ഉറക്കമില്ലായ്മ പ്രതിരോധ സംവിധാനത്തെ സാരമായി ബാധിക്കും 
Health

'ഒരു ദിവസമല്ലേ, ഉറക്കം പോയാലും കുഴപ്പമില്ല'; പ്രതിരോധ സംവിധാനത്തെ തകിടം മറിക്കും, വിട്ടുമാറാത്ത രോ​ഗങ്ങൾ പിന്നാലെ

ഉറക്കക്കുറവ് വീക്കം വര്‍ധിപ്പിക്കുന്ന രോഗപ്രതിരോധ കോശങ്ങളായ നോണ്‍-ക്ലാസിക്കല്‍ മോണോസൈറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

തിരക്കുപിടിച്ചുള്ള ജോലിക്കും പഠനത്തിനുമിടെ സൗകര്യപൂർവം ഒഴിവാക്കുന്ന ഒന്നാണ് ഉറക്കം. എന്നാൽ ഒരു ദിവസം പോലും ഉറക്കമിളയ്ക്കുന്നത് നമ്മുടെ പ്രതിരോധ സംവിധാനത്തെ തടികം മറിക്കുമെന്ന് ​ഗവേഷകർ. ഉറക്കക്കുറവ് ശരീര വീക്കത്തിലേക്കും ഇത് വിട്ടുമാറാത്ത നിരവധി രോഗാവസ്ഥയിലേക്കും നയിക്കാമെന്ന് ദാസ്മാൻ ഡയബറ്റീസ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.

ഉറക്കക്കുറവ് ശരീരത്തില്‍ വീക്കം വര്‍ധിപ്പിക്കുന്ന രോഗപ്രതിരോധ കോശങ്ങളായ നോണ്‍-ക്ലാസിക്കല്‍ മോണോസൈറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. ആരോഗ്യകരമായ ശരീരഭാരമുള്ള വ്യക്തികളില്‍ പോലും ഉറക്കമില്ലായ്മ വീക്കം ഉണ്ടാക്കാനുള്ള സാധ്യതയുണ്ടെന്ന് ഇമ്മ്യുണോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

ആവര്‍ത്തിച്ചുള്ള ഉറക്കമില്ലായ്മ പ്രോ ഇന്‍ഫ്ലമേറ്ററി-ആന്റി ഇന്‍ഫ്ലമേറ്ററി പ്രതിരോധ പ്രതികരണങ്ങള്‍ തമ്മിലുള്ള ബാലന്‍സിനെ തടസപ്പെടുത്തുന്നു. കാലക്രമേണ ഇത് പ്രോ ഇന്‍ഫ്ലമേറ്ററി അവസ്ഥയിലേക്ക് ശരീരത്തെ എത്തിക്കുകയും ശരീരവീക്കം ഉണ്ടാവുകയും ചെയ്യുന്നു.

ആവർത്തിച്ചുള്ള ഉറക്കമില്ലായ്മ ഹൃദ്രോഗങ്ങള്‍, പ്രമേഹം, പൊണ്ണത്തടി എന്നിവയുൾപ്പെടെയുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത വർധിപ്പിക്കും. കൂടാതെ ഉറക്കമില്ലായ്മ അണുബാധയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുകയും വാക്സിനുകളുടെ ഫലപ്രാപ്തി കുറയ്ക്കുകയും വൈജ്ഞാനിക പ്രവർത്തനം, മാനസികാവസ്ഥ, മൊത്തത്തിലുള്ള ജീവിത നിലവാരം എന്നിവയെ ബാധിക്കുകയും ചെയ്യുന്നുവെന്ന് പഠനത്തില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'17 കാരന്റെ ഫോട്ടോ മാത്രമേ ഇനി നല്‍കാനുള്ളൂ'; ചേരാനെല്ലൂര്‍ കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി; നാടകീയ രം​ഗങ്ങൾ

കേരളത്തിലെ എസ്‌ഐആര്‍: പരാതി നല്‍കാനുള്ള സമയം നീട്ടി സുപ്രീംകോടതി; പേര് വെട്ടിയവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം

'മലയാളികള്‍ക്കുള്ള സന്തോഷമില്ലായ്മ ഞങ്ങള്‍ക്കുമുണ്ട്'; ജയിലര്‍ 2 വിവാദത്തില്‍ ആന്റണി പെരുമ്പാവൂര്‍; വെട്ടിമാറ്റലില്‍ മോഹന്‍ലാലും കലിപ്പില്‍?

'പറഞ്ഞത് സംശയം ഉള്ളവരുടെ ഐഡി കാര്‍ഡ് നോക്കാന്‍; ബാറില്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന് പറഞ്ഞിട്ടില്ല'

ജയബാലകൃഷ്ണന്റെ വീട്ടിലെത്തി മുഖ്യമന്ത്രി, സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് ഉറപ്പു നല്‍കിയെന്ന് ഭദ്രകീര്‍ത്തി, 'വക്കാലത്ത് ഒപ്പിട്ടത് ഭീഷണി മൂലമല്ല'