Foot care tips Pinterest
Health

ശൈത്യകാലത്ത് കൈ-കാലുകൾക്ക് മൃദുത്വവും തിളക്കവും നൽകാൻ, ചില ശീലങ്ങൾ

ഓരോ തവണ കൈകള്‍ കഴുകിയ ശേഷവും അല്‍പം ഹാന്‍ഡ് ക്രീം പുരട്ടുന്നത് ചര്‍മത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

തണുത്ത കാറ്റും അന്തരീക്ഷത്തിലെ ഈര്‍പ്പക്കുറവും ചര്‍മത്തിലെ സ്വഭാവിക ജലാംശം നഷ്ടപ്പെടുത്താം. ഇത് ചര്‍മം വരണ്ടതും പരുപരുത്തതുമാകാം. ശൈത്യകാലത്ത് കൈകാലുകളലുടെ ചർമത്തിന് വേണം എക്സ്ട്രാ കെയർ. കൈകാലുകളുടെ തിളക്കം സംരക്ഷിക്കാന്‍ അല്‍പം സമയം മാറ്റിവയ്ക്കാം.

കൈകള്‍ക്ക് പ്രത്യേക കരുതല്‍

  • ഹാന്‍ഡ് ക്രീം അടുത്തു തന്നെ സൂക്ഷിക്കാം. ഗ്ലീസറിന്‍, ഷിയ ബട്ടര്‍, സെറാമൈഡ്‌സ് തുടങ്ങിയവ ചേര്‍ന്ന ക്രീമികളാണ് നല്ലത്.

  • ഓരോ തവണ കൈകള്‍ കഴുകിയ ശേഷവും അല്‍പം ഹാന്‍ഡ് ക്രീം പുരട്ടുന്നത് ചര്‍മത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും.

  • നഖത്തിനും അതിന് ചുറ്റുമുള്ള ചര്‍മത്തിന്റെയും സംരക്ഷണത്തിന് ഉറങ്ങുന്നതിന് മുന്‍പ് അല്‍പം വെളിച്ചെണ്ണയോ ബദാം ഓയിലോ പുരട്ടി മൃദുവായി മസാജ് ചെയ്യാം.

  • പാത്രം കഴുകുമ്പോഴും വീട് വൃത്തിയാക്കുമ്പോഴും കയ്യുറകള്‍ ധരിക്കാം.

വീട്ടില്‍ ചെയ്യേണ്ടത്

  • ഒരു ചെറിയ സ്പൂണ്‍ വീതം തേനും പൊടിച്ച ഓട്‌സും അല്‍പം വെള്ളവും ചേര്‍ത്ത് യോജിപ്പിക്കുക. ഈ മിശ്രിതം കൈകളില്‍ പുരട്ടി 10 മിനിറ്റിന് ശേഷം മൃദുവായി കഴുകിക്കളയാം. ശേഷം മോയ്‌സ്ചറൈസര്‍ പുരട്ടുക.

  • രണ്ട് വലിയ സ്പൂണ്‍ അലോവെറ ജെല്ലും ഒരു വലിയ സ്പൂണ്‍ വെളിച്ചെണ്ണയും ഒരു ചെറിയ സ്പൂണ്‍ വിറ്റാമിന്‍ ഇ ഓയിലും യോജിപ്പിച്ചു ഹാന്‍ഡ് മാസ്‌ക് തയ്യാറാക്കാം. ഇത് കൈകളില്‍ പുരട്ടി 30 മിനിറ്റിന് ശേഷം കഴുകാം.

  • കയ്യില്‍ അല്‍പം അധികം മോയിസ്ചറൈസര്‍ പുരട്ടിയ ശേഷം ഇളംചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ തുണി കൊണ്ട് പൊതിയുക. അല്‍പസമയത്തിന് ശേഷം ടവ്വല്‍ മാറ്റി മൃദുവായി മസാജ് ചെയ്യുക. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ കൈകള്‍ക്ക് ഈ പരിചരണം നല്‍കണം.

കാലുകള്‍ വേണം എക്‌സ്ട്ര കെയര്‍

  • തണുപ്പായത് കൊണ്ട് തന്നെ കുളിക്കാൻ ചൂടുവെള്ളം തിരഞ്ഞെടുക്കുന്ന ഒരുപാട് പേരുണ്ട്. ചൂടുവെള്ളത്തിന് പകരം ഇളം ചൂടുവെള്ളം തിരഞ്ഞെടുക്കാം. ചര്‍മത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന മൃദുവായ ബോഡി വാഷുകള്‍ തിരഞ്ഞെടുക്കാം.

