Weekend hobbies Pinterest
Health

'ഓഫ് ഡേ' വെറുതെ കളയരുത്; പുതിയ ഹോബി പരീക്ഷിക്കാൻ പറ്റിയ ദിവസം, ഇതാ ചില ഐഡിയകൾ

ഒരു ഹോബി വെറും സമയം ചെലവഴിക്കാൻ മാത്രമുള്ള ഒന്നല്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ജോലിയും പഠനവും കുടുംബ ഉത്തരവാദിത്തങ്ങളുമായി ആഴ്ചയിലെ മിക്ക ദിവസങ്ങളും പാക്ക്ഡ് ആണ്. എന്നാൽ ശനിയാഴ്ച അല്ലെങ്കിൽ ആഴ്ചയിൽ ഓഫ് കിട്ടുന്ന ഒരു ദിവസം അതിൽ നിന്ന് ഒരു ചെറിയ ഇടവേള നൽകുന്ന ദിവസമാണ്. വിശ്രമത്തിനും പുതുമയുള്ള കാര്യങ്ങൾ പരീക്ഷിക്കാനും പറ്റിയ ദിവസം. ഈ ദിവസം പുതിയ ഹോബികൾ കണ്ടെത്താനുള്ള മികച്ച അവസരമാക്കിയാലോ?

ഒരു ഹോബി വെറും സമയം ചെലവഴിക്കാൻ മാത്രമുള്ള ഒന്നല്ല. അത് നമ്മുടെ ക്രിയേറ്റീവ് ആയ കഴിവുകൾ വികസിപ്പിക്കാനും മാനസികാരോ​ഗ്യം മെച്ചപ്പെടുത്താനും ജീവിതത്തിൽ കൂടുതൽ സന്തോഷവും ആത്മവിശ്വാസവും നൽകാനും സഹായിക്കുന്നു. പുതിയ എന്തെങ്കിലും പഠിക്കുമ്പോൾ നമ്മുടെ തലച്ചോറ് കൂടുതൽ സജീവമാകുകയും പുതിയ ആശയങ്ങൾ സ്വീകരിക്കാൻ തയ്യാറാകുകയും ചെയ്യുന്നു.

ഹോബികൾ വേണം

തിരക്കുപിടിച്ച ജീവിതസാഹചര്യത്തിൽ എന്തെങ്കിലും പുതിയ കാര്യങ്ങൾ ചെയ്യുന്നത് അല്ലെങ്കിൽ ഒരു ഹോബി ഉണ്ടായിരിക്കുന്നത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ജോലിയിലോ പഠനത്തിലോ ഉണ്ടാകുന്ന മാനസികമായ ക്ഷീണം മാറ്റാൻ ഇതൊരു മികച്ച ഔഷധമാണ്. കൂടാതെ, പുതിയ കഴിവുകൾ നേടാനും സ്വയം മെച്ചപ്പെടുത്താനും ഹോബികൾ സഹായിക്കുന്നു. ചിലപ്പോൾ ഒരു സാധാരണ ഹോബി തന്നെ പിന്നീട് വരുമാന മാർഗമായോ കരിയർ അവസരമായോ മാറുകയും ചെയ്യാം.

പരീക്ഷിക്കാവുന്ന ചില ഹോബികൾ

വായന

പുസ്തകങ്ങൾ വായിക്കുന്നത് അറിവും ഭാഷാപാടവവും വർധിപ്പിക്കും. കഥകൾ, ജീവചരിത്രങ്ങൾ, സ്വയംവികസന പുസ്തകങ്ങൾ എന്നിവ വായിക്കുന്നത് പുതിയ ചിന്തകൾ സമ്മാനിക്കും.

​ഗാർ​ഡനിങ്

ചെടികൾ നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് മാനസികമായി സമാധാനവും സന്തോഷവും നൽകുന്നു. പ്രകൃതിയോട് കൂടുതൽ അടുക്കാനും ഇത് സഹായിക്കും.

ചിത്ര വരയ്ക്കുക

ചിത്രങ്ങൾ വരയ്ക്കുകയോ പേയ്ൻ്റിങ് എന്നിവ ക്രിയേറ്റീവ് ആയ ചിന്തകളെ വളർത്തുന്നു. കഴിവ് ഉണ്ടാകണമെന്നില്ല, ആസ്വദിക്കുന്നതു തന്നെയാണ് പ്രധാന കാര്യം.

