അച്ഛന് പ്രമേഹമുണ്ടെങ്കില്‍ കുട്ടികളില്‍ ടൈപ്പ് 1 പ്രമേഹ സാധ്യത ഇരട്ടി 
Health

അച്ഛന് പ്രമേഹമുണ്ടെങ്കില്‍ കുട്ടികളില്‍ ടൈപ്പ് 1 പ്രമേഹ സാധ്യത ഇരട്ടി; പഠനം

പിതാവിലൂടെ കുട്ടികൾക്ക് രോ​ഗവസ്ഥയ്ക്കുള്ള സാധ്യകയുണ്ടെന്ന് പഠനം വിശദീകരിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ച്ഛന് പ്രമേഹമുണ്ടെങ്കിൽ കുട്ടികളിൽ ടൈപ്പ് 1 പ്രമേഹം ഉണ്ടാവാൻ ഇരട്ടി സാധ്യതയെന്ന് പഠനം. ​ഗർഭാവസ്ഥയിൽ അമ്മയ്ക്ക് പ്രമേഹമുണ്ടെങ്കിൽ പോലും കുട്ടികള്‍ക്കു രോഗമുണ്ടാവാനുള്ള സാധ്യതയേക്കാള്‍ കൂടുതലാണ് അച്ഛനില്‍ നിന്നു ടൈപ്പ് 1 പ്രമേഹം ഉണ്ടാവാനുള്ള സാധ്യതയെന്ന് യുകെ കർഡിഫ് സർവകലാശാലയിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.

ടൈപ്പ് 1 പ്രമേഹം കുട്ടികളിൽ ഉണ്ടാവാൻ കുടുംബ പാരമ്പര്യം ഒരു പ്രധാന ഘടകമാണെങ്കിലും ഇത് മാതാവിനേക്കാള്‍ പിതാവിലൂടെയാവാനാണ് സാധ്യതയെന്നാണ് പഠനം വിശദീകരിക്കുന്നത്. ന​വജാത ശിശുക്കൾ മുതൽ 88 വരെ പ്രായമുള്ളവരിൽ രോഗനിർണയം നടത്തിയ 11,475 പേരെ ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പഠനത്തിൽ അമ്മമാരെക്കാൾ രോ​ഗാവസ്ഥയുള്ള പിതാവിൽ നിന്ന് കുട്ടികൾക്ക് ടൈപ്പ് 1 പ്രമേഹ സാധ്യത ഇരട്ടിയാണെന്ന് കണ്ടെത്തി. എന്നിരുന്നാലും ഇതിൽ കൂടുതൽ ​ഗവേഷണം ആവശ്യമാണെന്നും ​ഗവേഷകർ പറയുന്നു. ഡയബെറ്റോളജിയ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കുട്ടികളിലെ ടൈപ്പ് വൺ പ്രമേഹം കണ്ടുപിടിക്കാൻ എളുപ്പവും ചികിത്സിക്കാൻ ബുദ്ധിമുട്ടുള്ളതുമായ രോഗമാണ്. വയറിളക്കം, ശരീരം ക്ഷീണിച്ചു പോകുക, ഒരുപാട് മൂത്രം പുറത്തു പോകുക, ഉറക്കത്തിൽ മൂത്രമൊഴിക്കുക, ഭാരം കുറയുന്നു, വിശപ്പ് കൂടുന്നു എന്നിവയാണ് ലക്ഷണങ്ങൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT