Tuna fish  pinterest
Health

ചൂര കഴിക്കുന്നത് സുരക്ഷിതമോ? 96 ശതമാനത്തിലും പാരസൈറ്റുകളെ കണ്ടെത്തിയതായി റിപ്പോർട്ട്

കിഡ്നിയിലും ഹൃദയത്തിലും ഒഴിച്ച് മീനുകളുടെ എല്ലാ ഭാ​ഗത്തും പാരസൈറ്റുകളുടെ സാന്നിധ്യം കണ്ടെത്തിയതായി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ചൂര മീൻ കഴിക്കുന്നവർക്ക് ഏറെ ആശങ്കയുണ്ടാക്കുന്ന ഒരു പഠന റിപ്പോർട്ട് ആണ് ഇപ്പോൾ ചർച്ചയാകുന്നത്. തെക്കൻ ബ്രസീൽ തീരത്ത് നിന്ന് പിടിച്ച സ്കിപ്‌ജാക് ട്യൂണ (Katsuwonus pelamis) കളിൽ 96 ശതമാനത്തിലും പാരസൈറ്റുകളുടെ സാന്നിധ്യം കണ്ടെത്തിയതായി 2026 ഓഷൻ ആന്റ് കോസ്റ്റൽ റിസർച്ച് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വിശദീകരിക്കുന്നു. വിവിധ മത്സ്യബന്ധന മേഖലകളിൽ നിന്ന് ശേഖരിച്ച 53 സ്കിപ്ജക് ചൂരകളെയാണ് ഗവേഷകർ പരിശോധിച്ചത്. ഇതിൽ നിന്ന് 1,600ലേറെ പാരസൈറ്റുകളെയാണ് കണ്ടെത്തിയത്.

പരിശോധിച്ച 10 അവയവങ്ങളിൽ കിഡ്നിയിലും ഹൃദയത്തിലും ഒഴിച്ച് മീനുകളുടെ എല്ലാ ഭാ​ഗത്തും പാരസൈറ്റുകളുടെ സാന്നിധ്യം കണ്ടെത്തിയതായി ​ഗവേഷകർ പറയുന്നു. മനുഷ്യർ കഴിക്കാൻ ഉപയോ​ഗിക്കുന്ന മാംസഭാ​ഗത്തും പാരസൈറ്റുകളുടെ സാന്നിധ്യമുണ്ടെന്ന് പഠനത്തിൽ പറയുന്നു. പ്രധാനമായും Anisakis വിഭാഗത്തിലുള്ള നെമറ്റോഡുകൾ, Trypanorhyncha വിഭാഗത്തിലുള്ള ടേപ്പ്‌വോം ലാർവകൾ എന്നിവയുടെ സാന്നിധ്യമാണ് കണ്ടെത്തിയത്.

ഇവയിൽ Anisakis പാരസൈറ്റുകൾ മനുഷ്യരിലേക്ക് പകരാവുന്നവയാണ്. ഇവ സാധാരണയായി മത്സ്യത്തിന്റെ ആന്തരാവയവങ്ങൾ, കുടൽ, ചുറ്റുമുള്ള ടിഷ്യൂകൾ എന്നിവിടങ്ങളിലാണ് കാണപ്പെടുന്നത്. മത്സ്യം പിടികൂടിയതിന് ശേഷം ആന്തരാവയവങ്ങൾ വേഗത്തിൽ നീക്കം ചെയ്യാതിരുന്നാൽ ലാർവകൾ മാംസപേശിയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

ശരിയായ രീതിയിൽ വേവിക്കാതോയും പച്ചയ്ക്കോ കഴിക്കുന്നത് മനുഷ്യരിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. വയറുവേദന, ഓക്കാനം, ഛർദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. ചിലരിൽ Anisakis-നോട് ബന്ധപ്പെട്ട അലർജി പ്രതികരണങ്ങളും ഉണ്ടാകാം.

ട്യൂണ പാകം ചെയ്യുമ്പോൾ

ശരിയായ രീതിയിൽ പാകം ചെയ്യുന്നത് ജീവനുള്ള പരാന്നഭോജികളെ നശിപ്പിക്കുന്നതിനുള്ള പ്രധാന മാർഗമാണ്. സിഡിസി പ്രകാരം മത്സ്യം കുറഞ്ഞത് 145°F അഥവാ ഏകദേശം 63°C ആന്തരിക താപനിലയിൽ പാകം ചെയ്യുന്നത് പാരസൈറ്റുകൾ നശിപ്പിക്കാൻ സഹായിക്കും.

