Clinomania AI Image
Health

കിടക്കയിൽ നിന്ന് മാറിയാൽ ഭയം, മടിയെന്ന് വിളിച്ച് തള്ളരുത്; എന്താണ് 'ക്ലിനോമാനിയ'?

മടിയും ക്ലിനോമാനിയയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. മടി തോന്നുമ്പോൾ ഒരാൾക്ക് വേണമെങ്കിൽ എഴുന്നേറ്റ് കാര്യങ്ങൾ ചെയ്യാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

രാവിലെ ഉണരുമ്പോൾ കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ തോന്നാത്ത അവസ്ഥ നിങ്ങൾക്കുണ്ടോ? മടിയാണെന്ന് പറഞ്ഞ് തള്ളിക്കളയാൻ വരട്ടെ, കിടക്കയിൽ നിന്ന് എഴുന്നേക്കുമ്പോൾ കടുന്ന മാനസിക ബുദ്ധിമുട്ട് തോന്നുന്ന ഈ അവസ്ഥയെ ക്ലിനോമാനിയ (Clinomania) എന്നാണ് മനഃശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്.

എന്നാൽ മെഡിക്കലി ഇതൊരു ഔദ്യോഗിക രോഗമായി രേഖപ്പെടുത്തിയിട്ടില്ല. അതായത് ഡിഎസ്എം (DSM-5) പോലുള്ള അന്താരാഷ്ട്ര മനശാസ്ത്ര മാനുവലുകളിൽ ഇതൊരു പ്രത്യേക രോഗമല്ലെങ്കിലും, വ്യക്തികൾ അനുഭവിക്കുന്ന കടുത്ത മാനസികാവസ്ഥയെ സൂചിപ്പിക്കാൻ ഈ പദം വ്യാപകമായി ഉപയോഗിക്കുന്നു.

മടിയും ക്ലിനോമാനിയയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. മടി തോന്നുമ്പോൾ ഒരാൾക്ക് വേണമെങ്കിൽ എഴുന്നേറ്റ് കാര്യങ്ങൾ ചെയ്യാം. എന്നാൽ ക്ലിനോമാനിയ ഉള്ള ഒരാൾക്ക് കിടക്കയിൽ നിന്നും മാറുന്നത് കടുത്ത മാനസിക ബുദ്ധിമുട്ടുകളും ആശങ്കകളും ഉണ്ടാക്കുന്നു. പുറംലോകത്തെ സമ്മർദ്ദങ്ങൾ, ദൈനംദിന ഉത്തരവാദിത്തങ്ങൾ, മാനസിക ആശങ്കകൾ എന്നിവ നേരിടാനുള്ള ഭയം കാരണമാണ് ഇത്തരം വ്യക്തികൾ കിടക്കയെ ഒരു ‘സുരക്ഷിത ഇടമായി’ കാണുന്നത്.

അവിടെയാണ് അവർക്ക് കൂടുതൽ സമാധാനവും ജീവിതത്തിന്മേൽ നിയന്ത്രണവും തോന്നുന്നത്. മനഃശാസ്ത്രജ്ഞർ ഈ പെരുമാറ്റത്തെക്കാൾ പ്രാധാന്യം നൽകുന്നത് ഇതിന് പിന്നിലെ യഥാർത്ഥ മാനസിക/ശാരീരിക കാരണങ്ങൾക്കാണ്. കടുത്ത വിഷാദരോഗം (Depression), ആശങ്കയും കടുത്ത മാനസിക സമ്മർദ്ദവും (Anxiety and Stress), ബേൺഔട്ട്, ക്രോണിക് ഫാറ്റിഗ് സിൻഡ്രോം, ഉറക്കമില്ലായ്മ (Insomnia) തുടങ്ങിയ ഗുരുതരമായ അവസ്ഥകളുടെ ഒരു പ്രധാന ലക്ഷണമായിട്ടാണ് ഇത് പ്രകടമാകുന്നതെന്ന് വിദ​ഗ്ധർ പറയുന്നു.

Do you have obsessive desire to stay in bed always, what is Clinomania

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

മൊബൈല്‍ ഫോണില്‍ അശ്ലീലദൃശ്യങ്ങളും സന്ദേശവും അയച്ചു; എസ്എഫ്‌ഐ നേതാവിനെതിരെ പരാതി

ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണ്ണം പൂശിയ മേല്‍ക്കൂരയില്‍ അസാധാരണ നിറംമാറ്റം; പരിശോധന

ആക്രോശവും കൊലവിളിയും, ട്രക്കിനെ പിന്തുടര്‍ന്നത് 15 കിലോമീറ്ററോളം, മൂവാറ്റുപുഴയില്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമം; 5 പേര്‍ അറസ്റ്റില്‍

നീറ്റ് പരീക്ഷാ സമ്മര്‍ദം: രണ്ട് വിദ്യാര്‍ഥികള്‍ കൂടി ജീവനൊടുക്കി

SCROLL FOR NEXT