avocado paste pinterest
Health

അഞ്ച് മിനിറ്റിൽ അവക്കാഡോ പേസ്റ്റ് വീട്ടിലുണ്ടാക്കാം, ദോശയ്ക്കൊപ്പവും ടോസ്റ്റിനും അടിപൊളി കോമ്പോ!

മുറിച്ച അവക്കാഡോ വായുവുമായി സമ്പർക്കത്തിൽ വരുമ്പോൾ വേഗത്തിൽ തവിട്ടുനിറമാകുന്നത് കുറയ്ക്കാനും ഇത് സഹായിക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

സി ബ്രേക്ക്ഫാസ്റ്റ് റെസിപ്പിയിൽ ചേർക്കാവുന്ന പോഷകങ്ങൾ നിറഞ്ഞ ഒരു ഓപ്ഷനാണ് അവക്കാഡോ. ആരോഗ്യകരമായ കൊഴുപ്പ്, ഫൈബർ, വിവിധ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ അവക്കാഡോ ടോസ്റ്റിനൊപ്പമോ മുട്ടയ്ക്കൊപ്പമോ സാൻഡ്വിച്ചിലോ ഉപയോ​ഗിക്കാവുന്നതാണ്. അവക്കാഡോ വീട്ടിൽ പേസ്റ്റ് രൂപത്തിലാക്കി സൂക്ഷിക്കുന്നത് സൗകര്യപ്രദമാണ്. എന്നാൽ അവക്കാഡോ മുറിച്ചുകഴിഞ്ഞാൽ പെട്ടെന്ന് നിറം മാറുമെന്നതിനാൽ ശരിയായ രീതിയിൽ തയ്യാറാക്കുകയും സൂക്ഷിക്കുകയും ചെയ്യണം.

വീട്ടിൽ അവക്കാഡോ പേസ്റ്റ് തയ്യാറാക്കാം

ആവശ്യമായ ചേരുവകൾ:

  • പഴുത്ത അവക്കാഡോ – 1 എണ്ണം

  • നാരങ്ങാനീര് – 1–2 ടീസ്പൂൺ

  • ഉപ്പ് – ആവശ്യത്തിന്

  • കുരുമുളക് പൊടി – അൽപം

  • ആവശ്യമെങ്കിൽ കുറച്ച് തൈര്, വെളുത്തുള്ളി, മല്ലിയില, മുളകുപൊടി എന്നിവയും ചേർക്കാം.

എങ്ങനെ തയ്യാറാക്കാം?

അവക്കാഡോ രണ്ടായി മുറിച്ച് കുരു നീക്കം ചെയ്യുക. ഒരു സ്പൂൺ ഉപയോഗിച്ച് അകത്തെ മൃദുവായ ഭാഗം എടുത്ത് ഒരു പാത്രത്തിലാക്കുക. ഫോർക്ക് ഉപയോഗിച്ച് നന്നായി ഉടയ്ക്കാം. അല്ലെങ്കിൽ മിക്സിയിൽ അടിച്ചെടുക്കാം. ഇതിലേക്ക് നാരങ്ങാനീര്, അൽപം ഉപ്പ്, കുരുമുളക് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.

അവക്കാഡോ പേസ്റ്റിലേക്ക് നാരങ്ങാനീര് ചേർക്കുന്നത് രുചിക്ക് മാത്രമല്ല. മുറിച്ച അവക്കാഡോ വായുവുമായി സമ്പർക്കത്തിൽ വരുമ്പോൾ വേഗത്തിൽ തവിട്ടുനിറമാകുന്നത് കുറയ്ക്കാനും ഇത് സഹായിക്കും.

അവക്കാഡോ പേസ്റ്റ് എങ്ങനെ സൂക്ഷിക്കാം?

  • എയർടൈറ്റ് കണ്ടെയ്നർ ഉപയോഗിക്കുക : പേസ്റ്റ് വൃത്തിയുള്ള എയർടൈറ്റ് കണ്ടെയ്നറിൽ നിറയ്ക്കുക. പേസ്റ്റിന്റെ മുകളിലെ ഭാഗത്ത് വായു കൂടുതലായി തങ്ങാതിരിക്കാൻ കണ്ടെയ്നർ നിറച്ച് മൂടി നന്നായി അടയ്ക്കാം.

  • മുകളിൽ നാരങ്ങാനീര്: പേസ്റ്റിന്റെ മുകളിൽ വളരെ ചെറിയ അളവിൽ നാരങ്ങാനീര് പിഴിഞ്ഞു ഒഴിക്കുന്നത് നിറം മാറുന്നത് കുറയ്ക്കാൻ സഹായിക്കും.

