psychology behind people who save best bite for last Pinterest
Health

ഭക്ഷണത്തിന്റെ ഇഷ്ട ഭാ​ഗം എപ്പോഴും അവസാനം കഴിക്കാനായി മാറ്റിവയ്ക്കാറുണ്ടോ? മനഃശാസ്ത്രപരമായി നിങ്ങൾക്ക് ചില സവിശേഷതയുണ്ട്

ഇവർക്ക് പെട്ടെന്നു ലഭിക്കുന്ന സന്തോഷത്തേക്കാൾ ആ സന്തോഷത്തെ കുറച്ചുനേരം കാത്തിരുന്ന് അനുഭവിക്കുന്നതിലാണ് കൂടുതൽ തൃപ്തി ലഭിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ക്ഷണം കഴിക്കുമ്പോൾ ഏറ്റവും രുചികരമായ ഭാ​ഗം അവസാനം കഴിക്കാനായി മാറ്റിവയ്ക്കുന്ന ശീലമുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായി ചില സവിശേഷതകൾ ഉണ്ടെന്ന് ചൂണ്ടിക്കാണിക്കുകയാണ് വിദ​ഗ്ധർ. പലർക്കും ഇതൊരു ചെറിയ നിസ്സാരമായ കാര്യമായിരിക്കാം.

ഭക്ഷണത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം അവസാനം കഴിക്കാൻ മാറ്റിവെക്കുന്നവർ സാധാരണയായി 'ഡിലേയ്ഡ് ഗ്രാറ്റിഫിക്കേഷൻ' അഥവാ ആഗ്രഹങ്ങളെ അല്പനേരം മാറ്റിവെച്ച് സന്തോഷം ആസ്വദിക്കുന്ന പ്രവണതയുള്ളവരാണെന്ന് മനഃശാസ്ത്രത്തിൽ പറയുന്നു.

ഇവർക്ക് പെട്ടെന്നു ലഭിക്കുന്ന സന്തോഷത്തേക്കാൾ ആ സന്തോഷത്തെ കുറച്ചുനേരം കാത്തിരുന്ന് അനുഭവിക്കുന്നതിലാണ് കൂടുതൽ തൃപ്തി ലഭിക്കുന്നത്. ഇക്കൂട്ടർ കാര്യങ്ങൾ ആസൂത്രണം ചെയ്താൽ കൂടുതൽ താൽപര്യം കാണിക്കുന്നവരാണ്. ഭക്ഷണത്തിന്റെ ഓരോ ഘട്ടവും മുൻകൂട്ടി പ്ലാൻ ചെയ്ത് ഏറ്റവും നല്ല ഭാ​ഗം അവസാനം വരുന്നത് വരെ ക്ഷമയോടെ കാത്തിരിക്കാൻ ഇവർക്ക് സാധിക്കുന്നു.

ഇത് അവരുടെ ജീവിതത്തിലെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനും വലിയൊരു സഹായകമാണ്. കൂടാതെ, ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധ ചെലുത്തുന്നവരാണ് ഇവർ. ആഹാരത്തിലെ രുചിയും ഗുണവും കൃത്യമായി വേർതിരിച്ചറിയാനും ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്താനും ഇവർക്ക് പ്രത്യേക കഴിവുണ്ട്.

കാര്യങ്ങൾ തിരക്കിട്ട് അവസാനിപ്പിക്കാതെ ഓരോ നിമിഷവും ആസ്വദിക്കാനാണ് ഇവർ ആഗ്രഹിക്കുന്നത്. ഇത് വെറുമൊരു ഭക്ഷണരീതി മാത്രമല്ല, ജീവിതത്തെ ആസ്വദിക്കാനുള്ള ഒരു രീതി കൂടിയാണ്. അല്പനേരം കാത്തിരുന്നാൽ ലഭിക്കുന്ന വലിയ സന്തോഷത്തെ ഉൾക്കൊള്ളാൻ ഇവർക്ക് സാധിക്കുന്നു. അതിനാൽ, ഈ ശീലമുള്ളവർ ജീവിതത്തിൽ ക്ഷമയുള്ളവരും കാര്യങ്ങളെ ഗൗരവമായി കാണുന്നവരുമാണെന്ന് മനഃശാസ്ത്രം പറയുന്നു.

Psychology behind people who save best bite for last

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്രവുമായി യുഡിഎഫ് സര്‍ക്കാര്‍ ഏറ്റുമുട്ടലിനില്ല'; വിഡി സതീശൻ അഭിമുഖം/ Exclusive

എണ്ണവില എങ്ങോട്ട്?, ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍; 85 ഡോളറിലേക്ക്, രണ്ടുദിവസത്തിനിടെ കുതിച്ചത് 11 ശതമാനം

യുഎഇയില്‍ വാഹനം ഓടിക്കുന്നവര്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍; ചെറിയ തെറ്റുകള്‍ക്ക് വലിയ പിഴ നല്‍കേണ്ടി വരും

സ്വര്‍ണവില റിവേഴ്‌സില്‍ തന്നെ; പത്തുദിവസത്തിനിടെ ഇടിഞ്ഞത് 3000 രൂപ

നിയമസഭാ പ്രവർത്തനത്തിൽ കേരളം രാജ്യത്തിന് മാതൃക; റിപ്പോർട്ട്