alcohol and sleep Pinterest
Health

മദ്യപിച്ചാൽ നല്ല ഉറക്കം കിട്ടും! ഉറക്കവും ചില മിഥ്യാധാരണകളും

ഉറക്കത്തിലും നമ്മുടെ തലച്ചോര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ഉറക്കം കുറഞ്ഞാലും കൂടായാലും ആരോ​ഗ്യം താറുമാറാകും. അമിതമായി ഉറങ്ങുന്നതും ഉറക്കമില്ലായ്മയും ആരോഗ്യത്തിന് ഹാനികരമാണ്. ഉറക്കം കുറഞ്ഞാൽ ക്രമേണ പല രോഗാവസ്ഥകളും വരാനുള്ള സാധ്യത ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഉറക്കത്തെ ചുറ്റിപറ്റി പല മിഥ്യാധാരണകളും നമുക്കിടയിലുണ്ട്.

ഉറക്കത്തില്‍ തലച്ചോര്‍ 'ഷട്ട്ഡൗണ്‍' ആകും

ഉറക്കത്തിലും നമ്മുടെ തലച്ചോര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. അതിന് തെളിവാണ് ശ്വാസോച്ഛ്വാസം പോലുള്ള പ്രധാന പ്രവര്‍ത്തനങ്ങള്‍. ഉറക്കത്തില്‍ സ്വപ്‌നങ്ങള്‍ കാണുന്നതും മസ്തിഷ്‌ക തരംഗങ്ങളുടെ പ്രവര്‍ത്തനം നടക്കുന്നതു മൂലമാണ്. ഉറക്കത്തിന്റെ ഓരോ ഘട്ടത്തിലും മസ്തിഷ്‌കം പ്രത്യേക തരംഗങ്ങളും ന്യൂറോണ്‍ പ്രവര്‍ത്തനങ്ങളും പ്രകടിപ്പിക്കുന്നു.

കണ്ട സ്വപ്നം ഓര്‍മയുണ്ടെങ്കില്‍ നന്നായി ഉറങ്ങി എന്നാണ് അര്‍ത്ഥം

ഉറക്കത്തില്‍ സ്വപ്‌നം കാണുന്ന ശീലം നമ്മള്‍ക്കെല്ലാം ഉണ്ട്. എന്നാല്‍ കണ്ട സ്വപ്നം ഓര്‍മയില്‍ ഉണ്ടാവണമെന്നില്ല. ഉറക്കത്തിന്റെ റാപ്പിഡ് ഐ മൂവ്‌മെന്റ് ഘട്ടത്തിലാണ് മിക്കവാറും നമ്മള്‍ സ്വപ്‌നങ്ങള്‍ കാണുന്നത്. എന്നാല്‍ അത് പെട്ടെന്ന് മറന്ന് പോവുകയും ചെയ്യാറുണ്ട്. സ്വപ്നം ഓര്‍മയില്‍ ഉണ്ടാവാന്‍ കാരണം സ്വപ്‌നത്തിന് പിന്നാലെ ഉണരുന്നത് കൊണ്ടാണെന്ന് ഗവേഷകര്‍ പറയുന്നു.

ഉറക്കത്തില്‍ നടക്കുന്നവരെ എഴുന്നേല്‍പ്പിക്കരുത്

ഉറക്കത്തില്‍ നടക്കുന്നവരെ വിളിക്കുന്നത് അവരില്‍ ഹൃദയാഘാതം ഉണ്ടാകുമെന്ന് സാധാരണമായി പറഞ്ഞു കേള്‍ക്കുന്ന കാര്യമാണ്. എന്നാല്‍ ഇത് വെറും തെറ്റിദ്ധാരണ മാത്രമാണ്. ഉറക്കത്തില്‍ നടക്കുന്നവരെ കണ്ടാല്‍ ചെയ്യേണ്ടത് അവരെ സുരക്ഷിതമാക്കുക എന്നതാണ്.

മദ്യം നല്ല ഉറക്കം നല്‍കും

മദ്യപിക്കുമ്പോള്‍ പെട്ടെന്ന് ഉറക്കത്തിലേക്ക് വീഴും എന്നതിന്റെ അര്‍ഥം സുഖനിദ്ര എന്നല്ല. മദ്യപിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കും. ഇത് ക്രമേണ ഉറക്കമില്ലായ്മയിലേക്ക് നയിക്കുന്നു.

വയറു നിറച്ച് കഴിക്കുന്നത് നല്ല ഉറക്കം നല്‍കും

വയറു നിറച്ച് ഭക്ഷണം കഴിക്കുന്നത് പെട്ടെന്ന് ഉറങ്ങാന്‍ സഹായിക്കുമെങ്കിലും ദഹനക്കേട്, നെഞ്ചെരിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് നയിക്കാം. ഇത് നിങ്ങളുടെ ഉറക്കിത്തിന്റെ ഗുണനിലവാരത്തെ ബാധിക്കും.

Myth related to sleep

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഞാന്‍ ലീഗില്‍ പടിപടിയായി വളര്‍ന്നുവന്ന ആള്‍; എല്ലാ മാസവും ഗുരുവായൂരില്‍ നിര്‍മാല്യം തൊഴുന്ന കൃഷ്ണഭക്തന്‍: ശ്യാംസുന്ദര്‍

ചിന്നക്കനാലിലെ ആനത്താര പുനഃസ്ഥാപിക്കൽ: മുഖ്യമന്ത്രിക്കെതിരെ ഡിസിസി പ്രസിഡന്റ്

'15 വര്‍ഷത്തിനിടെ ഏഴ് ദുരൂഹമരണങ്ങള്‍'; കൂടത്തില്‍ കേസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കാര്യസ്ഥന്‍ അറസ്റ്റില്‍

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നു; അഞ്ച് പേർ പൊലീസ് കസ്റ്റഡിയിൽ

'ക്യാപ്റ്റൻ ബവുമ' ഒടുവിൽ തോറ്റു! ഒസീസിന് കൂറ്റന്‍ ജയം