Overnight oats Pexels
Health

ഓവർനൈറ്റ് ഓട്സോ ഓട്സ് വേവിച്ചതോ? ഏതാണ് ആരോ​ഗ്യത്തിന് നല്ലത്

ഓവർനൈറ്റ് ഓട്‌സിന് ഗ്ലൈസെമിക് ഇൻഡെക്സ് കുറവാണ്.

സമകാലിക മലയാളം ഡെസ്ക്

ബ്രേക്ക്ഫാസ്റ്റ് ഫാസ്റ്റാക്കാൻ ഓട്സിനെക്കാള്‍ മികച്ച ഒരു ഓപ്ഷന്‍ ഇല്ല. ചിലർ ഓവർനൈറ്റ് ഓട്സ് ആയും ചിലർ ഓട്സ് വേവിച്ചുമൊക്കെ കഴിക്കാറുണ്ട്. എന്നാൽ ഇതിലേതാണ് ആരോ​ഗ്യ​ത്തിന് ഏറ്റവും മികച്ചതെന്ന് ചോദിച്ചാൽ...

എന്താണ് ഓവർനൈറ്റ് ഓട്‌സ്?

തലേന്ന് തയ്യാറാക്കി ഫ്രിഡ്ജിൽ വച്ച് അടുത്ത ദിവസം രാവിലെ തണുപ്പോടെ കഴിക്കുന്നതാണ് ഓവർനൈറ്റ് ഓട്സ്. ഓട്സ് പാലിലോ തൈരിലോ കുതിർത്താണ് ഓവർനൈറ്റ് ഓട്സ് തയ്യാറാക്കുന്നത്. കുതിരുമ്പോൾ ഓട്സിന് ഒരു ക്രീമി, പുഡ്ഡിങ് പോലുള്ള ഘടന കിട്ടും. ഇത് പാചകം ചെയ്യേണ്ട ആവശ്യമില്ല. രാവിലെ സമയമില്ലാത്ത ആളുകൾക്ക് ഇത് ഒരു അനുഗ്രഹമാണ്.

ഓട്സ് വേവിച്ച് കഴിക്കുമ്പോള്‍

ഓട്സ് വെള്ളത്തിൽ അല്ലെങ്കിൽ പാലിൽ ചേർത്ത് തിളപ്പിച്ച് വേവിച്ചെടുക്കുന്നതാണ് ഈ രീതി. റോൾഡ് ഓട്സ് ആണ് വേവിക്കാൻ നല്ലത്. ഏതാനും മിനിറ്റുകൾക്കുള്ളിൽ വിഭവം തയ്യാറാക്കാം. കൂടാതെ പഴങ്ങളും നട്സും തേൻ പോലുള്ളവ ചേർത്ത് ചൂടോടെ കഴിക്കുകയും ചെയ്യാം. തണുത്ത കാലാവസ്ഥയിൽ ഓട്സ് ഇങ്ങനെ കഴിക്കുന്നതാണ് നല്ലത്.

ആരോഗ്യഗുണങ്ങളിൽ ഏതാണ് മുന്നിൽ?

ഓവർനൈറ്റ് ഓട്‌സും വേവിച്ച ഓട്‌സും ആരോഗ്യകരമാണെങ്കിലും, വ്യത്യസ്ത രീതിയിൽ പാകം ചെയ്യുന്നതു കൊണ്ട് തന്നെ അവയുടെ പോഷക​ഗുണങ്ങളിലും ദഹനത്തെ സ്വാധീനിക്കുന്നതിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ഓവർനൈറ്റ് ഓട്‌സ് പാകം ചെയ്യാത്തതു കൊണ്ട് പാചകം ചെയ്യുമ്പോൾ നഷ്ടപ്പെടാൻ സാധ്യതയുള്ള പോഷകങ്ങൾ മുഴുവനായി ശരീരത്തിന് ലഭിക്കും.

ഓവർനൈറ്റ് ഓട്‌സിന് ഗ്ലൈസെമിക് ഇൻഡെക്സ് കുറവാണ്. അതായത്, ഇത് സാവധാനത്തിൽ മാത്രമേ ദഹിക്കുകയുള്ളൂ. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നത് തടയാനും ദിവസം മുഴുവൻ ഊർജ്ജം നിലനിർത്താനും സഹായിക്കും. ഓട്‌സ് കുതിർക്കുന്നത്, അതിലുള്ള 'ആന്റി ന്യൂട്രിയന്റ്' ആയ ഫൈറ്റിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. ഇത് ഇരുമ്പ്, കാത്സ്യം, മഗ്നീഷ്യം തുടങ്ങിയ അവശ്യ പോഷകങ്ങളെ ശരീരം എളുപ്പത്തിൽ ആഗിരണം ചെയ്യാൻ സഹായിക്കും. അതേപോലെ, തണുപ്പിക്കുമ്പോൾ ഓട്‌സിൽ 'റെസിസ്റ്റന്റ് സ്റ്റാർച്ച്' എന്ന പ്രത്യേകതരം ഫൈബർ വർധിക്കാൻ സാധ്യതയുണ്ട്. ഇത് ദഹനനാളത്തിൽ പ്രീബയോട്ടിക്കായി പ്രവർത്തിക്കുകയും കുടലിലെ നല്ല ബാക്ടീരിയകളെ സഹായിക്കുകയും ചെയ്യും.

അതേസമയം, വേവിച്ച ഓട്സ്, ദഹിക്കാന്‍ കൂടുതല്‍ എളുപ്പമായിരിക്കും. ചൂട്, ഓട്‌സിലെ അന്നജത്തെ വിഘടിപ്പിച്ച് കൂടുതൽ മൃദുവാക്കുകയും ദഹനം എളുപ്പമാക്കുകയും ചെയ്യുന്നു. കൂടാതെ പാകം ചെയ്യുമ്പോൾ ഓട്സിലെ ചില പോഷകങ്ങൾ നഷ്ടമാകാനും സാധ്യതയുണ്ട്. മാത്രമല്ല, വേഗത്തിൽ ദഹിക്കുന്നത് കൊണ്ട്, രക്തത്തിലെ പഞ്ചസാരയുടെ അളവ് ഓവർനൈറ്റ് ഓട്‌സിനെ അപേക്ഷിച്ച് പെട്ടെന്ന് കൂടാനുള്ള സാധ്യതയുമുണ്ട്.

ആരോ​ഗ്യ മുൻ​ഗണനകൾ മനസിലാക്കി ഇവയിൽ ഏത് വേണമെന്ന് തിരഞ്ഞെടുക്കുന്നതാണ് നല്ലത്. പ്രമേഹരോ​ഗികൾക്ക് ഓവർ നൈറ്റ് ഓട്സ് ആണ് നല്ലതെങ്കിൽ ദഹനപ്രശ്നങ്ങൾ ഉള്ളവർക്ക് ഓട്സ് വേവിച്ച് കുടിക്കുന്നത് മികച്ചത്.

Overnight oats vs cooked oats, which is more healther

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

SCROLL FOR NEXT