Reheating Rice  Meta AI Image
Health

ചോറ് ഫ്രിഡ്ജില്‍ വെച്ച ശേഷം ചൂടാക്കി കഴിക്കാമോ?

വേവിക്കാത്ത അരിയില്‍ ബാസിലസ് സെറിയസ് എന്ന ബാക്ടീരിയയുടെ ബീജങ്ങൾ ഉണ്ടാവാം.

സമകാലിക മലയാളം ഡെസ്ക്

ബാക്കിവരുന്ന ചോറ് നേരെ ഫ്രിഡ്ജില്‍ കയറ്റിവച്ച് രാവിലെ തിളപ്പിച്ചെടുക്കുന്ന രീതി മിക്ക വീടുകളിലും പതിവാണ്. ഭക്ഷണം വേസ്റ്റ് ആകാതിരിക്കാനും സമയലാഭത്തിനും ഇത് മികച്ച രീതിയാണ്. എന്നാല്‍ സൂക്ഷിച്ചില്ലെങ്കില്‍ ആരോഗ്യത്തിന് പണി കിട്ടാനുള്ള സാധ്യതയുണ്ട്.

വേവിക്കാത്ത അരിയില്‍ ബാസിലസ് സെറിയസ് എന്ന ബാക്ടീരിയയുടെ ബീജങ്ങൾ ഉണ്ടാവാം. ഇത് ചൂടിനെതിരെ പ്രതിരോധശേഷിയുള്ളവയാണ്. ഇത് അരി വേവിക്കുന്ന സമയത്ത് പൂര്‍ണ്ണമായും നശിച്ചുപോകുന്നില്ല. അരി വേവിച്ച ശേഷം അത് പുറത്തെടുത്തുവച്ച്, 40 മുതൽ 140 ഡിഗ്രി ഫാരൻഹീറ്റ് വരെയുള്ള താപനിലയിലെത്തുമ്പോള്‍ ഈ ബാക്ടീരിയകൾ വേഗത്തിൽ പുനരുൽപ്പാദിപ്പിക്കാൻ തുടങ്ങുന്നു.

ഈ ബക്ടീരിയ ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നതാണ്. ചോറ് മണിക്കൂറുകളോളം പുറത്ത് ഇരിക്കുമ്പോഴാണ് ഭക്ഷ്യവിഷബാധയ്ക്കുള്ള അപകടസാധ്യത കൂടുന്നത്.സാധാരണ താപനിലയില്‍ ഏതാനും മണിക്കൂറുകൾ ഇരുന്നു ഫ്രിജിൽ വച്ച ശേഷം, കുറച്ച് ദിവസങ്ങൾക്ക് ശേഷം കഴിക്കുന്നവര്‍ക്കാണ് കൂടുതല്‍ പ്രശ്നം ഉണ്ടാവുക.

കൂടാതെ ഫ്രിജിൽ നിന്നെടുത്ത് ഒരിക്കല്‍ ചൂടാക്കിയ ശേഷം ആ ചോറ് തിരിച്ച് ഫ്രിജിൽ കയറ്റിവെക്കുകയോ വീണ്ടും ഉപയോഗിക്കുകയോ ചെയ്യരുത്. ചോറ് ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം, മൈക്രോവേവിലോ, ആവിയിലോ എണ്ണയിലോ ചൂടാക്കാം. മൈക്രോവേവ് ചെയ്യാന്‍, ഓരോ കപ്പ് ചോറിനും 1-2 ടേബിൾസ്പൂൺ വെള്ളം ചേർക്കുക. മൈക്രോവേവില്‍ 165°F താപനിലയില്‍ മൂന്നാലു മിനിറ്റ് വയ്ക്കുക.

Can reheat rice stored in fridge.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

SCROLL FOR NEXT