Almond milk Meta AI Image
Health

പാൽ ഇഷ്ടമില്ലാത്തവരും കുടിക്കും, ബദാം മിൽക്കിന്റെ ​ആരോ​ഗ്യ ​ഗുണങ്ങൾ

വെള്ളത്തില്‍ കുതിര്‍ത്ത ബദാം നന്നായി അരച്ച ശേഷം അത് നന്നായി പിഴിഞ്ഞെടുത്താണ് ബദാം മിൽക്ക് ഉണ്ടാക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ശുവിൻ പാൽ കുടിക്കാൻ ഇഷ്ടമില്ലാത്തവർക്കൊരു മികച്ച ഓപ്ഷനാണ് ബദാം മിൽക്ക് (ALMOND MILK). ഇതിൽ വിറ്റാമിൻ ഇ, സി, കാൽസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ കുറയ്ക്കാനും ആരോ​ഗ്യകരമായി ശരീരഭാരം കുറയ്ക്കാനും ബദാം മിൽക്ക് മികച്ചതാണ്.

വെള്ളത്തില്‍ കുതിര്‍ത്ത ബദാം നന്നായി അരച്ച ശേഷം അത് നന്നായി പിഴിഞ്ഞെടുത്താണ് ബദാം മിൽക്ക് ഉണ്ടാക്കുന്നത്. ഇത് ചൂടാക്കിയോ തണുപ്പിച്ചോ കുടിക്കാം. ഇതിൽ അടങ്ങിയ വിറ്റാമിൻ ഇ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ഒരു ശക്തമായ ആന്റിഓക്സിഡന്റ് ആണ്. ഇത് ചർമത്തിനും മുടിക്കും നല്ലതാണ്. മാത്രമല്ല പ്രതിരോധശേഷി മെച്ചപ്പെടുത്താനും വിറ്റാമിൻ ഇ ആവശ്യമാണ്.

ബദാം മിൽക്കിലെ മോണോ സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. അതുവഴി ഹൃദ്രോഗസാധ്യതയും കുറയും. ബലമുള്ള അസ്ഥികൾ നിലനിർത്തുന്നതിന് ആവശ്യമായ പോഷകങ്ങളായ കാൽസ്യം വിറ്റാമിൻ ബി എന്നിവ ഫോർട്ടിഫൈഡ് ബദാം മിൽക്കിൽ അടങ്ങിയിട്ടുണ്ട്.

പശുവിൻ പാലിനെ അപേക്ഷിച്ച് ബദാം മിൽക്കിൽ സാധാരണയായി കലോറിയും കാർബോഹൈഡ്രേറ്റും കുറവാണ്. ഇത് ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കും. ഇത് സ്വാഭാവികമായും ലാക്ടോസ് രഹിതമാണ്. അതിനാൽ ലാക്ടോസ് അസഹിഷ്ണുത ഉള്ളവർക്ക് അനുയോജ്യമായ ഒരു ബദലാണ് ബദാം മിൽക്ക്.

Health Benefits of Almond Milk.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