Brain Exercise Pinterest
Health

തലച്ചോറിനും വേണം വ്യായാമം, ഇരുന്ന് ചെയ്യാവുന്ന നാല് എക്സർസൈസുകൾ

ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവു മെച്ചപ്പെടുത്താൻ സഹായിക്കുന്ന മികച്ചൊരു ബ്രെയിൻ വ്യായാമമാണ് മൈൻഡ്ഫുൾനെസ് ശ്രദ്ധ പരിശീലനം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

മ്മുടെ ചിന്തകളെയും ചലനങ്ങളെയും നിയന്ത്രിച്ചു നിർത്തുന്ന ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് മസ്തിഷ്കം. അതുകൊണ്ട് തന്നെ തലച്ചോറിന്റെ ആരോ​ഗ്യം വളരെ പ്രധാനമാണ്. ദൈനംദിന ജീവിതത്തിൽ സ്ഥിരം ഉപയോഗിക്കാറുള്ള പേരുകൾ പോലും ചില സന്ദർഭങ്ങളിൽ ആളുകൾ മറക്കാറുണ്ട്. ശ്രദ്ധക്കുറവ്, സംസാരത്തിനിടെ വാക്കുകൾ മറന്നു പോവുക എന്നീ ലക്ഷണങ്ങൾ പൊതുവെ വാർദ്ധക്യവുമായി ബന്ധപ്പെടുത്തിയാണ് പറയാറുള്ളതെങ്കിലും ചെറുപ്പക്കാരിലും ഈ ലക്ഷണങ്ങൾ കണ്ടുവരുന്നുണ്ട്.

തലച്ചോറിൻ്റെ ആരോഗ്യത്തിന് ഏറ്റവും പ്രധാനം ഉറക്കമാണ്. രാത്രി കുറഞ്ഞത് എട്ട് മണിക്കൂർ ശരിയായ ഉറങ്ങുന്നത് തലച്ചോറിന് വിശ്രമം കിട്ടാനും ചിന്താശേഷി മെച്ചപ്പെടുത്താനും സഹായിക്കും. അമിത സ്ക്രീൻ ടൈം, മാനസിക സമ്മർദം, തിരക്ക് എന്നിവയെല്ലാം ഉറക്കത്തെയും അതിലൂടെ തലച്ചോറിൻ്റെ ആരോഗ്യത്തെയും ബാധിക്കാം.

മസ്തിഷ്‌കാരോഗ്യം മെച്ചപ്പെടുത്താൻ നാല് വ്യായാമങ്ങൾ

ശ്രദ്ധാ പരിശീലനം

ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവു മെച്ചപ്പെടുത്താൻ സഹായിക്കുന്ന മികച്ചൊരു ബ്രെയിൻ വ്യായാമമാണ് മൈൻഡ്ഫുൾനെസ് ശ്രദ്ധ പരിശീലനം. 10 മിനിറ്റ് ശാന്തമായ ഒരു സ്ഥലത്തിരുന്ന് സ്വന്തം ശ്വാസോച്ഛ്വാസത്തിൽ മാത്രം ശ്രദ്ധ നൽകുന്നതാണ് രീതി. ഇതിലൂടെ മനസ്സിലെ ചിന്തകളുടെ തിരക്ക് കുറയ്ക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് ശക്തിപ്പെത്താൻ സഹായിക്കും. പതിവായി ഈ പരിശീലനം ചെയ്യുന്നതോടെ മാനസിക സമ്മർദ്ദം കുറയുകയും ഓർമശക്തി മെച്ചപ്പെടുകയും ചെയ്യുന്നു.

മെമ്മറി ചങ്കിങ്

നീണ്ടതോ വലിപ്പമുള്ളതോ ആയ വിവരങ്ങളെ ഒരുമിച്ച് ഓർമ്മിക്കാൻ ശ്രമിക്കുന്നതിന് പകരം അവ ചെറുഭാഗങ്ങളായി വിഭജിച്ച് പഠിക്കുന്ന രീതിയാണ് മെമ്മറി ചങ്കിങ്. അതായത്, ഒരു ഫോൺ നമ്പർ മുഴുവനായി ഓർക്കുന്നതിനു പകരം 2–3 അക്കങ്ങളുള്ള ഗ്രൂപ്പുകളായി ഓർക്കുന്നത്. ഇത് ദീർഘകാല ഓർമ്മശക്തി വർധിപ്പിക്കാൻ സഹായകമാണ്.

ഡ്യുവൽ ടാസ്‌ക് പരിശീലനം

രണ്ട് പ്രവർത്തികൾ ഓരേസമയം ചെയ്യുന്നതാണ് ഡ്യുവൽ ടാസ്‌ക് പരിശീലനം. ഉദ്ദാഹരണത്തിന്, നടക്കുന്നതിനിടെ പിന്നോട്ട് എണ്ണുക അല്ലെങ്കിൽ ലഘുവായ കണക്കുകൾ ചെയ്യുക. ഇത് മസ്തിഷ്‌കത്തിന്റെ പ്രവർത്തന സൗകര്യവും തീരുമാനമെടുക്കുന്ന ശേഷിയും വർധിക്കും.

ദൃശ്യ ഓർമ്മ വ്യായാമം

ചിത്രങ്ങൾ, സ്ഥലങ്ങൾ, അല്ലെങ്കിൽ മുറിയിലെ ക്രമീകരണം മുപ്പത് സെക്കന്റ് ശ്രദ്ധയോടെ നിരീക്ഷിക്കുക. തുടർന്ന് കണ്ണടച്ച് അതിലെ ചെറിയ വിശദാംശങ്ങൾ ഓർമ്മിക്കാൻ ശ്രമിക്കുക. ഇത് ദൃശ്യ ഓർമ്മയും ശ്രദ്ധാ ശേഷിയും ശക്തിപ്പെടുത്താൻ സഹായിക്കും. ദിവസം 15 മുതൽ 20 മിനിറ്റ് വരെ ഈ വ്യായാമങ്ങൾക്കായി മാറ്റിവെച്ചാൽ തന്നെ ഓർമ്മശക്തിയിലും ശ്രദ്ധാ ശേഷിയിലും നല്ല മാറ്റം അനുഭവപ്പെടാം.

Four Exercises that will improve brain health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്നും നാളെയും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പതിനായിരം രൂപ കൈയില്‍ ഉണ്ടോ?, പത്തു കോടി രൂപ സമ്പാദിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

മുഖത്ത് മാസ്‌കും കയ്യില്‍ ലാത്തിയും, കുട്ടികളെ തല്ലിച്ചതയ്ക്കുന്ന ഗുണ്ടകള്‍; ദേഷ്യത്താല്‍ വിറയ്ക്കുകയാണെന്ന് നസ്‌റുദ്ദീന്‍ ഷാ

പയ്യാമ്പലത്തെ സ്‌കൂൾ ബസിൻ്റെ ചില്ല് തകർത്തു

ഒറ്റ തവണ നിക്ഷേപം, അടുത്ത നിമിഷം മുതല്‍ ആജീവനാന്ത പെന്‍ഷന്‍; അറിയാം എല്‍ഐസിയുടെ 'മാജിക് പ്ലാന്‍'