Antibiotic treatment Meta AI Image
Health

പനിക്ക് കഞ്ഞി? ആന്റിബയോട്ടിക് മരുന്നാണെങ്കിൽ ഡയറ്റ് പ്രത്യേകം

രോ​ഗാണുക്കളെ ചെറുക്കുന്നതിനൊപ്പം കുടലിലെ നല്ല ബാക്ടീരിയകളെയും നശിപ്പിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

നിക്കാലമായതു കൊണ്ട് തന്നെ ആന്റിബയോട്ടിക് മരുന്നുകളെ കടന്നു പോകാനാവില്ല. ന്യുമോണിയ പോലുള്ള രോഗങ്ങളെ ചെറുക്കാന്‍ ആന്റിബയോട്ടിക് മരുന്നുകളാണ് ഫലപ്രദം. ഇവ രോ​ഗാണുക്കളെ ചെറുക്കുന്നതിനൊപ്പം കുടലിലെ നല്ല ബാക്ടീരിയകളെയും നശിപ്പിക്കുന്നു. ഇത് മറ്റ് പല ആരോഗ്യസങ്കീർണതകളിലേക്കും തള്ളിവിടാം. ആന്‍റിബയോട്ടിക് മരുന്നുകള്‍ കഴിക്കുമ്പോള്‍ കുടലിലെ നല്ല ബാക്ടീരികളെ സംരക്ഷിക്കേണ്ടതിനും പരിപാലിക്കുന്നതിനും ഡയറ്റില്‍ ചില ഭക്ഷണങ്ങൾ ചേർക്കാം.

പ്രീബയോട്ടിക് അടങ്ങിയ ഭക്ഷണങ്ങൾ

വെളുത്തുള്ളി, ഉള്ളി, പഴം, ശതാവരി, ഓട്സ് തുടങ്ങിയ പ്രീബയോട്ടിക് ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുടലിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കുകയും കൂടുതല്‍ വളരാന്‍ സഹായിക്കുകയും ചെയ്യുന്നു.

പ്രോബയോട്ടിക് ഭക്ഷണങ്ങൾ

ആന്‍റിബയോട്ടിക് മരുന്നുകള്‍ നശിപ്പിക്കുന്ന നല്ല ബാക്ടീരിയകളാണ് പ്രോബയോട്ടിക്കുകള്‍. ഇഡലി, ദോശ, അച്ചാര്‍, പോലുള്ള പുളിപ്പിച്ച ഭക്ഷണങ്ങള്‍ ഈ സമയം കഴിക്കുന്നത് കുടലില്‍ നല്ല ബാക്ടീരിയ വളരാന്‍ സഹായിക്കും.

കളര്‍ഫുള്‍ പച്ചക്കറികള്‍

കളര്‍ഫുള്‍ ആയ സസ്യാധിഷ്ഠിത ഭക്ഷണങ്ങള്‍ കഴിക്കുന്നത് വ്യത്യസ്ത ആരോഗ്യ ഗുണങ്ങള്‍ നല്‍കും. ഇത്തരം പച്ചക്കറികളില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് കുടലിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും.

Foods that should eat while antibiotic treatment

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രത്യേക പാർലമെന്റ് സമ്മേളനം ഇന്നുമുതൽ; വനിതാ സംവരണ, ഡിലിമിറ്റേഷന്‍ ബില്ലുകൾ ചർച്ചയ്ക്ക്

വിഴിഞ്ഞത്ത് അതിക്രൂര കൊലപാതകം; യുവാവിനെ റോഡില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

രണ്ടാംഘട്ട ചർച്ച ഇസ്ലാമാബാദിൽ?, യുഎസ് 'സന്ദേശ'വുമായി അസിം മുനിർ ഇറാനിൽ; യുഎഇയും ഇറാനും തമ്മിൽ ഉന്നതതല ചർച്ച

റഷ്യൻ, ഇറാൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് നൽകിയ ഇളവ് അമേരിക്ക പുതുക്കില്ല; 'യുഎസിൽ നിന്നും എണ്ണ ഇറക്കുമതി വർധിപ്പിക്കണം'

Today's Rashi Phalam April 16 |അമിതമായ ഉത്കണ്ഠ ഒഴിവാക്കുക. കുടുംബ ചെലവുകൾ വർദ്ധിക്കും

SCROLL FOR NEXT