healthy home atmospere, Kitchen hacks Pinterest
Health

വീടിനുള്ളിലെ വായു ശുദ്ധീകരിക്കാൻ ധൂപനം, കുടുംബത്തിന്റെ ആരോ​ഗ്യം സംരക്ഷിക്കാൻ വീട്ടിൽ ചെയ്യേണ്ട കാര്യങ്ങൾ

വീടിനുള്ളിൽ വായു സഞ്ചാരം ഉറപ്പാക്കുന്നത് ആരോഗ്യത്തിന് വളരെ പ്രധാനമാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

രീരവും മനസ്സും മാത്രം ശ്രദ്ധിച്ചതുകൊണ്ട് ആരോ​ഗ്യം ഉണ്ടാവണമെന്നില്ല. നമ്മൾ ജീവിക്കുന്ന പരിസ്ഥിതി സംരക്ഷിച്ചും ശുദ്ധിയോടെ നിലനിർത്തിയും മാത്രേ പൂർണമായും ആരോ​ഗ്യസംരക്ഷണം സാധ്യമാകൂ. വീടിനുള്ളിലെ വായുസഞ്ചാരവും അതിന്റെ ഗുണനിലവാരവും കുടിവെള്ളത്തിന്റെ ശുദ്ധി, ഈര്‍പ്പത്തിന്റെ ക്രമീകരണം, മലിനീകരണ നിയന്ത്രണം എന്നിവ വ്യക്തിയുടെയും കുടുംബത്തിന്റെയും ആരോഗ്യത്തെ നേരിട്ട് സ്വാധീനിക്കുന്നു.

വായുശുചിത്വം

കർക്കടകമാസത്തിൽ മഴ അപ്രതീക്ഷിതമായി ഉണ്ടാകാം. എങ്കിലും വീടിനുള്ളിൽ വായു സഞ്ചാരം ഉറപ്പാക്കുന്നത് ആരോഗ്യത്തിന് വളരെ പ്രധാനമാണ്. വീടിനുള്ളിൽ വായു കെട്ടിനിൽക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.

  • രാവിലെ തന്നെ വീടിന്റെ ജനലുകളും വാതിലുകളും തുറന്ന് വായുസഞ്ചാരം ഉറപ്പാക്കുക.

  • കഴിയുന്നത്ര സൂര്യപ്രകാശം ഉള്ളിലേക്ക് കടക്കാന്‍ അനുവദിക്കുക.

  • ഈര്‍പ്പമുള്ള സ്ഥലത്ത് പ്രത്യേകം സൂര്യപ്രകാശം എത്താന്‍ ശ്രദ്ധിക്കണം.

നല്ല വായുസഞ്ചാരം മുറിയിലെ ദുര്‍ഗന്ധവും ഈര്‍പ്പവും കുറയ്ക്കാന്‍ സഹായിക്കും. പൂപ്പല്‍, ഫംഗസ് എന്നിവയെ നിയന്ത്രിക്കാനും സഹായിക്കുന്നു. പ്രത്യേകിച്ച് മഴക്കാലത്ത്. മാത്രമല്ല, വീടിനുള്ളിലെ നിത്യോപയോഗ വസ്തുക്കളായ കിടക്ക, തലയിണ, ബെഡ്ഷീറ്റ്, പുസ്തകങ്ങള്‍, ധാന്യങ്ങള്‍ എന്നിവയെല്ലാം ഇടയ്ക്കിടെ വെയില്‍ കൊള്ളിക്കാനും മറക്കരുത്.

മഴക്കാലത്ത് വീടിനുള്ളിലും പരിസരങ്ങളിലും പുകയ്ക്കുന്നത് പ്രകൃതിദത്തമായ വായുശുചീകരണ മാര്‍ഗമായാണ് പണ്ടു മുതൽക്കേ കരുതുന്നത്. ഇത് അന്തരീക്ഷം പ്രസന്നമാക്കാനും ദുര്‍ഗന്ധം കുറയ്ക്കുനും കീടശല്യം, രോഗാണുബാധ എന്നിവ നിയന്ത്രിക്കാനും സഹായിക്കും. കുന്തിരിക്കം, കര്‍പ്പൂരം, വേപ്പില തുടങ്ങിയവയാണ് പൊതുവെ ധൂപനത്തിനായി വീടുകളിൽ ഉപയോഗിക്കുന്നത്.

ധൂപനം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • അമിതമായി പുക ഒഴിവാക്കുക, അമിതമായി പുകയ്ക്കുന്നത് കണ്ണ്, മൂക്ക്, തൊണ്ട എന്നിവിടങ്ങളില്‍ അസ്വസ്ഥത ഉണ്ടാക്കും. ആസ്ത്മ, സിഒപിഡി പോലുള്ള അസുഖങ്ങള്‍ ഉള്ളവരില്‍ അധികം പുകയേല്‍ക്കുന്നത് രോഗലക്ഷണങ്ങള്‍ വര്‍ധിപ്പിക്കും.

  • വായു സഞ്ചാരം ഉറപ്പാക്കി, ജനലുകളും വാതിലുകളും തുറന്നിട്ട ശേഷം മാത്രം ധൂപനം ചെയ്യുക. അടച്ചിട്ട മുറിക്കുള്ളില്‍ പുകയ്ക്കുന്നത്, പുക തങ്ങി നില്‍ക്കാനും മുറിക്കുള്ളിലെ വായുവിന്റെ ഗുണനിലവാരം കുറയ്ക്കാനും കാരണമാകും.

