Five foods to avoid, weight loss tips Instagram
Health

11 മാസം കൊണ്ട് 32 കിലോ കുറച്ചു! വീട്ടമ്മയുടെ വേയ്റ്റ് ലോസ് ടിപ്സ് വൈറൽ, 5 ഭക്ഷണങ്ങൾ ഒഴിവാക്കി

തന്റെ നേട്ടത്തിന്റെ പ്രധാന കാരണം ഡയറ്റിൽ നിന്ന 5 ഭക്ഷണങ്ങൾ പൂർണമായി ഒഴിവാക്കിയതാണെന്ന് ദീപ്തി വ്യക്തമാക്കുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

മിതവണ്ണം ഇന്ന് ഒരു രോ​ഗാവസ്ഥയായാണ് ആരോ​ഗ്യ വിദ​ഗ്ധർ വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ ശരീരഭാരം നിയന്ത്രിച്ചു നിർത്തേണ്ടത് പ്രധാനമാണ്. അതിന് നമ്മുടെ ഭക്ഷണക്രമം വലിയൊരു പങ്ക് വഹിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിക്കുകയാണ് ​ഗുരു​ഗ്രാം സ്വദേശിയായ ഒരു വീട്ടമ്മ. വെറും 11 മാസം കൊണ്ടാണ് 92 കിലോയിൽ നിന്ന് ദീപ്തി ഹർഷാന 60 കിലോയിലേക്ക് കുറഞ്ഞത്.

ദീപ്തിയുടെ വെയ്റ്റ് ലോസ് യാത്ര ഇതിനോടകം തന്നെ സോഷ്യൽമീഡിയയിൽ തരം​ഗമായിരിക്കുകയാണ്. വില കൂടിയ ഡയറ്റ് പ്ലാനുകളുടെ സഹായമില്ലാതെ വീട്ടിലെ ലളിതമായ ഭക്ഷണക്രമത്തിലൂടെയും വ്യായമത്തിലൂടെയുമാണ് ദീപ്ത് ശരീരഭാരം കുറച്ചതെന്ന് അവർ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നു. തന്റെ നേട്ടത്തിന്റെ പ്രധാന കാരണം ഡയറ്റിൽ നിന്ന 5 ഭക്ഷണങ്ങൾ പൂർണമായി ഒഴിവാക്കിയതാണെന്ന് ദീപ്തി വ്യക്തമാക്കുന്നു.

മധുരപാനീയങ്ങൾ

പഞ്ചസാര അടങ്ങിയ പാനീയങ്ങൾ പൂർണമായും ഒഴിവാക്കുക എന്നതായിരുന്നു ദീപ്തി ആദ്യം ചെയ്തത്. സോഡ, പാക്കറ്റ് ജ്യൂസ്, ആഡഡ് ഷുഗർ ചേർത്ത പാനീയങ്ങൾ എന്നിവയിലെ ഉയർന്ന കലോറി ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടാനും, മുഖത്തും ശരീരത്തിലും നീർവീക്കം ഉണ്ടാക്കാനും കാരണമാകുന്നു. ഇത് ശരീരം കൂടുതൽ തടിച്ചതായി തോന്നിപ്പിക്കും. അതിന് പകരം, നാരങ്ങാവെള്ളം, കരിക്കിൻ വെള്ളം, ഗ്രീൻ ടീ എന്നിവയാണ് ദീപ്തി ശീലമാക്കിയത്. ഇവ ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും ഉപാപചയ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും സഹായിച്ചു

വൈറ്റ് ബ്രെഡ്

മൈദയും മറ്റ് പ്രോസസ് ചെയ്ത അന്നജവും അടങ്ങിയ വൈറ്റ് ബ്രെഡ് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയർത്താൻ കാരണമാകും. ഇത് ഇൻസുലിൻ റെസിസ്റ്റൻസിലേക്കും ശരീരത്തിൽ കൊഴുപ്പ് സംഭരിക്കപ്പെടുന്നതിലേക്കും നയിക്കുന്നു. കൂടാതെ, വൈറ്റ് ബ്രെഡ് കഴിച്ചാൽ പെട്ടെന്ന് വീണ്ടും വിശപ്പ് അനുഭവപ്പെടുകയും ചെയ്യും. അതിന് പകരം, മൾട്ടിഗ്രെയിൻ ബ്രെഡ്, ഹോൾ വീറ്റ് ബ്രെഡ്, സോർഡോ, ഓട്സ് എന്നിവയാണ് കഴിച്ചിരുന്നത്. ഇവയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ദീർഘനേരം വയർ നിറഞ്ഞതായി തോന്നിക്കാൻ സഹായിക്കും.

പാക്കറ്റ് പലഹാരങ്ങൾ

ചിപ്സുകൾ, ബിസ്ക്കറ്റുകൾ, മറ്റ് പാക്കറ്റ് പലഹാരങ്ങൾ എന്നിവ ശരീരഭാരം കൂട്ടുന്നതിൽ പ്രധാന വില്ലന്മാരാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന അമിതമായ ഉപ്പും കലോറിയും ശരീരത്തിൽ വെള്ളം കെട്ടിക്കിടക്കാനും അനാവശ്യമായ ലഘുഭക്ഷണ ആസക്തികൾ ഉണ്ടാക്കാനും കാരണമാകുന്നു. പകരമായി വറുത്ത കടല, നട്സ്, വറുത്ത മഖാന എന്നിവയാണ് വിശപ്പ് തോന്നുമ്പോൾ കഴിക്കാൻ തിരഞ്ഞെടുത്തത്. ഇവ ശരീരത്തിന് ആവശ്യമായ പ്രോട്ടീനും മറ്റ് പോഷകങ്ങളും നൽകുന്നു.

