Kitchen hacks Pinterest
Health

വീട്ടിലെ ചെലവു കൺട്രോളിൽ ആകുന്നില്ലേ? അടുക്കളയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പാചകം ചെയ്യുന്ന പാത്രത്തിന്റെ മുകളിൽ മറ്റൊരു പാത്രത്തിൽ വെള്ളം വെച്ച് ചൂടാക്കിയെടുക്കാം.

സമകാലിക മലയാളം ഡെസ്ക്

മിക്ക വീടുകളിലും ബജറ്റ് നിയന്ത്രിക്കുന്നത് സ്‌ത്രീകളാണ്. ഷോപ്പിങ്ങിലും പാചകത്തിലും അൽപം ശ്രദ്ധ ചെലുത്തിയാൽ വീട്ടു ചിലവ് കൈപ്പിടിയിൽ ഒതുക്കാം. പാഴ്‌ചെലവ് അകറ്റാൻ ചില അടുക്കള പൊടിക്കൈകൾ.

ഫ്രിഡ്‌ജ് ഉപയോ​ഗിക്കുമ്പോൾ

ഫ്രിഡ്ജിൽ അമിത ഭാരം സൂക്ഷിക്കുന്നത് വൈദ്യുതി ഉപയോ​ഗം കൂടാൻ ഇടയാക്കും. പച്ചക്കറികൾ വാങ്ങിക്കുന്ന അന്നു തന്നെ കഴുകി തൊലിയും ഞെട്ടും കളഞ്ഞ് ഫ്രിഡ്‌ജിൽ വയ്ക്കാം. മാംസം മസാല പുരട്ടി വയ്ക്കാം. ഇഞ്ചി മുതലായവ തൊലികളഞ്ഞും തേങ്ങ ചിരവിയും വയ്ക്കാം. മീൻ കറിയിൽ മസാലയും ഉള്ളിയും ചേർക്കാതെ വെച്ചാൽ ഏതു സമയത്തും എടുത്ത് പാചകം ചെയ്യാം. ഫ്രി‍ഡ്ജ് ആഴ്‌ചയിൽ ഒരു തവണ വൃത്തിയാക്കിയാൽ ദുർഗന്ധം ഒഴിവാക്കാം.

പാചക വാതകം

അടുക്കളയിൽ ആവശ്യമുള്ള സാധനങ്ങൾ എല്ലാം തയ്യാറാക്കി വെച്ചതിനു ശേഷം ഗ്യാസ് ഓൺ ചെയ്യുക. അരിയും പച്ചക്കറികളും വേവിക്കുമ്പോൾ വെള്ളം തിളപ്പിച്ചതിനു ശേഷം ഇടാം. തിളച്ചു കഴിഞ്ഞാൽ തീ കുറയ്‌ക്കാൻ ശ്രദ്ധിക്കണം.

പരിപ്പ്, ധാന്യങ്ങൾ എന്നിവ കുതിർത്ത് പാചകം ചെയ്‌താൽ ഇന്ധന നഷ്‌ടം ഒഴിവാക്കാം. സ്‌റ്റൗവിന്റെ ബർണറുകൾ ആഴ്‌ചയിലൊരിക്കൽ സോപ്പ്, സോഡാക്കാരം എന്നിവ ഉപയോഗിച്ച് വൃത്തിയാക്കണം.

വർഷത്തിലൊരിക്കൽ ട്യൂബ് മാറ്റണം. പാചകം ചെയ്യുന്ന പാത്രത്തിന്റെ മുകളിൽ മറ്റൊരു പാത്രത്തിൽ വെള്ളം വെച്ച് ചൂടാക്കിയെടുക്കാം. ഫ്രിഡ്‌ജിൽ നിന്ന് പുറത്തെടുത്ത ഉടൻ സാധനങ്ങൾ ഗ്യാസിൽ വെച്ചാൽ ഇന്ധനം കൂടുതൽ വേണ്ടിവരും. അതിനാൽ തണുപ്പ് കുറഞ്ഞതിനു ശേഷം ചൂടാക്കാം.

മിക്‌സർ-ഗ്രൈൻഡർ

അരയ്‌ക്കുമ്പോൾ മാവിൽ ആവശ്യത്തിന് വെള്ളമൊഴിക്കണം. കുറഞ്ഞ വോൾട്ടേജിൽ ഇത് പ്രവർത്തിപ്പിക്കരുത്. മിക്‌സിയുടെ വാഷർ, ബ്ലേഡുകൾ തുടങ്ങിയവ ഇടയ്‌ക്ക് സർവീസ് ചെയ്യണം. അരച്ചു കഴിഞ്ഞാലുടൻ ഗ്രൈൻഡർ വൃത്തിയാക്കണം. കല്ല് അരയുമെന്നതിനാൽ ഗ്രൈൻഡറിന് അമിത ഭാരം കൊടുക്കരുത്.

ഇൻഡക്ഷൻ സ്റ്റൗ

ഇൻഡക്ഷൻ സ്റ്റൗ ഉപയോഗിക്കുന്നവർ ഇത് പരന്ന പ്രതലത്തിൽ വയ്ക്കണം. ചരിച്ച് വെച്ചാൽ എല്ലാ ഭാഗങ്ങളിലും വേവ് ഒരുപോലെ ലഭിക്കില്ല.

പ്രഷർ കുക്കർ

കഴിവതും പാചകം പ്രഷർ കുക്കറിലാക്കുന്നതാണ് നല്ലത്. ആവശ്യത്തിന് വെള്ളം വേണം. പരിപ്പ്, കടല, പയർ, ചിക്കൻ ഒഴികെ വേകാൻ ബുദ്ധിമുട്ടുള്ളവ കുക്കറിലാക്കാം. പരിപ്പിനൊപ്പം എണ്ണ ചേർത്താൽ വേഗം വേവും. പയറുവർഗങ്ങൾ തലേന്ന് വെള്ളത്തിലിട്ടാൽ എളുപ്പം വേവും.

Kitchen Hacks: Finance management in kitchen

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളവും സെറ്റാണ്, ഞങ്ങളും സെറ്റാണ്'; തെര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ സ്ഥാനാർത്ഥി പ്രഖ്യാപനം: രമേശ് ചെന്നിത്തല

കേന്ദ്ര സര്‍വ്വകലാശാല ക്യാംപസിന് അണ്ടൂര്‍ക്കോണത്ത് ഏഴ് ഏക്കർ ഭൂമി നൽകാൻ തീരുമാനം

'ബോളിവുഡിനെ വച്ചു നോക്കുമ്പോൾ തെന്നിന്ത്യയിൽ കുറച്ചു കൂടി റിലാക്സ് ചെയ്ത് ജോലി ചെയ്യാം; ഇവിടെ എല്ലാം പെട്ടെന്ന് നടക്കും'

വീട്ടിൽ ചെമ്പരത്തിയുണ്ടോ? ലിപ്ബാം റെഡി

​'ഗ്യാസ് കുറ്റി കിങ്! അവസാനം ഞങ്ങളുടെ വിഐപി വന്നെത്തി'; രസകരമായ റീലുമായി സമീറ റെഡ്ഡി

SCROLL FOR NEXT