ഫുട്ബോൾ പ്രേമികൾ കാത്തിരുന്ന ദിവസമാണ് ഇന്ന്. ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 12.30 നാണ് ലോകകപ്പ് മത്സരത്തിനായി അർജന്റീനയും സ്പെയിനും കളത്തിലിറങ്ങുന്നത്. മത്സരത്തിന്റെ ആവേശം കൂട്ടാൻ ചിപ്സ്, ബർഗർ, ഫ്രൈഡ് ചിക്കൻ, കോള പോലുള്ള സ്നാക്കുകൾ ഇപ്പോഴെ മനസ്സിൽ കരുതിയിട്ടുണ്ടാവും. എന്നാൽ കളിയുടെ ആവേശം കഴിഞ്ഞ് അടുത്ത ദിവസം ക്ഷീണം, വയറുവേദന, അസിഡിറ്റി, ദഹനക്കേട് പോലുള്ളവ അവസ്ഥയിലേക്ക് ഇത് നയിക്കാം.
കൊറിക്കാൻ വറുത്ത കടല അല്ലെങ്കിൽ കപ്പലണ്ടി
പ്രോട്ടീനും ഫൈബറും ധാരാളമുള്ള ഈ കോമ്പിനേഷൻ ഏറെ നേരം വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും. ഇത് വയറു നിറഞ്ഞ തോന്നൽ ഉണ്ടാക്കുകയും അനാവശ്യ സ്നാക്കിങ് ഒഴിവാക്കുകയും ചെയ്യും. മാത്രമല്ല, കളി തീരുന്നതു വരെ ആവേശത്തിന് ഊർജ്ജം നൽകുകയും ചെയ്യും.
ഫ്രൂട്ട് സാലഡ്
ആപ്പിൾ, പേരയ്ക്ക, ഓറഞ്ച്, മാതളം, കിവി തുടങ്ങിയ പഴങ്ങൾ ചേർത്ത് ഫ്രൂട്ട് സാലഡ് തയ്യാറാക്കാം. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താനും പോഷകസമൃദ്ധവുമാണ്. ഇത് മധുരത്തോടുള്ള ആസക്തി കുറയ്ക്കാനും സഹായിക്കും.
ഗ്രീക്ക് യോഗർട്ട്
ഗ്രീക്ക് യോഗർട്ടിനൊപ്പം നട്സും പഴങ്ങളും ചേർത്താൽ രാത്രി സ്നാക് റെഡി. ഇത് രുചിയും പോഷകസമൃദ്ധവുമാണ്. ഇത് ദഹനത്തിന് സഹായിക്കുകയും പ്രോട്ടീൻ സമ്പുഷ്ടവുമാണ്. മാത്രമല്ല, വയറിന് ഭാരമാവുകയുമില്ല.
എയർ-പോപ്പ്ഡ് പോപ്‌കോൺ
വെണ്ണയും അധിക ഉപ്പും ചേർക്കാതെ തയ്യാറാക്കുന്ന പോപ്‌കോൺ കളി ആസ്വദിക്കുമ്പോൾ കഴിക്കാവുന്ന മികച്ച സ്നാക്കാണ്. ഇവയ്ക്ക് കലോറി കുറവാണ്. ഭക്ഷ്യനാരുകൾ ധാരാളമുണ്ട് താനും. സിനിമ കാണാൻ ആണെങ്കിലും ഫുട്ബോൾ കാണാൻ ആണെങ്കിലും ഇതൊരു മികച്ച സ്നാക് ആണ്.
മഖാന
ഇന്ത്യയിൽ ഏറെ പ്രചാരമുള്ള ഹെൽത്തി സ്നാക്കുകളിൽ ഒന്നാണ് മഖാന. ഇതിൽ കൊഴുപ്പ് കുറവാണ്. പ്രോട്ടീനും മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. രാത്രിയിൽ ലഘുഭക്ഷണമായി കഴിക്കാവുന്നതാണ്.
പച്ചക്കറി സ്റ്റിക്കുകൾ
കാരറ്റ്, വെള്ളരിക്ക, ക്യാപ്സിക്കം എന്നിവ കട്ട് ചെയ്ത് ഹമ്മസ് അല്ലെങ്കിൽ തൈര് ഡിപ്പിനൊപ്പം കഴിക്കാം. ഇത് ഭക്ഷ്യനാരുകൾ അടങ്ങിയതാണ്. പെട്ടെന്ന് വയറു നിറഞ്ഞ തോന്നൽ ഉണ്ടാക്കും. അധിക കലോറി ഉണ്ടാവുകയുമില്ല.
