Footcare tips in Monsoon AI Image
Health

മഴക്കാലത്ത് ചെളിവെള്ളത്തിലൂടെയുള്ള നടത്തം; പാദങ്ങൾ എങ്ങനെ സംരക്ഷിക്കണം

മൂടി കിടക്കുന്ന തരത്തിലുള്ള ചെരിപ്പ് ഉപയോ​ഗിക്കുന്നവരിലാണ് കൂടുതലായി ഇത്തരം ഫം​ഗൽ അണുബാധ കണ്ടുവരുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ഴക്കാലം പലവിധ രോ​ഗങ്ങളുടെ കൂടി കാലമാണ്. മഴ പെയ്തശേഷം പുറത്തേക്കിറങ്ങുമ്പോൾ ചെളിയും മലിനമായ ജലത്തിലൂടെ നടക്കേണ്ട അവസ്ഥയുമൊക്കെ ഉണ്ടാവാം. അതുകൊണ്ട് തന്നെ പാദങ്ങളെ ബാധിക്കുന്ന അസുഖങ്ങളും ഈ കാലഘട്ടത്തിൽ ധാരാളമുണ്ടാകും.

പാദങ്ങളിൽ ഫം​ഗൽ അണുബാധ

വളംകടി, പുഴുക്കടി, കുഴിനഖം, വട്ടച്ചൊറി എന്നിങ്ങനെ പലതരത്തിൽ കാണുന്ന അസുഖമാണ് ഫംഗൽ അണുബാധ. നമ്മുടെ പാദങ്ങളിൽ ഈർപ്പം കെട്ടിനിൽക്കുന്നതാണ് അണുബാധയുടെ പ്രധാന കാരണം. വിരലുകൾക്കിടയിൽ ചോറിച്ചിലും വേദനയും വീക്കവുമൊക്കെയാണ് ലക്ഷണങ്ങൾ. വായു സഞ്ചാരമില്ലാത്ത, മൂടി കിടക്കുന്ന തരത്തിലുള്ള ചെരിപ്പ് ഉപയോ​ഗിക്കുന്നവരിലാണ് കൂടുതലായി ഇത്തരം ഫം​ഗൽ അണുബാധ കണ്ടുവരുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • കാൽ വിരലുകളിൽ അധികനേരം ഈർപ്പം തങ്ങിനിർത്തരുത്.

  • നനഞ്ഞ ചെരിപ്പുകൾ പെട്ടെന്നുതന്നെ മാറ്റുക.

  • തുറന്നതും ഈർപ്പം കെട്ടിനിൽക്കാത്തതുമായ ചെരിപ്പുകൾ ഉപയോഗിക്കുന്നതാണ് നല്ലത്.

  • കാലുകൾ കഴുകിയതിനു ശേഷം ഒപ്പി ഉണക്കി വിരലുകളുടെ ഇടയിൽ ടാൽക്കം പൗഡർ ഇടാവുന്നതാണ്.

  • ചെരിപ്പുകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.

  • നഖങ്ങൾ കൃത്യമായി വെട്ടി സൂക്ഷിക്കുക.

  • നഖങ്ങളുടെ വശങ്ങൾ ഉള്ളിലേക്ക് കയറ്റിവെട്ടാതെ കൃത്യമായി വെട്ടുക.

എക്സിമ

പ്രായമുള്ളവരിലും കുട്ടികളിലും കൂടുതലായി കണ്ടുവരുന്ന അസുഖമാണ് എക്സിമ. വരണ്ട ചർമമുള്ളവരിലാണ് എക്സിമ കൂടുതലും കാണാറ്. ചൊറിച്ചിൽ, തൊലി അടർന്നു പോകൽ, ചുവന്ന തടിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

എക്സിമ ഉള്ളവർ മഴക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • കുളിക്കാൻ തണുത്തതോ ഇളം ചൂടുള്ളതോ ആയ വെള്ളം ഉപയോ​ഗിക്കുക.

  • ശക്തയായി ചർമം ഉരച്ചു കഴുകുന്നത് ഒഴിവാക്കുക

  • കാരം കുറഞ്ഞ സോപ്പ് ഉപയോ​ഗിക്കുന്നതാണ് നല്ലത്.

  • കുളി കഴിഞ്ഞ ഉടൻ മോയ്സ്ചറൈസിങ് ക്രീം പുരട്ടാം. വിരലുകൾക്കിടയിലും മോയിസ്ചറൈസർ പുരട്ടാൻ മറക്കരുത്.

  • ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് ആവശ്യത്തിന് വെള്ളം കുടിക്കുക.

ബാക്ടീരിയമൂലമുള്ള അണുബാധ

പ്രമേഹരോ​ഗികളിലും കുട്ടികളിലും ബാക്ടീരിയ മൂലമുള്ള അണുബാധ കൂടുതലായി കാണാറുണ്ട്. ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങൾ, പോഷകക്കുറവുള്ളവർ, പ്രതിരോധശേഷി കുറവുള്ളവർ എന്നിവരിൽ ഇത്തരം അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. വേദനയോട് കൂടിയുള്ള ചുവപ്പ്, പഴുത്ത കുരുക്കൾ, നീരൊലിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

ബാക്ടീരിയ അണുബാധ ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ചെളിയുള്ള വെള്ളത്തിൽ ചവിട്ടുന്നത് കഴിയുന്നതും ഒഴിവാക്കുക.

  • കാലുകളിൽ ചെറിയ മുറിവുണ്ട‌ങ്കിൽ അത് ഉണങ്ങുന്നതു വരെ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.

  • സ്വയം ചികിത്സ ഒഴിവാക്കുക.

Monsoon Footcare tips: How to take care of your foot from bacteria infections in Monsoon

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മധ്യപ്രദേശിലെ മൂന്ന് രാജ്യസഭാ സീറ്റുകളും ബിജെപിക്ക്; വിജയിച്ചതായി പ്രഖ്യാപനം; കോണ്‍ഗ്രസ് നിയമയുദ്ധത്തിന്

'ജോ​​ഗ ബൊണീറ്റോ... ദേ ഹാ മിൻ ​ഗൂക്ക്... വാമോസ്...'

ശ്രീനാഥ് ഭാസിയുടെ 'പൊങ്കാല' ഒടിടിയിലേക്ക്; എവിടെ കാണാം

'മഴക്കള്ളന്റെ' വിളയാട്ടം ; പ്രസ് ക്ലബ്ബ് റോഡിലെ 7 കടകളിൽ കവർച്ച

മോദിക്ക് സ്തുതി, രാഷ്ട്രീയത്തിൽ മമതയ്ക്ക് ഒപ്പം; പ്രതിസന്ധിയിൽ കൈവിടാതെ ശത്രുഘ്നൻ സിൻഹ

SCROLL FOR NEXT