Health

തടി കൂടുന്നത് ആത്മവിശ്വാസത്തെ ബാധിച്ചു തുടങ്ങിയോ? പരീക്ഷിക്കാം ഈ മൂന്ന് 'മാജിക്ക്' ഡ്രിങ്കുകൾ

ശരീരഭാരവും കുടവയറും കുറയ്ക്കുക മാത്രമല്ല, എനര്‍ജി ബൂസ്റ്ററായും ഇത് കുടിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്

ശരീരഭാരം കുറയ്ക്കാന്‍ മൂന്ന് മാജിക് ഡ്രിങ്കുകള്‍. അധികം ചെലവില്ലാതെ നമ്മുടെ അടുക്കളയിലുള്ള ചില ചേരുവകള്‍ ഉപയോഗിച്ച് ഇവ തെയ്യാറാക്കാം. ശരീരഭാരവും കുടവയറും കുറയ്ക്കുക മാത്രമല്ല, എനര്‍ജി ബൂസ്റ്ററായും ഇത് കുടിക്കാം.

  • തേനും കറുവപ്പട്ടയും

ശരീരഭാരം കുറയ്ക്കുന്നതിന് രാത്രി കുടിക്കാവുന്ന മികച്ച ഒരു ഡ്രിങ്ക് ആണ് ഇത്. ഒരു കപ്പ് ചൂടുവെള്ളത്തിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ തേനും ഒരു ടീസ്പൂണ്‍ കറുവപ്പട്ട പൊടിച്ചതും ചേര്‍ത്തു രണ്ട് മിനിറ്റ് വെച്ച ശേഷം കുടിക്കാം.

ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിച്ചു നിര്‍ത്താനും കൊഴുപ്പിനെ കത്തിച്ചു കളയാനും സഹായിക്കും കൂടാതെ ഇവയുടെ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ഊര്‍ജ്ജം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും.

  • 'ഗീ കോഫി'

സോഷ്യല്‍മീഡിയയില്‍ അടുത്തിടെ വൈറലായ ഗീ കോഫിയെ ബുള്ളറ്റ്‌പ്രൂഫ് കോഫി എന്നും വിളിക്കാറുണ്ട്. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും ഭക്ഷണ ആസക്തികള്‍ നിയന്ത്രിക്കാനും സഹായിക്കും.

ഒരു കപ്പ് കാപ്പിയിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ നെയ്യും ഒന്നോ രണ്ടോ ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ക്കുക. മധുരത്തിന് ശര്‍ക്കര പൊടിച്ചു ചേര്‍ക്കുന്നത് നല്ലതാണ്. രണ്ട് മിനിറ്റ് നന്നായി ഇളക്കിയ ശേഷം കുടിക്കാം.

  • ജീരകവും നാരങ്ങയും

ജീരകവും നാരങ്ങയും തേനും ചേര്‍ത്തുണ്ടാക്കുന്ന ഒരു സിംപിള്‍ ഡ്രിങ്ക് ആണ് ഇത്. ഇത് അമിതമായ കൊഴുപ്പ് നീക്കി ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.

മൂന്ന് ടീസ്പൂണ്‍ ചതച്ച ജീരകം ചേര്‍ത്ത് വെള്ളം തിളപ്പിക്കുക. തുടര്‍ന്ന് ഒരു ടീസ്പൂണ്‍ നാരങ്ങ നീരും തേനും ചേര്‍ത്ത് കുടിക്കാവുന്നതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക