Bread Omlette health Pinterest
Health

ദിവസവും ബ്രെഡും ഓംലെറ്റുമാണോ ബ്രേക്ക്ഫാസ്റ്റിന്? ആരോ​ഗ്യത്തെ എങ്ങനെ ബാധിക്കും?

ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിനുകളും മുട്ടയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ദിവസവും രാവിലെ ബ്രേക്ക്ഫാസ്റ്റ് ബ്രെഡും ഓംലെറ്റും ആണോ? തിരക്കുപിടിച്ചുള്ള ഓട്ടത്തിൽ അഞ്ച്-പത്ത് മിനിറ്റിൽ ഉണ്ടാക്കാവുന്ന ഒരു ഈസി റെസിപ്പി ആയതുകൊണ്ട് തന്നെ ഒരുപാടു പോരുടെ ശീലമാണിത്. എന്നാൽ ഈ ശീലം സ്ഥിരമാക്കുന്നത് നല്ലതാണോ?

ഭക്ഷണക്രമത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് ബ്രേക്ക്ഫാസ്റ്റ്. രാത്രി നീണ്ട ഉപവാസത്തിന് ശേഷം ശരീരത്തിന് നല്‍കുന്ന ഭക്ഷണം. അത് പോഷകസമൃദ്ധമായിരിക്കണം. മാത്രമല്ല, ഊര്‍ജ്ജം നല്‍കുന്നതുമായിരിക്കണം. പ്രോട്ടീന്റെ മികച്ച ഉറവിടമാണ് മുട്ട. ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിനുകളും മുട്ടയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

അതേസമയം ബ്രെഡില്‍ അടങ്ങിയ കാര്‍ബോഹൈഡ്രേറ്റുകള്‍ ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കാന്‍ സഹായിക്കും. ബ്രെഡും മുട്ടയും ഒരുമിച്ചു കഴിക്കുന്നത് അവയിൽ അടങ്ങിയ പ്രോട്ടീന്‍, കാര്‍ബ്‌സ്, കൊഴുപ്പ് തുടങ്ങിയവ ഒരു ദിവസം തുടങ്ങാന്‍ ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നു.

ബ്രെഡ് തിരഞ്ഞെടുക്കുമ്പോള്‍ സൂക്ഷിക്കണം

പോഷകങ്ങള്‍ അടങ്ങിയ മുഴുധാന്യ ബ്രെഡ് അല്ലെങ്കില്‍ മള്‍ട്ടി ഗ്രെയ്ന്‍ ബ്രെഡ് തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഇതില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും കൂടുതല്‍ നേരം വയറു നിറഞ്ഞ തോന്നല്‍ ഉണ്ടാക്കാനും സഹായിക്കും. തവിടു കളയാത്ത ഗോതമ്പ് കൊണ്ട് ഉണ്ടാക്കിയ ബ്രെഡ് ഫ്രെഷ് ആയി ഉപയോഗിക്കുന്നതാണ് നല്ലത്.

എന്നാല്‍ മൈദ കൊണ്ട് ഉണ്ടാക്കുന്ന വൈറ്റ് ബ്രെഡ് ഒഴിവാക്കുന്നതാണ് നല്ലത്. ഇതില്‍ നാരുകള്‍ ഉണ്ടാകില്ല മാത്രമല്ല, വളരെ പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടാനും കാരണമാകുന്നു. ആഴ്ചയില്‍ ഏഴു മുട്ട വരെ ഒരു വ്യക്തി കഴിക്കുന്നത് ഹൃദ്രോഗസാധ്യത കുറയ്ക്കുമെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ നടത്തിയ ഒരു പഠത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അമിതമായ എണ്ണയോ ബട്ടറോ ചേര്‍ത്ത് ഓംലെറ്റ് ഉണ്ടാക്കുന്നത് അനാരോഗ്യകരമാണ്.

ബ്രെഡിൻ്റെ ഷെല്‍ഫ് ലൈഫ് കൂട്ടുന്നതിന് അതില്‍ പ്രിസര്‍വേറ്റീവുകളും ആഡഡ് ഷുഗറും ഉയര്‍ന്ന അളവില്‍ സോഡിയവും ചേര്‍ക്കാറുണ്ട്. ഇത്തരം ബ്രെഡുകള്‍ പതിവായി ഉപയോഗിക്കുന്നത് വയറ്റില്‍ അസ്വസ്ഥ, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവയ്ക്ക് കാരണമാകാം.

മുട്ടയും ബ്രെഡും ജലാംശം കുറഞ്ഞ ഭക്ഷണമാണ്. രാവിടെ ഇവ കഴിക്കുന്നതിന് മുന്‍പ് ഒരു ഗ്ലാസ് ചെറു ചൂടുവെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം.

Is it safe to having Bread and Omlette every day for breakfast

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിജെപിയില്‍ നിന്ന് അവഗണന; പത്മിനി തോമസ് തിരികെ കോണ്‍ഗ്രസിലേക്ക്

'കീമോ കഠിനമായിരുന്നു, പക്ഷേ ഞാൻ അതിലും ശക്തയായിരുന്നു'; ആരോ​ഗ്യാവസ്ഥ പങ്കുവച്ച് നടി ഉമ ശങ്കരി

ജയ്‌സ്വാളിന്റെ മിന്നല്‍ അര്‍ധ സെഞ്ച്വറി; മിന്നും തുടക്കമിട്ട് ഇന്ത്യ

ഒരു തേങ്ങയ്ക്ക് വില രണ്ടര ലക്ഷത്തിലധികം! ബോഡി നായ്ക്കന്നൂർ ക്ഷേത്രത്തിലെ കൗതുക ലേലം

മദ്യലഹരിയിൽ പരാക്രമം; തൃശ്ശൂർ വടക്കേ സ്റ്റാൻഡിൽ വനിത പൊലീസ് ഓഫീസറെ ആക്രമിച്ച യുവാവ് അറസ്റ്റിൽ