ഫ്രീസ് ചെയ്ത മത്സ്യം സുരക്ഷിതമാണോ?

ശരിയായ രീതിയിൽ മീനുകൾ ഫ്രീസ് ചെയ്യുന്നതും പാരസൈറ്റുകളെ നശിപ്പിക്കാൻ സഹായിക്കും. −20°C അല്ലെങ്കിൽ അതിൽ താഴെ ഏഴ് ദിവസം, അല്ലെങ്കിൽ കൂടുതൽ കുറഞ്ഞ താപനിലയിൽ നിശ്ചിത സമയത്തേക്ക് ഫ്രീസ് ചെയ്യാം. എന്നാൽ വീട്ടിലെ സാധാരണ ഫ്രീസറിൽ കുറച്ച് മണിക്കൂറുകളോ ഒന്നോ രണ്ടോ ദിവസമോ വെച്ചത് മാത്രം പച്ച മീൻ സുരക്ഷിതമാണെന്ന് കരുതരുത്.

എന്നാൽ മുഴുവൻ ചൂര മീനുകളിലും പാരസൈറ്റുകൾ ഉണ്ടെന്ന് പൂർണമായും പറയാൻ കഴിയില്ല. ഗവേഷകർ പരിശോധിച്ചത് 53 സ്കിപ്‌ജാക്ക് ട്യൂണകളെ മാത്രമാണ്, അതും ബ്രസീൽ തീരത്തെ പ്രത്യേക മത്സ്യബന്ധന മേഖലകളിൽ നിന്ന് ലഭിച്ച സാമ്പിളുകളെയാണ്. അതിനാൽ ലോകത്തിലെ എല്ലാ ചൂരകളിലും 96 ശതമാനം പാരസൈറ്റുകൾ ഉണ്ടെന്ന എന്ന നിഗമനത്തിൽ എത്താനാകില്ല.

മത്സ്യം വാങ്ങുമ്പോഴും പാകം ചെയ്യുമ്പോഴും ശ്രദ്ധിക്കേണ്ടത്

ചൂരമീൻ ഉൾപ്പെടെയുള്ള മീനുകൾ വൃത്തിയാക്കുമ്പോൾ ആന്തരാവയവങ്ങൾ പെട്ടെന്ന് നീക്കം ചെയ്യുകയും മാംസം നന്നായി പാകം ചെയ്യുകയും വേണം. മീൻ വാങ്ങുമ്പോൾ മാംസത്തിൻ്റെ നിറത്തിനോ ഘടനയ്ക്കോ മാറ്റങ്ങൾ കണ്ടാൽ അവ ഒഴിവാക്കുക.

Parasites Found in 96 percent of Sampled Tuna: Study

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉത്സവങ്ങള്‍ എല്ലാവരുടെതും'; നവരാത്രി ആഘോഷങ്ങളിലെ മുസ്‌ലിം വിലക്കിനെ എതിര്‍ത്ത് അമൃത ഫഡ്‌നാവിസ്; ബിജെപിയില്‍ ഭിന്നത; വിവാദം

ഓട്ടോ ഡ്രൈവർ ഷൗക്കത്ത് അലിയുടെ ആത്മഹത്യ; എഎംവിഐക്ക് കാരണം കാണിക്കൽ നോട്ടീസ്

'മകന് എഡിഎച്ച്ഡി ആണെന്ന് തിരിച്ചറിഞ്ഞതോടെ പ്രയോരിറ്റികള്‍ മാറി'; അവന്റെ ജീവിതം സാധാരണ പോലെ ആക്കണം: വിനയ് ഫോര്‍ട്ട്

'ആദ്യം തിയറ്ററിൽ പോയി കണ്ടത് അച്ഛന്റെ സിനിമ, സംവിധായകനായപ്പോൾ ആദ്യം വിളിച്ചത് അമ്മയെ'; വിശേഷങ്ങൾ പറഞ്ഞ് ജേസൺ

ഫോണ്‍ മരവിപ്പിച്ച് തട്ടിപ്പ്; കെണിയില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം?, വഴികള്‍