  • പ്ലാസ്റ്റിക് റാപ്പ് നേരിട്ട് മുകളിൽ വയ്ക്കാം : കണ്ടെയ്നറിൽ സൂക്ഷിക്കുമ്പോൾ ഫുഡ്-സേഫ് പ്ലാസ്റ്റിക് റാപ്പ് വച്ചശേഷം മൂടി അടയ്ക്കുന്നതും വായുവുമായുള്ള സമ്പർക്കം കുറയ്ക്കാൻ സഹായിക്കും.

  • ഫ്രിഡ്ജിൽ സൂക്ഷിക്കുക: തയ്യാറാക്കിയ അവക്കാഡോ പേസ്റ്റ് ഫ്രിഡ്ജിൽ സൂക്ഷിക്കുക. സാധാരണയായി 1–2 ദിവസത്തിനുള്ളിൽ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്, പ്രത്യേകിച്ച് അധിക ചേരുവകൾ ചേർത്തിട്ടുണ്ടെങ്കിൽ.

അവക്കാഡോ പേസ്റ്റ് ഉപയോഗിക്കാവുന്ന റെസിപ്പി

അവക്കാഡോ ടോസ്റ്റ്

ബ്രെഡ് ടോസ്റ്റ് ചെയ്ത് അതിന് മുകളിൽ അവക്കാഡോ പേസ്റ്റ് പുരട്ടാം. മുകളിൽ കുരുമുളക്, മുളകുപൊടി, എള്ള് അല്ലെങ്കിൽ ചിയ വിത്ത് എന്നിവ ചെറിയ അളവിൽ ചേർക്കാം. കൂടുതൽ പ്രോട്ടീൻ വേണമെങ്കിൽ മുകളിൽ ഒരു പുഴുങ്ങിയ മുട്ട കഷ്ണങ്ങളാക്കി വയ്ക്കാം.

ദോശയ്ക്കൊപ്പം

ദോശ, ചപ്പാത്തി തുടങ്ങിയവയ്ക്കൊപ്പം ചട്നിക്ക് പകരം അവക്കാഡോ പേസ്റ്റ് ഉപയോഗിക്കാം. മല്ലിയിലയും ചെറിയ അളവിൽ പച്ചമുളകും ചേർത്താൽ രുചി കൂട്ടാം.

സാൻഡ്‌വിച്ച്

ബ്രെഡിന്റെ ഇരുവശത്തും വെണ്ണയോ മയോണൈസോ അധികമായി ഉപയോഗിക്കുന്നതിന് പകരം അവക്കാഡോ പേസ്റ്റ് പുരട്ടാം. ഇതിനൊപ്പം വെള്ളരിക്ക, തക്കാളി, ലെറ്റ്യൂസ്, മുട്ട, പനീർ അല്ലെങ്കിൽ ഗ്രിൽഡ് ചിക്കൻ എന്നിവ ചേർത്താൽ കൂടുതൽ പോഷകസമൃദ്ധമായ സാൻഡ്‌വിച്ച് തയ്യാറാക്കാം.

റൊട്ടിക്കൊപ്പം

ചൂടാക്കിയ ചപ്പാത്തിയിലോ റൊട്ടിയിലോ അവക്കാഡോ പേസ്റ്റ് പുരട്ടി മുകളിൽ പനീർ, മുട്ട അല്ലെങ്കിൽ പച്ചക്കറികൾ ചേർക്കാം. രാവിലെ തിരക്കുള്ളവർക്ക് പെട്ടെന്ന് തയ്യാറാക്കാവുന്ന ഭക്ഷണമാണിത്.

സ്മൂത്തിയിൽ

അവക്കാഡോ ചെറിയ അളവിൽ വാഴപ്പഴം, തൈര് അല്ലെങ്കിൽ പാൽ എന്നിവയ്ക്കൊപ്പം ചേർത്ത് സ്മൂത്തി തയ്യാറാക്കാം. എന്നാൽ സ്മൂത്തിയിൽ പഞ്ചസാര, തേൻ തുടങ്ങിയവ അധികമായി ചേർക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

how long does avocado paste last in fridge, how to make avocado paste at home

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ലക്ഷങ്ങള്‍ ലാഭിക്കാം, ഭവന വായ്പയുടെ പലിശഭാരം കുറയ്ക്കാം; ഇതാ ഒരു ഉപായം

ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന തടി ലോറിക്ക് പിന്നിൽ ടാങ്കർ ലോറി ഇടിച്ചുകയറി: കാബിൻ തകർന്നു; ഡ്രൈവർക്ക് പരിക്ക്

ഹൈബ്രിഡ് പപ്പായ ചട്ടിയില്‍ കൃഷി ചെയ്യാം; വിത്ത് മുതല്‍ വിളവെടുപ്പ് വരെ

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്