Garlic pinterest
Health

വെളുത്തുള്ളിയുടെ തൊലി പൊളിക്കാൻ ഇത്ര എളുപ്പമായിരുന്നോ? 4 സിംപിൾ ടെക്നിക്സ്

അൽപം സ്മാർട്ട് ആയി ചിന്തിച്ചാൽ നിമിഷ നേരം കൊണ്ട് വളരെ എളുപ്പത്തിൽ വെളുത്തുള്ളിയുടെ തൊലി കളഞ്ഞെടുക്കാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

വെളുത്തുള്ളിയുടെ തൊലി കളയാൻ കഷ്ടപ്പെടാറുണ്ടോ? ദിവസവും പാചകത്തിനായി വെളുത്തുള്ളി തൊലി ഓരോന്നായി അടർത്തിയെടുത്ത് തൊലി കളയുകയെന്നത് സമയമെടുക്കുന്ന പണിയാണ്. എന്നാൽ അൽപം സ്മാർട്ട് ആയി ചിന്തിച്ചാൽ നിമിഷ നേരം കൊണ്ട് വളരെ എളുപ്പത്തിൽ വെളുത്തുള്ളിയുടെ തൊലി കളഞ്ഞെടുക്കാം.

ചെറുചൂടുവെള്ളത്തിൽ കുതിർക്കുക

വെളുത്തുള്ളി അല്ലികൾ വേർപെടുത്തിയ ശേഷം ചെറുചൂടുവെള്ളത്തിൽ 15 മുതൽ 20 മിനിറ്റ് ഇട്ടുവയ്ക്കാം. ശേഷം പുറത്തെടുത്ത് കൈകൊണ്ട് ചെറുതായി അമർത്തിയാൽ തൊലി പെട്ടെന്ന് തന്നെ ഊരിപ്പോരും.

മൈക്രോവേവ് ഒവൻ രീതി

വെളുത്തുള്ളി അല്ലികൾ മൈക്രോവേവിൽ വെച്ച് 10 മുതൽ 15 സെക്കൻഡ് വരെ ചൂടാക്കാം. ഇങ്ങനെ ചെയ്യുന്നത് വളരെ എളുപ്പത്തിൽ തൊലി കളയാൻ സഹായിക്കും.

ഫ്രീസ് ചെയ്ത് എടുക്കുന്നത്

വെളുത്തുള്ളി അല്ലികൾ കുറച്ചുനേരം ഫ്രീസറിൽ വെച്ച് തണുപ്പിച്ച ശേഷം പുറത്തെടുത്ത് തൊലി കളഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ തൊലി വിട്ടുപോരും.

ഷേക്കിങ് മെത്തേഡ്

വെളുത്തുള്ളി മുഴുവനുമായി അടപ്പുള്ള സ്റ്റീൽ പാത്രത്തിലോ ഗ്ലാസ് ജാറിലിട്ടോ ശക്തമായി കുറച്ചുനേരം കുലുക്കുക. പരസ്പരമുള്ള ഘർഷണം മൂലം വെളുത്തുള്ളിയുടെ തൊലി സ്വയം അടർന്ന് വരും. ഇത് വെളുത്തുള്ളിയുടെ തൊലി കയ്യിൽ പറ്റാതിരിക്കാൻ സഹായിക്കും.

How to remove peel garlic easy, tips

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി നേരിട്ട് നേതൃത്വം നല്‍കിയ അഴിമതി, 'വന്‍കൊള്ള'; ജ്യുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി

ഇരട്ട മരണത്തിൽ നടുങ്ങി മട്ടന്നൂർ; ദുരൂഹത നീക്കാൻ പൊലിസ് അന്വേഷണമാരംഭിച്ചു

ഐസിഎസ്ഇ 10,​12 ക്ലാസ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു; സമയക്രമത്തിൽ മാറ്റം, അറിയാം...

നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നീക്കം; നിര്‍ദേശം പരിഗണനയില്‍

'ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ മടങ്ങിയെത്തിയാല്‍ വധശിക്ഷ നടപ്പാക്കും'; മറ്റ് വഴിയില്ലെന്ന് പ്രോസിക്യൂട്ടര്‍