ഫാസ്റ്റ് ഫൂഡും വറുത്ത ഭക്ഷണങ്ങളും

ബെർഗർ, ഫ്രെഞ്ച് ഫ്രൈസ്, സമോസ തുടങ്ങി വറുത്ത ഫാസ്റ്റ് ഫൂഡുകൾ ദീപ്തി തന്റെ മെനുവിൽ നിന്ന് പൂർണമായി ഒഴിവാക്കി. ഇത്തരം ഭക്ഷണങ്ങളിലെ അമിതമായ കൊഴുപ്പും ഉപ്പും ശരീരഭാരം വർധിപ്പിക്കുക മാത്രമല്ല, നമ്മെ എപ്പോഴും തളർച്ചയുള്ളവരും മടിയുള്ളവരുമാക്കുകയും ചെയ്യും. പകരമായി വീട്ടിൽ തന്നെ തയാറാക്കിയ ഹെൽത്തി റാപ്പുകൾ, പനീർ അല്ലെങ്കിൽ ചിക്കൻ ടിക്ക, ലളിതമായ നാടൻ ഭക്ഷണങ്ങൾ എന്നിവ ദീപ്തി ശീലമാക്കി. ഇത് രുചിയും ആരോഗ്യവും ഒരുപോലെ നിലനിർത്താൻ സഹായിച്ചു.

അർധരാത്രിയിലെ ലഘുഭക്ഷണം

പലരുടെയും ശരീരഭാരം കൂടാനുള്ള പ്രധാന കാരണം രാത്രി വൈകി ടിവി കാണുമ്പോഴോ മറ്റോ ചെയ്യുന്ന ചിന്താശൂന്യമായ ഭക്ഷണരീതിയാണ്. രാത്രിയിൽ ദഹനപ്രക്രിയ മന്ദഗതിയിലാകുന്നതിനാൽ ഈ സമയത്ത് കഴിക്കുന്ന അധിക കാലറികൾ എളുപ്പത്തിൽ കൊഴുപ്പായി മാറും. ദീപ്തി ഈ ശീലത്തിന് പൂർണ വിരാമമിട്ടു. പകരമായി രാത്രിയിൽ അനാവശ്യമായി വിശപ്പ് തോന്നുമ്പോൾ ഹെർബൽ ചായകൾ കുടിച്ചാണ് ദീപ്തി ആ ആസക്തിയെ മറികടന്നത്. ഇത് നല്ല ഉറക്കത്തിനും ദഹനത്തിനും സഹായിച്ചു.

തനിക്ക് പ്രത്യേക ഡയറ്റീഷ്യൻമാരോ അല്ലെങ്കിൽ വിപണിയിൽ ലഭിക്കുന്ന വിലകൂടിയ ഡയറ്റ് പ്ലാനുകളോ ഇല്ലെന്നാണ് അവർ പറയുന്നത്. തികച്ചും ലളിതവും ചെലവ് കുറഞ്ഞതുമായ രണ്ട് കാര്യങ്ങളിലാണ് അവരുടെ ഫിറ്റ്നസ് അടങ്ങിയിരിക്കുന്നത്.

  • ലളിതമായ ഭക്ഷണം: വീട്ടിൽ സാധാരണയായി ഉണ്ടാക്കുന്ന ചോറ്, ചപ്പാത്തി, പരിപ്പ് കറികൾ, പച്ചക്കറികൾ എന്നിവ കൃത്യമായ അളവിൽ കഴിക്കുക.

  • 45 മിനിറ്റ് വ്യായാമം: ദിവസേന മുടങ്ങാതെ 45 മിനിറ്റ് ലളിതമായ വ്യായാമങ്ങൾക്കായി മാറ്റിവയ്ക്കുക.

Gurugram House wife loses 32 kg with in 11 months with simple diet and workouts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിയറ്റ്‌നാം ബോട്ടപകടം; മരിച്ച 15 പേരില്‍ മലയാളി ദമ്പതികളും; അനുശോചിച്ച് പ്രധാനമന്ത്രി

റൊമാൻസുമായി ​ഗണപതി; 'അവറാച്ചൻ ആൻഡ് സൺസി'ലെ ​ഗാനമെത്തി

ചികിത്സാ പിഴവ്:ഒന്നര വയസുകാരന്‍ മരിച്ച സംഭവം, പയ്യന്നൂര്‍ ബി എം എച്ച് ആശുപത്രിക്ക് മുന്‍പില്‍ വ്യാപക പ്രതിഷേധം

ഇന്ത്യന്‍ ടീം ഗതാഗത കുരുക്കില്‍ പെട്ടു; സമയത്ത് എത്തിയില്ല; ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20 മത്സരം വൈകും

'ബോളിവുഡിൽ നിന്ന് ഓഫർ വന്നു, മടി കാരണം പോയില്ല; എന്റെ കംഫർട്ട് സോണിൽ ഞാൻ ഭയങ്കര ഹാപ്പിയാണ്'