  • ചര്‍മത്തില്‍ അല്‍പം നനവുള്ളപ്പോള്‍ തന്നെ ബോഡിലോഷനോ ക്രീമോ പുരട്ടിയാലാണ് ചര്‍മത്തില്‍ ജലാംശം നിലനില്‍ക്കുക.

  • ഉറങ്ങും മുന്‍പ് കൈ-കാല്‍മുട്ടുകള്‍, കണങ്കാലുകള്‍, ഉപ്പൂറ്റി തുടങ്ങിയ വരള്‍ച്ച കൂടുതലുള്ള ഭാഗങ്ങളില്‍ ക്രീം പെട്രോളിയം ജെല്ലി, ഒലിവ് ഓയില്‍ എന്നിവയില്‍ ഏതെങ്കിലും പുരട്ടി മൃദുവായി മസാജ് ചെയ്യണം.

  • അമിതമായി വരള്‍ച്ച അലട്ടുന്നവര്‍ കോട്ടന്‍ സോക്‌സ് ധരിച്ച് ഉറങ്ങാന്‍ ശ്രദ്ധിക്കുക.

വീട്ടില്‍ ചെയ്യേണ്ടത്

  • ചര്‍മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാനും പരുപരുത്ത ഭാഗങ്ങള്‍ മൃദുവാക്കാനും ആഴ്ചയില്‍ ഒരിക്കല്‍ എക്‌സ്‌ഫോളിയേഷന്‍ ചെയ്യണം.

  • ഇതിനായി രണ്ട് വലിയ സ്പൂണ്‍ കാപ്പിപ്പൊടിയും ഒരു വലിയ സ്പൂണ്‍ വീതം പഞ്ചസാരയും വെളിച്ചെണ്ണയും യോജിപ്പിച്ചു കോഫി സ്‌ക്രബ് തയ്യാറാക്കി എക്‌സ്‌ഫോളിയന്റായി ഉപയോഗിക്കാം.

  • പൊടിച്ച ഓട്‌സ് ഇളം ചൂടുവെള്ളത്തില്‍ ചേര്‍ക്കുക. ഈ വെള്ളത്തില്‍ കാല്‍പാദം 10-15 മിനിറ്റ് മുക്കിവയ്ക്കാം. ശേഷം മൃദുവായി തുടച്ച് മോയ്‌സ്ചറൈസര്‍ പുരട്ടുക.

  • ഒരു ചെറിയ സ്പൂണ്‍ ഷിയ ബട്ടറിനൊപ്പം ഏതാനും തുള്ളി വെളിച്ചെണ്ണ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. കാലില്‍ കൂടുതല്‍ വരള്‍ച്ചയുള്ള ഭാഗങ്ങളില്‍ ഇത് പുരട്ടാം. ചര്‍മം മൃദുവാകാന്‍ സഹായിക്കും.

Winter skin care tips; How to take care of hand and foot in winter

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മണ്ഡല പുനര്‍നിര്‍ണയ ബില്ലിന് പിന്തുണയുമായി ഡിഎംകെ; അനുകൂലിച്ച് വോട്ട് ചെയ്യും

'ക്ലൈമാക്സിലെ ആ പാട്ടിനായി ശ്രദ്ധ കൂട്ടിയത് 12 കിലോ ഭാരം, വണ്ണം കൂടിയതോടെ കാൽമുട്ടിന് വേദന'; 'ഈഠ'യിലെ പാട്ടിനെക്കുറിച്ച് കൊറിയോ​ഗ്രഫർ

'ചമക് ചലോയ്ക്ക്' ശേഷം 'ഡാഡി കൂളിൽ'; ഷാരൂഖ് - കരീന കോംബോ വീണ്ടും; തരം​ഗമായി 'കിങി'ന്റെ ഡാഡി കൂൾ

ഇന്ത്യ സഖ്യയോഗത്തില്‍ പങ്കെടുക്കാതെ എന്‍സിപി; ഡിഎംകെ പിന്തുണയില്‍ ഞെട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍

'മകളുടെ ജീവിതത്തിലെ ഏറ്റവും ബോറിങ് മനുഷ്യന്‍ ഞാനാണ്'; ഓവര്‍ സ്‌നേഹ പ്രകടനം ഇഷ്ടമല്ല: ധ്യാന്‍ ശ്രീനിവാസന്‍