ഫോട്ടോഗ്രഫി

മൊബൈൽ ഫോൺ ഉപയോഗിച്ചു പോലും മനോഹരമായ ചിത്രങ്ങൾ പകർത്താൻ കഴിയും. ചുറ്റുപാടുകളെ കൂടുതൽ ശ്രദ്ധയോടെ കാണാൻ ഈ ഹോബി സഹായിക്കും.

പാചകം

പുതിയ വിഭവങ്ങൾ പരീക്ഷിക്കുന്നത് രസകരമായ അനുഭവമാണ്. കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും സന്തോഷം പകരാനും ഇത് സഹായിക്കും.

സംഗീതം/നൃത്തം

സം​ഗീതം, ന‍ൃത്തം എന്നിവയുമായി ബന്ധപ്പെട്ട് പുതിയത് എന്തെങ്കിലും പഠിക്കുകയോ ചെയ്യുകയോ ചെയ്യുന്നത് മനസ്സിന് ആശ്വാസം നൽകുന്നു. സംഗീതവും നൃത്തവും മാനസികാരോഗ്യത്തിന് ഗുണകരമാണെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു.

യോഗയും ധ്യാനവും

ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്താൻ യോഗയും ധ്യാനവും മികച്ച ഹോബികളാണ്. സ്ഥിരമായി ചെയ്യുമ്പോൾ ഏകാഗ്രതയും ആത്മവിശ്വാസവും വർധിക്കും.

ജേണലിങ്

ഡയറി എഴുതുക, കഥകൾ എഴുതുക, കവിതകൾ രചിക്കുക തുടങ്ങിയവ ചിന്തകൾ പ്രകടിപ്പിക്കാനുള്ള മികച്ച മാർഗമാണ്.

പുതിയ ഹോബി തുടങ്ങുന്നതിന് മുൻപ് ഇക്കാര്യങ്ങൾ മനസ്സിൽ വെക്കണം

  • തിരഞ്ഞെടുക്കുന്ന ഹോബി നമ്മുടെ താൽപര്യങ്ങൾക്ക് അനുയോജ്യമാകണം.

  • തുടക്കത്തിൽ വലിയ ചെലവ് ആവശ്യമില്ലാത്ത ഹോബികൾ പരീക്ഷിക്കുന്നതാണ് നല്ലത്.

  • മറ്റുള്ളവരുമായി താരതമ്യം ചെയ്യാതെ ആ പ്രക്രിയ ആസ്വദിക്കുക.

  • ഹോബിക്ക് വേണ്ടി സ്ഥിരമായി സമയം കണ്ടെത്താൻ ശ്രമിക്കുക.

അവധി കിട്ടുന്ന ഒരു ദിവസം വിശ്രമിക്കാൻ മാത്രമല്ല, സ്വയം കണ്ടെത്താനും പുതിയ കഴിവുകൾ വികസിപ്പിക്കാനും ഉള്ള അവസരം കൂടിയാണ്. ഒരു പുതിയ ഹോബി ജീവിതത്തിൽ സന്തോഷവും ആത്മവിശ്വാസവും ഫ്രഷ്നസും കൊണ്ടുവരാൻ കഴിയും. അതു കൊണ്ട് ഈ ശനിയാഴ്ച, കുറച്ച് സമയം മാറ്റിവെച്ച് നിങ്ങൾക്ക് ഇഷ്ടപ്പെടാവുന്ന ഒരു പുതിയ ഹോബി പരീക്ഷിച്ചു നോക്കൂ.

Tips to Exploring new Hobbies; Mental Health, stress management

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗണേഷ് കുമാര്‍ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പുറത്ത്; കോടതിയില്‍ പോകട്ടെ എന്ന് സുകുമാരന്‍ നായര്‍

തനിക്കൊപ്പം ഫോട്ടോ എടുക്കാന്‍ മെലോണി കെഞ്ചിയെന്ന് ട്രംപ്; വല്ലാത്ത തള്ളെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി

പെട്രോളിന് ഒറ്റയടിക്ക് 74 രൂപ കുറച്ച് പാകിസ്ഥാന്‍; ഡീസലിന് 67 രൂപയും

'27 കോടി ഭാ​രം' ഇനി താങ്ങാൻ വയ്യ! ഋഷഭ് പന്ത് ഡൽഹി ക്യാപിറ്റൽസിലേക്ക്

അത് കല്ലറയുടെ നമ്പറുകള്‍ മാറിപ്പോയത്; പായയില്‍ പൊതിഞ്ഞ മൃതദേഹം കണ്ടെത്തിയതില്‍ ദുരൂഹതയില്ലെന്ന് പൊലീസ്