  • സുരക്ഷിതമായ വസ്തുക്കള്‍ മാത്രം ധൂപനത്തിന് ഉപയോഗിക്കുക. പ്ലാസ്റ്റിക്, കൃത്രിമസുഗന്ധ വസ്തുക്കള്‍ എന്നിവ കത്തിക്കരുത്.

  • ധൂപനം ചെയ്യുന്നതിന് മുന്‍പ് മുറിയിലെ പൊടി നീക്കം ചെയ്യുക, മാലിന്യങ്ങള്‍ ഒഴിവാക്കുക, ഈര്‍പ്പം നിയന്ത്രിക്കുക എന്നിവ പ്രധാനമാണ്.

  • ധൂപനം എന്നത് വൃത്തിയുള്ള വീട്ടിലെ ഒരു അനുബന്ധ വായുശുദ്ധീകരണ ശീലമാണ്. അല്ലാതെ വൃത്തിയില്ലാത്ത അന്തരീക്ഷനുള്ള പകരം പരിപാടിയല്ല.

ജലശുചിത്വം

  • കുടിവെള്ളം ചുരുങ്ങിയത് അഞ്ച്-ആറ് മിനിറ്റെങ്കിലും തിളപ്പിക്കണം.

  • കുടിവെള്ളം എടുത്ത് വെക്കാനുപയോഗിക്കുന്ന പാത്രങ്ങള്‍ എല്ലാ ദിവസവും വൃത്തിയാക്കണം.

  • കിണറുവെള്ളമാണ് ഉപയോഗിക്കുന്നതെങ്കിൽ വർഷത്തിൽ ഒരിക്കൽ കിണർ ശുദ്ധീകരിക്കാനും ശ്രദ്ധിക്കണം.

  • വീടിൻ്റെ പരിസരങ്ങളിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്, ഇത് കൊതുകിൻ്റെ പ്രജനനം കുറയ്ക്കാൻ സഹായിക്കും.

അടുക്കള വൃത്തിയായി സൂക്ഷിക്കണം

നമ്മുടെ ആരോഗ്യത്തിന് അടുക്കളയുടെ വൃത്തി ഒരു പ്രധാന ഘടകമാണ്. വളരെ പെട്ടെന്ന് മലിനമാകാനുള്ള സാധ്യയുള്ള ഇടമാണ് അടുക്കള. അടുക്കളയിലെ വായുവും പ്രതലങ്ങളും എപ്പോഴും ശുദ്ധിയും വൃത്തിയോടെയും ഉണ്ടാകേണ്ടത് പ്രധാനമാണ്.

  • ജനലുകള്‍ കഴിവതും തുറന്നിടുക, എക്‌സ്‌ഹോസ്റ്റ് ഫാന്‍ ഉപയോഗിക്കുക. ക്രോസ് വെന്റിലേഷന്‍ ഉറപ്പാക്കുക, പാത്രങ്ങള്‍, വാഷ്‌ബേസിന്‍, സ്റ്റൗ, മറ്റ് പ്രതലങ്ങള്‍ എന്നിവ എപ്പോഴും വൃത്തിയായി തുടച്ച് സൂക്ഷിക്കുക.

  • ചെറുനാരങ്ങനീര് വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചത് അല്ലെങ്കില്‍ ചെറുനാരങ്ങയുടെ തൊലി ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ സുഗന്ധത്തിനായി പുല്‍തൈലം പോലുള്ളവ ചേര്‍ത്ത് മേശ, ടീപോയ്, അടുക്കളയുടെ പ്രതലങ്ങള്‍, തറ എന്നിവ തുടയ്ക്കാനായി ഉപയോഗിക്കാം.

  • തുളസിനീര്, വേപ്പില എന്നിവ തിളപ്പിച്ച വെള്ളവും ഇത്തരത്തില്‍ ഉപയോഗിക്കാവുന്നതാണ്.

how to keep home atmospere healthy and clean, Kitchen hacks

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാഹന മോഡിഫിക്കേഷനില്‍ എന്തൊക്കെ മാറ്റങ്ങളാകാം; നിങ്ങള്‍ക്കും അഭിപ്രായം പറയാം, സര്‍വേയുമായി മോട്ടോര്‍ വാഹനവകുപ്പ്

'പോസ്റ്റിട്ടത് എന്നെക്കുറിച്ച് പത്ത് പേജ് എഴുതിയ ആള്‍ക്കെതിരെ, സിബി മലയില്‍ എങ്ങനെ വന്നു?'; അപമാനിച്ചിട്ടില്ലെന്ന് പേളി

ഹൈക്കോടതി നിർദേശങ്ങൾ പൂർണ്ണമായും നടപ്പിലാക്കും; ഭണ്ഡാരത്തിനും സ്വർണ്ണത്തിനും പൂർണ്ണ സുരക്ഷിതത്വമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ

രണ്ടു ദിവസത്തിനിടെ 90 പൈസയുടെ മുന്നേറ്റം, കുതിച്ച് രൂപ; എണ്ണവില 87 ഡോളറില്‍, ഓഹരി വിപണിയിലും നേട്ടം

'നിങ്ങള്‍ ആഘോഷത്തില്‍ നൃത്തം ചെയ്തു, സമരം ചെയ്തവര്‍ പട്ടിണി കിടന്നു'; സിജെപി നേതാക്കളുടെ ഡാന്‍സ് വിഡിയോകള്‍ക്കെതിരെ വ്യാപക പ്രതിഷേധം