Manju Warrier fitness secrete Facebook
Health

'ഞാൻ മെഡിറ്റേഷൻ ചെയ്യാറില്ല, പഞ്ചസാര ഒഴിവാക്കിയുള്ള ഡയറ്റ് ആണ് ഇപ്പോൾ'

കഴിഞ്ഞ കുറച്ചു വർഷങ്ങളായി പാനീയങ്ങളിൽ പഞ്ചസാര ചേർക്കുന്നത് ഒഴിവാക്കിയെന്ന് മഞ്ജു പറയുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ജീവിതം വളരെ സിംപിളായി കൊണ്ടു പോകാറുള്ള നടിയാണ് മഞ്ജു വാര്യർ. കഠിനമായ ഡയറ്റോ ഫിറ്റ്നസ് ട്രെയിനിങ്ങോ താരം ചെയ്യാറില്ല. മാത്രമല്ല, പ്രായം കൂടുന്നതിനെ കുറിച്ച് ഓർത്ത് താൻ ഒരിക്കലും ആശങ്കപ്പെടാറില്ലെന്നും മഞ്ജു പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഫിറ്റ്നസ് നിലനിർത്താൻ വലിയ രീതിയിൽ ഒന്നും ചെയ്യാറില്ല, ചില തിരിച്ചറിവുകളെ തുടർന്ന് വളരെ ലളിതമായി മാറ്റങ്ങളാണ് കൊണ്ടുവന്നിട്ടുള്ളതെന്ന് ഫിറ്റ്നസ് ഇൻഫ്ലുവൻസറും അവതാരകയുമായ രമ്യ സുബ്രഹ്മണ്യന്റെ ‘സ്റ്റേ ട്യൂൺഡ് വിത്ത് രമ്യ’ എന്ന യൂട്യൂബ് പോഡ്‌കാസ്റ്റിൽ മഞ്ജു പറയുന്നു.

ഭക്ഷണക്കാര്യത്തിൽ വലിയ നിയന്ത്രണങ്ങൾ വയ്ക്കാറില്ല. കാർബോഹൈഡ്രേറ്റ്സും പ്രോട്ടീനും ഭക്ഷ്യനാരുകളും അടങ്ങിയ സന്തുലിതമായ ഭക്ഷണമാണ് സാധാരണ കഴിക്കാറ്. എന്നാൽ യാത്രയൊക്കെ പോകുമ്പോൾ ഇഷ്ടമുള്ളതെല്ലാം കഴിക്കും. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവോ കലോറിയോ ഒന്നും അളന്നു തിട്ടപ്പെടുത്താറില്ലെങ്കിലും കഴിക്കുന്നതിനെ കുറിച്ച് ഒരു പൊതുവായ ധാരണ എപ്പോഴും ഉണ്ടാകാറുണ്ടെന്നും താരം പറയുന്നു.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി പാനീയങ്ങളിൽ പഞ്ചസാര ചേർക്കുന്നത് ഒഴിവാക്കിയെന്ന് മഞ്ജു പറയുന്നു. ഷൂട്ടിങ്ങിനിടയിലും രാത്രി ഷൂട്ടുകളിലുമൊക്കെ തുടർച്ചയായി ബ്ലാക്ക് കോഫിയും ബ്ലാക്ക് ടീയും കുടിക്കുന്ന ശീലമുണ്‌ട്. തു‌ടക്കത്തിൽ പഞ്ചസാര ചേർക്കുമായിരുന്നു. എന്നാൽ പിന്നീട് മനസ്സിലായി ധാരാളം കാപ്പി കുടിക്കുന്നുണ്ടെന്നും അതിലൂടെ അമിതമായി പഞ്ചസാര ശരീരത്തിൽ എത്തുന്നുണ്ടെന്നും, അങ്ങനെ കുറ്റബോധമില്ലാതെ കാപ്പി കുടിക്കാനാണ് പഞ്ചസാര ഒഴിവാക്കിയത്. പിന്നീട് അതൊരു ശീലമായി.

പഞ്ചസാരയില്ലാത്ത ചായയും കാപ്പിയും കുടിച്ച് ശീലമായാൽ പിന്നെ അതിലേക്ക് വീണ്ടും പഞ്ചസാര ചേർത്ത് കുടിക്കുക എന്നത് വളരെ ബുദ്ധമുട്ടാണെന്നും അവർ പറയുന്നു. എപ്പോഴും ഒരു ബാലൻസ്ഡ് ലൈഫ്സ്റ്റൈൽ കൊണ്ടുപോകാനാണ് ശ്രമിക്കാറ്. കഴിഞ്ഞ മൂന്ന് വർഷമായി ഞാൻ സ്ട്രെങ്ത് ട്രെയിനിങ് ചെയ്യുന്നുണ്ട്.

'സാധാരണ ആറ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങാൻ ശ്രമിക്കും എന്നാൽ ചിലപ്പോൾ ഷൂട്ടിങ് തിരക്കുകൾക്കിടെ ഇതിൽ മാറ്റങ്ങൾ വാരം. ഞാൻ മെഡിറ്റേഷൻ ചെയ്യാറില്ല. മനസമാധാനം വേണമെന്ന് തോന്നുമ്പോൾ ചിന്തകളിൽ നിന്ന് പൂർണമായും സ്വിച്ച് ഓഫ് ചെയ്യാറാണ് പതിവ്. ഏറ്റവും ലളിതവും മടിയന്മാർക്ക് ചെയ്യാൻ പറ്റിയതുമായ കാര്യമാണിത്. സ്ട്രെസ് എടുക്കാനും അമിതമായി ചിന്തിക്കാനും എനിക്ക് ഭയങ്കര മടിയാണ്'-മഞ്ജു വാര്യർ.

Manju Warrier fitness and diet secrete

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Budget 2026 Live: കിഫ്ബിക്ക് വിദഗ്ധ സമിതി, എന്‍പിഎസ് പരിഷ്‌കരിക്കും; വമ്പന്‍ പ്രഖ്യാപനങ്ങളില്ലാതെ സംസ്ഥാന ബജറ്റ്

'സ്പിരിച്വാലിറ്റി ഓരോരുത്തർക്കും ഓരോന്നാണ്, അതൊരു കൂടിച്ചേരലാണ്; എന്നെ സംബന്ധിച്ച് ഒന്നുമില്ലായ്മയാണ്'

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില കുറയും, നികുതിയില്‍ ഇളവ്; പിഴഭാരം കുറയ്ക്കാന്‍ ഇ- ചെല്ലാന്‍ ആംനസ്റ്റി പദ്ധതി

ട്രോളിങ് നിരോധനം: മീന്‍വില ഇരട്ടിയായി, മത്തിയും അയലയും തൊട്ടാല്‍ 'പൊള്ളും'

സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം, നികുതിയില്‍ 50 ശതമാനം ഇളവ്; ടൂറിസ്റ്റ് ബസുകളുടെ നികുതിയും കുറയും