High Blood pressure Pexels
Health

ബിപി വെറും നമ്പർ അല്ല, 30കളിലെ രക്തസമ്മർദം 50കളിലെ ഹൃദയാഘാതം പ്രവചിക്കും

രക്തസമ്മർദം എത്രത്തോളം കൂടുന്നുവോ അതിനനുസരിച്ച് ഹൃദ്രാേഗസാധ്യതയും കൂടുതലാണെന്നാണ് മനസ്സിലാക്കേണ്ടത്.

സമകാലിക മലയാളം ഡെസ്ക്

കുഴഞ്ഞുവീണുള്ള മരണങ്ങളിൽ വലിയൊരു പങ്കും ഹൃദയാഘാതം മൂലമാണെന്നാണ് റിപ്പോർ‌ട്ട്. ഹൃദയാഘാതത്തെ പ്രതിരോധിക്കുന്നതിൽ രക്തസമ്മർദത്തിനുള്ള പങ്കിനെക്കുറിച്ച് വിശദീകരിക്കുകയാണ് ന്യൂറോളജിസ്റ്റ് ആയ ഡോ. സുധീർ കുമാർ. മുപ്പതുകളിലെ രക്തസമ്മർദത്തിന്റെ തോതാണ് അമ്പതുകളിലെ ഹൃദയാഘാതത്തെ നിശ്ചയിക്കുന്നതെന്ന് ഡോ.സുധീർ എക്സിൽ കുറിച്ച് പോസ്റ്റിൽ വിശദീകരിക്കുന്നു.

അമേരിക്കൻ ഹൈപ്പർടെൻഷൻ ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം വിശദീകരിച്ചത്. രക്തസമ്മർദം എന്നത് വെറുമൊരു നമ്പർ മാത്രമല്ലെന്നും ദീർഘകാലത്തേക്കുള്ള അപകടസാധ്യത സൂചിപ്പിക്കുന്ന അടയാളമാണെന്നും ഡോ.സുധീർ പറയുന്നു. രക്തസമ്മർദത്തിന്റെ കാര്യത്തിൽ ചെറിയ തോതിലുള്ള മാറ്റം പോലും പ്രധാനമാണ്. 24 വർഷത്തോളം 5933 യുവാക്കളുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ച് നടത്തിയ പഠനത്തിനൊടുവിൽ സിസ്റ്റോളിക് ബിപിയിലെ 10mmHg വർധന പോലും ഹൃദ്രോഗസാധ്യത 22 ശതമാനമായി കൂട്ടുമെന്ന് വ്യക്തമായി. ‍ഡയസ്റ്റോളിക് ബിപിയിലെ 5mmHg വർധന 20 ശതമാനം ഹൃദ്രോഗസാധ്യതയും കൂട്ടുന്നുണ്ടെന്നും പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു.

രക്തസമ്മർദം എത്രത്തോളം കൂടുന്നുവോ അതിനനുസരിച്ച് ഹൃദ്രാേഗസാധ്യതയും കൂടുതലാണെന്നാണ് മനസ്സിലാക്കേണ്ടത്. 120/80 എന്ന നോർമൽ ബിപി നിലയിൽപ്പോലും മുന്നറിയിപ്പുണ്ടെന്നാണ് അദ്ദേഹം പറയുന്നു. കാലക്രമേണയാണ് ഹൃദയാരോ​ഗ്യം വഷളാകുന്നത്. ഡയസ്റ്റോളിക് ബിപിയും ഭാവിയിൽ ഹൃദ്രോഗം വരാനുള്ള സാധ്യതയും വളരെ കൂടുതലാണെന്നാണ് പഠനത്തിൽ പറയുന്നു. സ്ത്രീകളിലും പുരുഷന്മാരിലും രക്തസമ്മർദം മൂലമുള്ള അപകടസാധ്യതാ ഘടകങ്ങൾ ഒരുപോലെയാണ്.

ബിപി ഉയർന്നാണ് ഇരിക്കുന്നതെങ്കിൽ സ്ത്രീകളിലും ഹൃദ്രോഗസാധ്യത കൂടുതലായിരിക്കും. ബിപി 120/70-ൽ കുറവ് ഉള്ളവരിൽ ദീർഘകാലത്തേക്ക് ഹൃദ്രോഗസാധ്യത കുറവാണ്. ബിപി നില 140/90-ൽ കുറവാണെങ്കിൽ മാത്രം ചികിത്സിക്കുക എന്നത് തെറ്റിദ്ധാരണയാണ്. അപകടസാധ്യതയെക്കുറിച്ചുള്ള അവബോധം നേരത്തേ ആരംഭിക്കണം. കാരണം സിസ്റ്റോളിക് ബ്ലഡ് പ്രഷൻ 140 കടക്കുമ്പോഴേക്കും ഹൃദയസംബന്ധമായ തകരാറുകൾ ആരംഭിച്ചിരിക്കുമെന്നും അദ്ദേഹം പറയുന്നു.

സാധാരണയായി ഒരു ബിപി റീഡിംഗ് 120/80 എന്നായിരിക്കുമുണ്ടാകുക. ഇതിലെ ഓരോ സംഖ്യയും ഹൃദയത്തിന്റെ പമ്പിങ്ങ് പ്രവർത്തനത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ആദ്യത്തെ സംഖ്യ സിസ്റ്റോളിക് പ്രഷർ (systolic pressure) ആണ്. അതായത്, ഹൃദയം സങ്കോചിക്കുമ്പോൾ (contracts) ധമനികളിലൂടെ രക്തം പമ്പ് ചെയ്യാൻ അത് എത്രത്തോളം ശക്തമായി പ്രവർത്തിക്കുന്നു എന്നാണ് ഈ നമ്പർ കാണിക്കുന്നത്.

ഡയസ്റ്റോളിക് പ്രഷർ (diastolic pressure) ആണ് രണ്ടാമത്തെ സംഖ്യ. ഓരോ മിടിപ്പുകൾക്കിടയിലും ഹൃദയം വിശ്രമിക്കുമ്പോൾ ധമനികളിലുണ്ടാകുന്ന സമ്മർദമാണ് ഇത് അളക്കുന്നത്. ഈ സമയത്താണ് ഹൃദയപേശികൾക്ക് ആവശ്യമായ രക്തം ലഭിക്കുന്നത്. അതിനാൽ, ഡയസ്റ്റോളിക് സംഖ്യ വളരെ കൂടുകയോ കുറയുകയോ ചെയ്താൽ അത് ഹൃദയത്തിന് ആവശ്യമായ ഓക്സിജൻ ലഭിക്കുന്നതിനെ വരെ ബാധിച്ചേക്കാം.

How would Blood pressure impact Heart health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഷ്ട്രത്തോടുള്ള അഭിസംബോധന; എംപിമാരെ അപമാനിച്ചു; പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസിന്റെ അവകാശലംഘന നോട്ടീസ്

'ചിക്കന്‍ മസാല നല്ലതാണ് പക്ഷേ പായസത്തിലിടരുത്'; നന്ദഗോവിന്ദം ഭജന്‍സിനെതിരെ കെ പി ശശികല

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Sthree Sakthi SS 516 lottery result

'എന്റെ കണ്ണന് വെണ്ണ മതി, ഞാനല്ല മുഖംമൂടിക്കാരായ നിങ്ങളാണ് ഭീകരവാദികള്‍'; വിമര്‍ശനങ്ങള്‍ക്കെതിരെ സംസ്‌കൃതി ഷേണായ്

വ്യോമപാത നിരോധനം; ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീട്ടി പാകിസ്ഥാന്‍

SCROLL FOR NEXT