Coconut hair dye Meta AI Image
Health

തേങ്ങയുണ്ടോ? വീട്ടിൽ തന്നെ ഉണ്ടാക്കാം നാച്ചുറൽ ഡൈ

മുടി കറുപ്പിക്കാൻ കെമിക്കലുകൾക്ക് പിന്നാലെ പോകുന്നതിന് പകരം, വീട്ടിൽ തന്നെ ഒരു ഹെയർ ഡൈ തയ്യാറാക്കിയാലോ?

സമകാലിക മലയാളം ഡെസ്ക്

രച്ച മുടി കറുപ്പിക്കാൻ പല കെമിക്കലുകളും കലർത്തി ഡൈകളാണ് മിക്കവാറും ആളുകൾ തിരഞ്ഞെടുക്കുക. എന്നാൽ ഇത് നമ്മുടെ ആരോ​ഗ്യത്തെ പല രീതിയിൽ ബാധിക്കാം. പതിവായി ഇത്തരം കെമിക്കൽ ഡൈ ഉപയോ​ഗിക്കുന്നത് ചർമത്തിനും മുടിയുടെ ആരോ​ഗ്യത്തെ മാത്രമല്ല, വൃക്കകൾക്ക് വരെ ദോഷം ചെയ്യാം. മുടി കറുപ്പിക്കാൻ കെമിക്കലുകൾക്ക് പിന്നാലെ പോകുന്നതിന് പകരം, വീട്ടിൽ തന്നെ ഒരു ഹെയർ ഡൈ തയ്യാറാക്കിയാലോ?

ചേരുവകൾ

  • തേങ്ങ

  • കറിവേപ്പില

  • കാപ്പിപ്പൊടി

  • വെളിച്ചെണ്ണ അല്ലെങ്കിൽ വെള്ളം

തയ്യാറാക്കുന്ന വിധം

ചെറിയ കഷ്ണങ്ങളാക്കി മുറിച്ച തേങ്ങ ഒരു ഇരുമ്പ് ചീനച്ചട്ടി അടുപ്പിൽ വച്ചു വറുത്തെടുക്കുക. തേങ്ങ കഷ്ണങ്ങളുടെ നിറം മാറി വരുമ്പോൾ കറിവേപ്പില ചേർത്തു വറുക്കാം. ഇവ നന്നായി വറുത്തെടുത്ത ശേഷം തണുപ്പിക്കാൻ വയ്ക്കാം. ശേഷം അതൊന്ന് പൊടിച്ചെടുക്കാം. ഈ മിശ്രതത്തിലേക്ക് കാപ്പിപ്പൊടി കൂടി ചേർത്ത് ഒന്നുകൂടി പൊടിച്ചെടുക്കാം.

ഇതൊരു ബൗളിലേയ്ക്കു മാറ്റിയ ശേഷം കുറച്ച് വെളിച്ചെണ്ണയോ അല്ലെങ്കിൽ വെള്ളമോ ഒഴിച്ച് കലക്കിയെടുക്കാം. ഇത് നരച്ച മുടിയിൽ പുരട്ടി 30 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്യുന്നത് പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ സഹായിക്കും.

How to prepare Natural Dye in home

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഊരാളുങ്കല്‍ സമാധാനം പറയണം'; ടൗണ്‍ഷിപ്പിലെ വീട്ടില്‍ നിലവില്‍ വിള്ളലില്ലെന്ന് മന്ത്രി കെ രാജന്‍

'എന്റെ ലോകം'; ചിത്രങ്ങളുമായി ശ്രേയ ഘോഷാൽ

ഉരുളക്കിഴങ്ങിനോടും തക്കാളിയോടും അലർജി, ഭക്ഷണത്തിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ച് രശ്മിക

മില്‍മ പാലിന്റെ വില കൂട്ടിയേക്കും, ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്നാവശ്യം

'പുറത്തുനിന്ന് നോക്കുമ്പോൾ നിങ്ങൾക്ക് എന്നെ ഒരു തീറ്റപണ്ടാരമായി തോന്നും, പക്ഷേ ഇതെന്റെ സുരക്ഷയ്ക്കാണ്'; ബോഡി ഷെയ്മിങ് ചെയ്യുന്നവരോട് വർഷ

SCROLL FOR NEXT