വേവിച്ച ചോളം
ബട്ടറും അധിക ഉപ്പും ഒഴിവാക്കി അല്പം നാരങ്ങയും കുരുമുളകു പൊടിയും ചേർത്ത് കഴിക്കാം. ഇതിൽ ഭക്ഷ്യനാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിനും വിശപ്പടക്കാനും ഏറെ സഹായകരമാണ്.
സ്പ്രൗട്ട്സ് സാലഡ്
മുളപ്പിച്ച പയറും ചെറുപയറും, തക്കാളി, നാരങ്ങ, ഉള്ളി എന്നിവ ചേർത്ത് സ്പ്രൗട്ട്സ് സാലഡ് തയ്യാറാക്കാം. ഇതിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, കലോറിയും കുറവാണ്.
ഡ്രൈ ഫ്രൂട്ട്സ്
ബദാം, വാൾനട്സ്, പിസ്ത, കശുവണ്ടി എന്നിവ ചെറിയ അളവിൽ കഴിക്കുന്നത് നല്ലതാണ്. ഇത് ആരോഗ്യകരമായ കൊഴുപ്പ് നൽകാനും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും. ദീർഘനേരം ഊർജ്ജം നൽകാനും ഇത് സഹായിക്കും.
ഗ്രീൻ ടീ അല്ലെങ്കിൽ ഹെർബൽ ടീ
കോള, സോഡ, എനർജി ഡ്രിങ്കുകൾ എന്നിവയ്ക്ക് പകരം ഗ്രീൻ ടീ അല്ലെങ്കിൽ ഹെർബൽ ടീ തിരഞ്ഞെടുക്കാവുന്നതാണ്. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. അധിക പഞ്ചസാര ഒഴിവാക്കുകയും ചെയ്യാം.
ഡാർക്ക് ചോക്ലേറ്റ് (70% Cocoa)
മധുരം കഴിക്കണമെന്ന് തോന്നിയാൽ ചെറിയ കഷണം ഡാർക്ക് ചോക്ലേറ്റ് കഴിക്കാം. ഇതിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.
ചിപ്സ്
ഫ്രെഞ്ച് ഫ്രൈസ്
ബർഗർ
പിസ
ഫ്രൈഡ് ചിക്കൻ
കോളയും സോഫ്റ്റ് ഡ്രിങ്കുകളും
അധിക മധുരമുള്ള ഭക്ഷണങ്ങൾ
എനർജി ഡ്രിങ്കുകൾ
അമിത കാപ്പി
എയർ-പോപ്പ്ഡ് പോപ്‌കോൺ + ഗ്രീൻ ടീ
ഫ്രൂട്ട് സാലഡ് + തൈര്
മഖാന + ബദാം
സ്പ്രൗട്ട്സ് സാലഡ് + നാരങ്ങ വെള്ളം
കാരറ്റ്, വെള്ളരിക്ക സ്റ്റിക്കുകൾ + ഹമ്മസ്
മത്സരത്തിന് മുമ്പ് രാത്രി ഭക്ഷണം കഴിക്കുക.
ഓരോ മണിക്കൂറിലും വെള്ളം കുടിക്കുക.
അമിതമായി കഫീൻ കഴിക്കരുത്.
ഒരേസമയം വലിയ അളവിൽ ഭക്ഷണം കഴിക്കാതെ ചെറിയ അളവുകളിൽ കഴിക്കുക.
മത്സരം കഴിഞ്ഞ ഉടൻ ഉറങ്ങാൻ ശ്രമിക്കുക.
അടുത്ത ദിവസം പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം കഴിച്ച് ഉറക്കക്കുറവ് പരിഹരിക്കുക.
വേൾഡ് കപ്പ് ഫൈനൽ പോലുള്ള ആവേശകരമായ രാത്രികൾ ആഘോഷിക്കുമ്പോൾ ഭക്ഷണത്തിന്റെ കാര്യത്തിലും ശ്രദ്ധ വേണം. ചിപ്സും ജങ്ക് ഫുഡും തിരഞ്ഞെടുക്കുന്നതിനുപകരം പ്രോട്ടീൻ, ഫൈബർ, വിറ്റാമിനുകൾ എന്നിവ അടങ്ങിയ ആരോഗ്യകരമായ സ്നാക്കുകൾ തിരഞ്ഞെടുക്കുന്നത് ശരീരത്തിന് ഗുണകരമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates