Kriti Sonan Instagram
Health

ആദ്യ ബിക്കിനി സീൻ, 'നോട്ട് സൈസ് സീറോ'യ്ക്ക് വേണ്ടി കൃതിയുടെ കഠിന ഫിറ്റ്നസ് പരിശീലനം

താരത്തിന്റെ ആദ്യത്തെ ബിക്കിനി സീനിനായി കഠിനമായ വ്യായാമ രീതികളും ഭക്ഷണക്രമവുമാണ് പിന്തുടർന്നതെന്നാണ് ഫിറ്റ്നസ് കോച്ച് ആയ കരൺ സാഹ്നി പറയുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

'കോക്ക്ടെയിൽ 2' എന്ന ചിത്രത്തിന് വേണ്ടി കൃതി സനോൻ നടത്തിയ വിസ്മയിപ്പിക്കുന്ന ഫിറ്റ്നസ് ട്രാൻസ്ഫർമേഷനാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ ചർച്ചാവിഷയം. ‘ഫിറ്റ് ആൻഡ് ലീൻ, നോട്ട് സൈസ് സീറോ’ എന്ന രീതിയിലാണ് കൃതിയുടെ ചിത്രങ്ങൾ വൈറലാകുന്നത്. താരത്തിന്റെ ആദ്യത്തെ ബിക്കിനി സീനിനായി കഠിനമായ വ്യായാമ രീതികളും ഭക്ഷണക്രമവുമാണ് പിന്തുടർന്നതെന്നാണ് ഫിറ്റ്നസ് കോച്ച് ആയ കരൺ സാഹ്നി പറയുന്നു.

'കോക്ക്ടെയിൽ 2'വിൽ അല്ലി എന്ന കഥാപാത്രത്തെയാണ് കൃതി അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ ഒരു ഫിറ്റ്നസ് ​ഗോൾ ആയിരുന്നു കൃതിക്കുണ്ടായിരുന്നത്. ശരീരം ടോൺഡ് ആകണം. വയറിലെ മസിലുകൾ വ്യക്തമായി കാണണം. എന്നാൽ സീറോ സൈസ് ആകണമെന്നല്ല, മറിച്ച് ആരോ​ഗ്യകരമായ രീതിയിൽ ശരീരത്തിലെ കൊഴുപ്പ് കുറച്ച് കരുത്തും ആകാരവ‌ടിവും നേ‌ടുകയെന്നതായിരുന്നു ആവശ്യം.

ഇത് ശാരീരിക വെല്ലുവിളി മാത്രമല്ല, ഒരു വൈകാരികമായ പരീക്ഷണം കൂടിയായിരുന്നു. ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണക്രമമാണ് കൃതിക്ക് നൽകിയിരുന്നത്. കലോറി നിയന്ത്രിതമായ ഡയറ്റിനൊപ്പം സ്ട്രെങ്ത്തനിങ് വ്യായാമവും ചെയ്തു. ശരീരം കൂടുതൽ മെലിഞ്ഞാൽ മുഖത്തിന്റെ സ്വാഭാവിക തിളക്കം നഷ്ടപ്പെടാനിടയുണ്ട്. എന്നാൽ കഥാപാത്രത്തിന്റെ രൂപത്തിനനുസരിച്ച് മെലിയുകയും വേണം. ഇത് രണ്ടും ബാലൻസ് ചെയ്യുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി.

ഇത് നേടിയെടുക്കാൻ കൃതി പിന്തുടർന്നത് ഹെവി സ്‌ട്രെങ്ത് ട്രെയിനിങ്, മസിൽ നഷ്ടപ്പെടാതെ കൊഴുപ്പ് കുറയ്ക്കാൻ ഇൻക്ലൈൻഡ് വോക്ക്, ശരീരത്തെ അമിതമായി ക്ഷീണിപ്പിക്കാതെ മെറ്റബോളിസം സജീവമാക്കുന്ന സോൺ 2 കാർഡിയോ, ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണക്രമം, പിന്നെ മതിയായ ഉറക്കവും വിശ്രമവുമാണ്. കരൺ സോഷ്യൽമീഡിയയിൽ കുറിച്ചു.

രശ്മിക മന്ദാന, കൃതി സനോൻ, ഷാഹിദ് കപൂർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹോമി അദജാനിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് കോക്ക്‌ടെയ്ൽ 2. ത്രികോണ പ്രണയവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും കോർത്തിണക്കിയ സിനിമ ജൂൺ 19-ന് പ്രദർശനത്തിനെത്തും.

Krithi Sonan Fitness Transformation, Heavy Workouts and High Protein Diet

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച : 13 പേരെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

ആലുവയില്‍ നിന്നും നാലു ദിവസം മുമ്പ് കാണാതായി; 12 കാരിയെ പൂനെയില്‍ കണ്ടെത്തി

റോബര്‍ട്ടോ മാന്‍ചീനി ഇറ്റാലിയന്‍ ടീം പരിശീലകന്‍; ക്ലൗഡിയോ റാനിയേരി ടെക്‌നിക്കല്‍ ഡയറക്ടര്‍

ഓണം ഉഷാറാക്കാം... ബം​ഗളൂരുവിൽ നിന്ന് കോട്ടയത്തേക്ക് ഇരട്ട സർവീസുമായി റെയിൽവെ

നടൻ സുനിൽ ആനന്ദ് അന്തരിച്ചു