയിലും ഓക്സിജൻ പുറത്തുവിടുന്ന ഇവ ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കും.

മുല്ല (Jasmine)

മലയാളികളുടെ പ്രിയപ്പെട്ട മുല്ല മികച്ചൊരു ഇൻഡോർ പ്ലാന്റ് കൂടിയാണ്. ഇവയുടെ മൃദുവായ സു​ഗന്ധം മനസ്സിനെ ശാന്തമാക്കുകയും സന്തോഷം നൽകുകയും ചെയ്യുന്നു. ഇത് ഉറക്കത്തിന്റെ ​ഗുണനിലവാരം മെച്ചപ്പെടുത്താൻ മികച്ചതാണ്.

സ്പൈഡർ പ്ലാന്റ് (Spider Plant)

പരിപാലിക്കാൻ എളുപ്പമുള്ള സ്പൈഡർ പ്ലാന്റ് വായുവിലെ വിഷാംശങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്നു. ബെഡ്റൂമിൽ വയ്ക്കാൻ അനുയോജ്യമായ ഒരു ഇൻഡോർ പ്ലാന്റ് ആണിവ. നിലത്ത് ചട്ടിയിൽ വെയ്യോ തൂക്കിയി‌ട്ടോ ഇവ വളർത്താം. കുറഞ്ഞ പരിചരണം മാത്രമേ ഇതിന് ആവശ്യമുള്ളൂ.

Jasmine Indoor Plant

ഇംഗ്ലീഷ് ഐവി (English Ivy)

വീടിനുള്ളിലെ വായു കൂടുതൽ ശുദ്ധമാക്കാൻ സഹായിക്കുന്ന ഒരു ഇൻഡോർ പ്ലാന്റ് ആണ് ഇംഗ്ലീഷ് ഐവി. അലർജി പ്രശ്നങ്ങൾ കുറയ്ക്കുന്നതിലും ഇത് സഹായകരമാകാമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമില്ലാത്തതു കൊണ്ട് തന്നെ മുറിയുടെ ഏതെങ്കിലും മൂലയിൽ ഇവ വളർത്താം.

ഗോൾഡൻ പോത്തോസ് (Golden Pothos)

കുറഞ്ഞ വെളിച്ചത്തിലും നന്നായി വളരുന്ന ​ഗോൾഡൻ പോത്തോസിന്റെ വായു ശുദ്ധീകരണ ശേഷി മികച്ചതാണ്. തിരക്കേറിയ ജീവിതമുള്ളവർക്ക് മികച്ച തിരഞ്ഞെടുപ്പാണ്. വളരെ കുറച്ച് പരിചരണം മാത്രമാണ് ഇവയ്ക്ക് ആവശ്യം.

Golden Pathos

ഇൻഡോർ പ്ലാന്റുകൾ ബെഡ്റൂമിൽ വെക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • അമിതമായി വെള്ളം ഒഴിക്കരുത്.

  • ഫംഗസ് വളരാതിരിക്കാൻ ശ്രദ്ധിക്കുക.

  • മതിയായ വായുസഞ്ചാരം ഉറപ്പാക്കുക.

  • കുട്ടികളോ വളർത്തുമൃഗങ്ങളോ ഉണ്ടെങ്കിൽ വിഷാംശമുള്ള ചെടികൾ ഒഴിവാക്കുക.

  • ചെടികളുടെ ഇലകൾ ഇടയ്ക്കിടെ വൃത്തിയാക്കുക.

Best Indoor Plants for Better Sleep Quality

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് തിരുത്തണമെന്ന് സംസ്ഥാന കമ്മിറ്റി ; സിപിഎമ്മിൽ അസാധാരണ നടപടി

ഇസ്രയേലില്‍ ശിവജിയുടെ പ്രതിമ സ്ഥാപിക്കും; ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കുമെന്ന് കോണ്‍സല്‍ ജനറല്‍

മേജര്‍ രവിയെപ്പോലൊരാള്‍ വിലകുറഞ്ഞ പ്രചാരണം നടത്തുന്നത് അപലപനീയം: പിണറായി വിജയന്‍

'കോഴി വളർത്തൽ വൻ പരാജയം, ഞാനിതുവരെ ചെയ്ത ഒരു ബിസിനസും രക്ഷപ്പെട്ടില്ല, മക്കൾ വരെ കളിയാക്കി'; സലിം കുമാറിന്റെ വാക്കുകൾ വീണ്ടും വൈറൽ

പൂര്‍ണ അധികാരമില്ലെങ്കില്‍ വകുപ്പ് വേണ്ട, ചുമതല ഏറ്റെടുക്കാതെ മന്ത്രി; കര്‍ണാടകയില്‍ പുതിയ പ്രതിസന്ധി

SCROLL FOR NEXT