pazhamkanji health benefits Pinterest
Health

രാത്രി ബാക്കി വന്ന ചോറിലേക്ക് അൽപം വെള്ളമൊഴിച്ചിടാൻ മറക്കേണ്ട, പഴങ്കഞ്ഞി പവർഫുൾ ആണ്

നമ്മുടെ നാട്ടിൽ മാത്രമല്ല, ചൈന, തായ്‌ലാന്‍ഡ്, ഇന്തോനേഷ്യ തുടങ്ങി നിരവധി രാജ്യങ്ങളില്‍ പഴങ്കഞ്ഞി പരമ്പരാ​ഗതമായി കഴിക്കാറുണ്ട്.

സമകാലിക മലയാളം ഡെസ്ക്

വേനൽക്കാലത്തെ ചൂടിനെ ചെറുക്കാൻ നല്ല ഒന്നാന്തരം ഐറ്റമാണ് പഴങ്കഞ്ഞി. ഇൻസ്റ്റന്റ് ന്യുഡിൽസും ബർ​ഗറും പാസ്തയുമൊക്കെ മാറ്റിയിട്ടു രാവിലെ അൽപം പഴങ്കഞ്ഞി തൈരും മുളകുചതച്ചതും ഉപ്പും നീട്ടി ഒരു പിടിപിടിച്ചാൽ ശരീരം ആകെ ഒന്നും തണുക്കും. രാത്രി ബാക്കി വരുന്ന ചോറിലേക്ക് അൽപം വെള്ളം ഒഴിച്ച് വെച്ചാൽ നേരം പുലരുമ്പോഴേക്കും പഴങ്കഞ്ഞി റെഡി.

നമ്മുടെ നാട്ടിൽ മാത്രമല്ല, ചൈന, തായ്‌ലാന്‍ഡ്, ഇന്തോനേഷ്യ തുടങ്ങി നിരവധി രാജ്യങ്ങളില്‍ പഴങ്കഞ്ഞി പരമ്പരാ​ഗതമായി കഴിക്കാറുണ്ട്. വിറ്റാമിൻ ബി6, ബി12 എന്നിവയുടെ കലവറയാണ് പഴങ്കഞ്ഞി, അതുപോലെ പൊട്ടാസ്യം, കാത്സ്യം, മ​ഗ്നീഷ്യം, സെലീനിയം പോലുള്ള ധാതുക്കളും പഴങ്കഞ്ഞിൽ അടങ്ങിയിട്ടുണ്ട്.

ഇത് ദഹനം സുഖമമാക്കാനും ഊർജ്ജം നൽകാനും സഹായിക്കുന്നു. ചോറ് വെള്ളത്തിലിട്ട് ഏറെ നേരം വയ്ക്കുമ്പോള്‍ ലാക്റ്റിക് ആസിഡ് ബാക്ടീരിയ ചോറിലെ അയേണ്‍, പൊട്ടാസ്യം, അയേണ്‍ തുടങ്ങിയ വിവിധ ഘടകങ്ങളെ ഇരട്ടിയാക്കി വര്‍ധിപ്പിയ്ക്കും. മലബന്ധം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പഴങ്കഞ്ഞി അത്യുത്തമമാണ്. ബ്ലഡ് പ്രഷര്‍, ഹൈപ്പര്‍ ടെന്‍ഷന്‍, എന്നീ ഭയാനകമായ അവസ്ഥകളിൽ നിന്നും സംരക്ഷണം ഉറപ്പ് നൽകുന്നതോടൊപ്പം ദഹനശേഷി വർധിപ്പിക്കാനും അൾസർ പോലുള്ള മാരകമായ രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാനും പഴങ്കഞ്ഞി നല്ലതാണ്.

‘കൊളാജന്‍’ എന്ന ഘടകത്തിന്റെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിലൂടെ പഴങ്കഞ്ഞിയുടെ ഉപയോഗം ചര്‍മത്തിന്റെ അഴക് വര്‍ധിപ്പിക്കുകയും അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുകയും ചെയ്യുന്നു. പൊട്ടാസ്യം ഉള്ളതിനാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും പഴങ്കഞ്ഞി ഉത്തമമാണ്. വേനൽക്കാലത്ത് ശരീരത്തെ തണുപ്പിക്കുന്നത് വഴി ക്ഷീണം അകറ്റുകയും അണുബാധ തടയുകയും ചെയ്യുന്നു.

Health Benefits of Pazhamkanji in Summer

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ധന പ്രതിസന്ധിയില്‍ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കുമോ?, വ്യക്തത വരുത്തി കേന്ദ്രം

'ഹൈസ്പീഡ് റെയിൽ: ഇ ശ്രീധരന്റെ അവകാശവാദം കേന്ദ്രം തള്ളി; DMRCക്കും ശ്രീധരനും യാതൊരു പങ്കുമില്ല'

'ക്രെഡിറ്റ് ഒരു മോശം വാക്കല്ല; മറ്റുള്ളവർക്ക് വേണ്ടി അഡ്ജസ്റ്റ് ചെയ്യുന്നത് സ്ത്രീകൾ ഇനിയെങ്കിലും നിർത്തൂ'

വയറുനിറച്ച് ഭക്ഷണം കഴിച്ച ശേഷവും ഇടയ്ക്കിടെ വിശക്കാറുണ്ടോ?

ചൂടിലും ഫുൾ ഫ്രെഷ്, പെർഫ്യൂം മണം നീണ്ടുനിൽക്കാനുള്ള സിമ്പിൾ വഴികൾ

SCROLL FOR NEXT