oats Pexels
Health

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

ഓട്‌സിൽ അടങ്ങിയിരിക്കുന്ന നാരുകൾ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്നു.

സമകാലിക മലയാളം ഡെസ്ക്

പ്രമേഹരോ​ഗികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭക്ഷണക്രമമാണ്. നാരുകൾ അടങ്ങിയ ഭക്ഷണക്രമാണ് പ്രമേഹരോ​ഗികൾ പിന്തുടരേണ്ടത്. ഇത് ദഹനം മെല്ലെയാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കുന്നു. കൂടാതെ മഗ്നീഷ്യം, ക്രോമിയം, ഫോളേറ്റ് തുടങ്ങിയ ഇൻസുലിൻ സംവേദനക്ഷമതയെയും ഗ്ലൂക്കോസ് മെറ്റബോളിസത്തെയും പിന്തുണയ്ക്കുന്ന പോഷകങ്ങളും ധാന്യങ്ങളിൽ അടങ്ങിയിട്ടുണ്ട്.

ധാന്യങ്ങളിൽ കാണപ്പെടുന്ന ആൻ്റിഓക്‌സിഡൻ്റുകളും ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളും പ്രമേഹമുള്ളവരിൽ വിട്ടുമാറാത്ത വീക്കവുമായി ബന്ധപ്പെട്ട സങ്കീർണതകൾ കുറയ്ക്കാൻ സഹായിക്കും.

ഓട്സ്

പ്രമേഹരോ​ഗികൾക്ക് കഴിക്കാവുന്ന മികച്ച മുഴുവൻ ധാന്യ ഓപ്ഷനാണ് ഓട്സ്. ഇവയിൽ നാരുകൾ, ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ അവശ്യ അടങ്ങിയിട്ടുണ്ട്. ഓട്‌സിൽ അടങ്ങിയിരിക്കുന്ന നാരുകൾ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്നു. ഓട്‌സിൽ പ്രത്യേകിച്ച് ബീറ്റാ-ഗ്ലൂക്കൻ എന്ന പ്രത്യേക തരം ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ മന്ദഗതിയിലാക്കുകയും രക്തത്തിൽ പഞ്ചസാരയുടെ ആ​ഗിരണം കുറയ്ക്കുകയും ചെയ്യുന്നു. ഓട്‌സിന് ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് പ്രമേഹ രോ​ഗികളിൽ വീക്കം കുറയ്ക്കുന്നതിനും സഹായിക്കുന്നു.

ബ്രൗൺ റൈസ്

റിഫൈൻ ചെയ്ത വെള്ള അരിയെക്കാൾ ബ്രൗൺ റൈസിൽ നാരുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയിൽ അടങ്ങിയിരിക്കുന്ന ഫിനോളുകളും ഫ്ലേവനോയ്ഡുകളും വിട്ടുമാറാത്ത വീക്കം തടയാൻ സഹായിക്കുന്നു.

ഹോൾ- ഗോതമ്പ്

റിഫൈൻ ചെയ്തെടുക്കാത്ത ​ഗോതമ്പിൽ നാരുകളും വീക്കം കുറയ്ക്കുന്ന ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളുവു ക്രമീകരിക്കാൻ സഹായിക്കുന്നു.

ക്വിനോവ

സാങ്കേതികമായി ഒരു ധാന്യമല്ലെങ്കിലും പോഷകങ്ങളും ആരോ​ഗ്യ​ഗുണങ്ങളും കണക്കിലെടുക്കുമ്പോൾ ക്വിനോവ ധാന്യങ്ങളുടെ പട്ടികയിൽ ചേർക്കാവുന്നതാണ്. ക്വിനോവയിൽ നാരുകൾ, പ്രോട്ടീൻ, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ഇൻസുലിൻ സംവേദനക്ഷമതയ്ക്കും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുന്നതിനും സഹായിക്കും.

പോപ്പ്കോൺ

നമ്മുടെയൊക്കെ പ്രിയപ്പെട്ട ക്രഞ്ചി ലഘുഭക്ഷണമായ പോപ്കോൺ മുഴുവൻ ധാന്യങ്ങളുടെ പട്ടികയിൽ പെടുത്താവുന്നതാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന നാരുകൾ പ്രമേഹ രോ​ഗികൾക്ക് അനുയോജ്യമായ ഒരു ഓപ്ഷനാണ്. കൂടാതെ ഇവയിൽ ധാരാളം ആന്റി-ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം ഒഴിവാക്കാൻ സഹായിക്കുന്നു.

Healthy diet for diabetic patients

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

'എന്റെ വയറ്റില്‍ നിന്നാണ് അവന്‍ വന്നത്, നിങ്ങളുടെ വീട്ടിലെ പോലെ എന്റെ കുഞ്ഞിനെ വളര്‍ത്താനാകില്ല'; ഉപദേശകരോട് ദിയ കൃഷ്ണ

വൈറ്റ് റൈസിനെ പ്രോട്ടീൻ റിച്ച് ആക്കാം, ഇങ്ങനെയൊന്ന് പരീക്ഷിച്ചു നോക്കൂ

SCROLL FOR NEXT