Vitiligo diseases Pinterest
Health

വെള്ളപ്പാണ്ട് പടരുന്നതിന് മുൻപ് നിയന്ത്രിക്കാം, പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയാം

പലരുടെ വെള്ളപ്പാണ്ട് ശരീരത്തിൽ വ്യാപകമായി പടർന്ന ശേഷമായിരിക്കും ചികിത്സയെ കുറിച്ച് ചിന്തിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ർമത്തിന് സ്വാഭാവിക നിറം നൽകുന്ന മെലാനിൻ എന്ന പി​ഗ്മെന്റിന്റെ കുറവ് മൂലമുണ്ടാകുന്ന അവസ്ഥയാണ് വിറ്റിലി​ഗോ അഥവാ വെള്ളപ്പാണ്ട്. ചർമത്തിലെ നിറകോശങ്ങളായ മെലനോസൈറ്റുകൾ നശിച്ചുപോകുന്നതാണ് രോഗാവസ്ഥയിലേക്ക് നയിക്കുന്നത്. മൈകിൾ ജാക്സൺ മുതൽ മമത മോഹൻദാസ് വരെ വിറ്റിലി​ഗോ നേരിടേണ്ടി വന്ന അവസ്ഥയെ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്.

പലരുടെ വെള്ളപ്പാണ്ട് ശരീരത്തിൽ വ്യാപകമായി പടർന്ന ശേഷമായിരിക്കും ചികിത്സയെ കുറിച്ച് ചിന്തിക്കുന്നത്. എന്നാൽ നേരത്തെയുള്ള രോ​ഗനിർണയം രോ​ഗ നിയന്ത്രണത്തിന് സഹായിക്കുമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയാം

  • ചർമത്തിൽ ചെറിയ വെളുത്ത പാടുകളോ മങ്ങിയ നിറത്തിലുള്ള ഭാഗങ്ങളോ പ്രത്യക്ഷപ്പെടുക.

  • തലമുടി, കൺപീലികൾ, പുരികം, താടി എന്നിവ പ്രായമാകുന്നതിന് മുൻപ് തന്നെ അകാലത്തിൽ നരയ്ക്കുക.

  • വായിനകത്തോ മൂക്കിനകത്തോ ഉള്ള മൃദുവായ ചർമത്തിന്റെ സ്വാഭാവിക നിറം നഷ്ടപ്പെടുക.

  • വെള്ളപ്പാണ്ട് ബാധിക്കാനുള്ള കാരണങ്ങളും സാധ്യതകളും

  • മെലനോസൈറ്റുകൾ നശിക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങൾ ഇവയാണ്.

  • ഓട്ടോഇമ്മ്യൂൺ അവസ്ഥ: ശരീരത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥ സ്വന്തം നിറകോശങ്ങളെത്തന്നെ അന്യകോശങ്ങളായി കരുതി ആക്രമിക്കുന്ന അവസ്ഥ.

  • ജനിതകമായ ഘടകങ്ങൾ: കുടുംബത്തിൽ ആർക്കെങ്കിലും ഈ അവസ്ഥയുണ്ടെങ്കിൽ മറ്റുള്ളവരിലും വരാനുള്ള സാധ്യതയേറുന്നു.

  • മാനസിക സമ്മർദം: അമിതമായ മാനസിക സമ്മർദം രോഗപ്രതിരോധ വ്യവസ്ഥയെ ബാധിച്ച് രോഗം വരാൻ കാരണമാകാറുണ്ട്.

Early symptoms of Vitiligo, diseases may control

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്ക്? കൊച്ചിയിൽ ശനിയാഴ്ച ഔദ്യോഗിക പ്രഖ്യാപനമെന്ന് സൂചന

'വീണ്ടും വീണ്ടും ചോദിക്കാന്‍ നിങ്ങള്‍ക്ക് മടുപ്പില്ലേ? അബദ്ധത്തില്‍ ഇന്റര്‍വ്യു കൊടുത്തു പോയതാണ്'; പ്രതികരിച്ച് പൃഥ്വിരാജ്

'അതൊന്നും പെട്ടെന്ന് മറക്കാനാകില്ല, ആ ട്രോമ മനസിലല്ലെങ്കിലും ശരീരത്തിൽ തങ്ങി നിൽക്കും'; സുശാന്തിന്റെ മരണത്തിന് ശേഷമുള്ള അവസ്ഥയെക്കുറിച്ച് റിയ

കാരിത്താസില്‍ സമ്പൂര്‍ണ റോബോട്ടിക് സര്‍ജറി സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

'ഗ്രാസിയാസ് യാദില്‍'; കൊടുങ്ങല്ലൂരുകാരന്റെ പിറന്നാള്‍ ആശംസയ്ക്ക് മെസിയുടെ മറുപടി, വിഡിയോ വൈറല്‍