Glass Skin Trend,How to Protect Your Skin Barrier from Damage pexels
Health

ചർമം കണ്ണാടി പോലെ തിളങ്ങണം എന്നുണ്ടോ? ആദ്യം ഇതറിയൂ!

ഗ്ലാസ് പോലെ തിളങ്ങുന്ന ചർമമാണ് സൗന്ദര്യമെന്നാണോ നിങ്ങൾ കരുതുന്നത്?

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കണ്ണാടി പോലെ തിളങ്ങുന്ന തിളങ്ങുകയും മിനുസമുള്ളതായിരിക്കുകയും ചെയ്യുന്ന ‘ഗ്ലാസ് സ്കിൻ’ ട്രെൻഡ് ഇന്ന് സോഷ്യൽ മീഡിയയിൽ തരംഗമാണ്. ഈ ലുക്ക് സ്വന്തമാക്കാൻ നിരവധി ഘട്ടങ്ങളുള്ള സ്കിൻകെയർ രീതികളും വിവിധ സെറങ്ങൾ, ഫേസ് മാസ്കുകളും പരീക്ഷിക്കുന്നവരുണ്ട്. എന്നാൽ ചർമസംരക്ഷണത്തിന് സഹായിക്കുന്ന ഇത്തരം ഉൽപ്പന്നങ്ങൾ അമിതമായി ഉപയോഗിക്കുന്നത് പ്രശ്‌നമായി മാറും. ഇത് ചർമത്തിന്റെ സ്വാഭാവിക സംരക്ഷണ കവചമായ സ്കിൻ ബാരിയറിനെ ദുർബലപ്പെടുത്താനും കാരണമാകാം.

എന്താണ് സ്കിൻ ബാരിയർ?

ചർമത്തെ പൊടിപടലങ്ങൾ, അണുക്കൾ തുടങ്ങിയവയിൽനിന്ന് സംരക്ഷിക്കുകയും ചർമത്തിലെ ഈർപ്പം നിലനിർത്തുകയും ചെയ്യുന്ന സ്വാഭാവിക സംരക്ഷണ കവചമാണ് സ്കിൻ ബാരിയർ. എന്നാൽ അമിതമായി സ്ക്രബ് ചെയ്യുക, പലതരം സ്കിൻകെയർ ഉൽപ്പന്നങ്ങൾ ഒരുമിച്ച് ഉപയോഗിക്കുക, ശക്തിയേറിയ ചേരുവകൾ തെറ്റായ രീതിയിൽ ഉപയോഗിക്കുക തുടങ്ങിയവ ഈ സംരക്ഷണ കവചത്തെ ദുർബലപ്പെടുത്താം.

ഗ്ലാസ് സ്കിൻ നേടാനുള്ള ശ്രമം എങ്ങനെ ദോഷകരമാകാം?

ഗ്ലാസ് സ്കിൻ ലഭിക്കാൻ ഒരേ സമയം നിരവധി സ്കിൻകെയർ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ചർമത്തിന് ദോഷമുണ്ടാക്കാം. പലതരം സെറങ്ങൾ ഉപയോഗിക്കുക, ഇടയ്ക്കിടെ സ്ക്രബ് ചെയ്യുക, പുതിയ ഉൽപ്പന്നങ്ങൾ പരീക്ഷിക്കുക എന്നിവ ചർമത്തെ ബാധിക്കാം. പ്രത്യേകിച്ച് സെൻസിറ്റീവ് ചർമമുള്ളവരും മുഖക്കുരു ഉള്ളവരും കൂടുതൽ ശ്രദ്ധിക്കണം.

