Ragi Meta AI Image
Health

ട്രെന്‍ഡ് മാറിയപ്പോള്‍ മറന്നോ? ദഹനത്തിനും കൊളസ്ട്രോളിനും ഈ സൂപ്പർ ഫുഡ്

കാല്‍സ്യം, ഇരുമ്പ്, നാരുകള്‍ തുടങ്ങിയവ അടങ്ങിയ പോഷക സമ്പുഷ്ടമായ ഭക്ഷണമാണ് റാഗി

സമകാലിക മലയാളം ഡെസ്ക്

ട്രെൻഡ് അനുസരിച്ച് ഭക്ഷണശീലം മാറ്റിയവർ ഒരുപക്ഷം മറന്നു പോയ ഒരു സൂപ്പർ ഫുഡ് ആണ് റാ​ഗി. ഫിംഗർ മില്ലറ്റ് എന്നും റാ​ഗി അറിയപ്പെടാറുണ്ട്. കാല്‍സ്യം, ഇരുമ്പ്, നാരുകള്‍ തുടങ്ങിയവ അടങ്ങിയ പോഷക സമ്പുഷ്ടമായ ഭക്ഷണമാണ് റാഗി. കൂടാതെ ഇത് ഗ്ലൂട്ടന്‍ രഹിതമാണ്.

റാഗിയുടെ ആരോഗ്യ ഗുണങ്ങള്‍

  • കാല്‍സ്യത്താല്‍ സമ്പുഷ്ടമായതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിന് ഇത് മികച്ചതാണ്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും റാഗി വിഭവങ്ങള്‍ കഴിക്കുന്നത് എല്ലുകളുടെ ബലത്തിന് നല്ലതാണ്.

  • ഉയർന്ന നാരുകൾ കൂടുതൽ നേരം വയറു നിറഞ്ഞതായി നിലനിർത്തുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

  • റാഗിയുടെ കുറഞ്ഞ ഗ്ലൈസെമിക് സൂചികയും ഉയർന്ന നാരുകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

  • ഇതില്‍ ആന്റിഓക്‌സിഡന്റുകൾ, അമിനോ ആസിഡുകൾ എന്നിവ അടങ്ങിയിരിക്കുന്നു, കൂടാതെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും നല്ലതാണ്. ഇരുമ്പ് അടങ്ങിയിട്ടുള്ളതിനാല്‍. വിളർച്ചയെ ചെറുക്കാനും സഹായിക്കുന്നു.

റാഗി എങ്ങനെ ഡയറ്റില്‍ ഉള്‍പ്പെടുത്താം

  • റാഗി ദോശ– പ്രഭാതഭക്ഷണത്തില്‍ റാഗി മാവ് കൊണ്ട് രുചികരമായ ദോശ അല്ലെങ്കില്‍ റൊട്ടി ഉണ്ടാക്കി കഴിക്കാവുന്നതാണ്.

  • റാഗി കുറുക്ക്– റാഗി കൊണ്ട് ഉണ്ടാക്കുന്ന മുറുക്ക്, രാവിലെയും വൈകുന്നേരവും ചൂടോടെ കഴിക്കാം. ഇത് ദഹനത്തിന് എളുപ്പമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ആരോഗ്യകരമാണ്.

  • റാഗി ലഡ്ഡു– മധുരം ഇഷ്ടപ്പെടുന്നവർക്ക്, റാഗി ശർക്കരയും അണ്ടിപ്പരിപ്പും ചേർത്ത് പോഷകസമൃദ്ധമായ റാഗി ബോൾസ് ഉണ്ടാക്കാം.

  • റാഗി കുറുക്ക്- റാഗി പാലിലോ വെള്ളത്തിലോ കുറുക്കി കഴിക്കാവുന്നതാണ്. കുട്ടികള്‍ക്ക് ഇത് വളരെ ഇഷ്ടമുള്ള വിഭവമാണ്.

Health Benefits of Ragi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഏഴ് ജില്ലകള്‍ ബൂത്തിലേക്ക്; 1,32,83,789 വോട്ടര്‍മാര്‍; 36,630 സ്ഥാനാര്‍ഥികള്‍

ശ്രദ്ധിക്കുക; വോട്ട് ചെയ്യണമെങ്കില്‍ കൈയില്‍ കരുതണം ഈ രേഖകള്‍

ഒരുവര്‍ഷം വരെ തടവ്; ഒന്നിലധികം വോട്ട് ചെയ്യുന്നതും, ആള്‍മാറാട്ടം നടത്തുന്നതും ശിക്ഷാര്‍ഹം; തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഔദ്യോഗിക രംഗത്ത് അനുകൂലമായ മാറ്റങ്ങള്‍, ഭാഗ്യമുള്ള ദിവസം

ജോലി സ്ഥലത്ത് തര്‍ക്കങ്ങളുണ്ടാകാം, ആത്മവിശ്വാസത്തോടെ നേരിടുക; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

SCROLL FOR NEXT