ചർമത്തിന്റെ സംരക്ഷണ കവചം ദുർബലമായാൽ കാണാവുന്ന ലക്ഷണങ്ങൾ:

  • ചർമം ചുവക്കുക

  • വരൾച്ചയും ചൊറിച്ചിലും ഉണ്ടാകുക

  • നീറ്റലും പുകച്ചിലും അനുഭവപ്പെടുക

  • മുഖം കഴുകിയ ശേഷം ചർമം വലിഞ്ഞുമുറുകുന്നതുപോലെ തോന്നുക

  • നേരത്തേ ഉപയോഗിച്ചിരുന്ന ഉൽപ്പന്നങ്ങൾ പോലും ചർമത്തിൽ അസ്വസ്ഥതയുണ്ടാക്കുക

ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ ശ്രദ്ധിക്കുകയും ചർമത്തിന് അനുയോജ്യമായ പരിചരണം തിരഞ്ഞെടുക്കുകയും വേണം.

ഗ്ലാസ് പോലെ തിളങ്ങുന്ന ചർമമാണ് സൗന്ദര്യമെന്നാണോ നിങ്ങൾ കരുതുന്നത്? എന്നാൽ സുഷിരങ്ങളും ചെറിയ പാടുകളും നേർത്ത വരകളും മുഖക്കുരുവുമെല്ലാം ചർമത്തിൽ സാധാരണമാണ്. സോഷ്യൽ മീഡിയയിൽ കാണുന്ന ചിത്രങ്ങളും വീഡിയോകളും മേക്കപ്പും ഫിൽട്ടറുകളും ഉപയോഗിച്ച് കൂടുതൽ ആകർഷകമാക്കിയതാകാം. അതിനാൽ അവ കണ്ട് സ്വന്തം ചർമത്തെ താരതമ്യം ചെയ്യേണ്ടതില്ല.

ചർമത്തിന്റെ ആരോഗ്യം സംരക്ഷിക്കുകയാണ് പ്രധാനം. അതിനായി ചർമത്തിന് അനുയോജ്യമായ ക്ലെൻസർ, മോയ്സ്ചറൈസർ, കുറഞ്ഞത് SPF 30 ഉള്ള സൺസ്ക്രീൻ എന്നിവ ഉപയോഗിക്കാം. ഒരേസമയം നിരവധി ഉൽപ്പന്നങ്ങൾ പരീക്ഷിക്കുന്നതും അമിതമായി സ്ക്രബ് ചെയ്യുന്നതും ഒഴിവാക്കുക. ചർമത്തിൽ ചുവപ്പ്, നീറ്റൽ, അമിതമായ വരൾച്ച തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുകയാണെങ്കിൽ ഡെർമറ്റോളജിസ്റ്റിന്റെ ഉപദേശം തേടണം.

Glass Skin Trend,How to Protect Your Skin Barrier from Damage

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രതിഷേധങ്ങൾ കൊണ്ട് ഒന്നും നേടാനാവില്ല; 30 വർഷത്തേക്ക് കോൺഗ്രസ് അധികാരത്തിലെത്തില്ലെന്ന് അമിത് ഷാ

'50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം'; കേസിന് പിന്നാലെ ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് വക്കീല്‍ നോട്ടീസ്

'ഞാൻ ഹേറ്റ് കാമ്പയിനിങ്ങിന് ഇര, സിനിമ ഇറങ്ങുന്നതിനു മുൻപു തന്നെ താഴ്ത്തിക്കെട്ടാനുള്ള ശ്രമങ്ങൾ നടന്നു'; എംഎ നിഷാദ് പറയുന്നു

പ്രധാനമന്ത്രിയുടെ വസതിക്ക് സമീപത്തെ ചരിത്രപ്രസിദ്ധമായ റേസ് കോഴ്സ് പള്ളിക്ക് ഒഴിപ്പിക്കൽ നോട്ടീസ്; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മെഹബൂബ മുഫ്തി

'ഇതാണ് സംഭവം, കഷ്ടം തന്നെ നാട്ടുകാരെ'; നെടുമ്പാശ്ശേരി അപകടത്തെക്കുറിച്ചുള്ള പരാമര്‍ശം; വളച്ചൊടിക്കലിനെതിരെ മഞ്ജു പിള്ളയും മകളും