Bryan Johnson Autoimmune dieseases X
Health

'എന്റെ വയർ സ്വയം തിന്നുകൊണ്ടിരിക്കുന്നു'; എന്താണ് ബ്രയാൻ ജോൺസണിനെ ബാധിച്ച ഓട്ടോഇമ്മ്യൂൺ ഗ്യാസ്ട്രൈറ്റിസ്?

ഓട്ടോഇമ്മ്യൂൺ ഗ്യാസ്ട്രൈറ്റിസ് എന്ന രോ​ഗാവസ്ഥ തന്നെ പിടികൂടിയെന്നും അത് മറികടക്കാനുള്ള പരിശ്രമത്തിലാണ് താനെന്നും ബ്രയാൻ എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

യുവത്വം സംരക്ഷിക്കുന്നതിന് കോടികൾ ചെലവാക്കുന്ന ബയോഹാക്കറും അമേരിക്കൻ ശതകോടീശ്വരനായ ബ്രയാൻ ജോൺസൺ വാർത്തകളിലെ നിറസാന്നിധ്യമാണ്. ഇപ്പോഴിതാ തനിക്ക് ഓട്ടോഇമ്മ്യൂൺ ഗ്യാസ്ട്രൈറ്റിസ് (Autoimmune Gastritis) എന്ന രോ​ഗാവസ്ഥ സ്ഥിരീകരിച്ചുവെന്ന് വെളിപ്പെടുത്തുകയാണ് ബ്രയാൻ. തന്റെ വയർ സ്വയം തിന്നുകൊണ്ടിരിക്കുകയാണെന്നാണ് (മൈ സ്റ്റൊമക് ഈസ് ഈറ്റിങ് ഇറ്റ്സെൽഫ്) അസുഖത്തിനെ അദ്ദേഹം വിശേഷിപ്പിച്ചത്.

വർഷങ്ങളുടെ തീവ്ര പരിശ്രമത്തെ തുടർന്ന് 48 കാരനായ താന്റെ ഹൃദയാരോഗ്യം, കരുത്ത്, പ്രത്യുത്പാദനക്ഷമത, ഹോർമോണുകൾ തുടങ്ങിയവ 18കാരന്റെതു പോലെ പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ഇപ്പോഴിതാ ഓട്ടോഇമ്മ്യൂൺ ഗ്യാസ്ട്രൈറ്റിസ് എന്ന രോ​ഗാവസ്ഥ തന്നെ പിടികൂടിയെന്നും അത് മറികടക്കാനുള്ള പരിശ്രമത്തിലാണ് താനെന്നും ബ്രയാൻ എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

ലോകത്ത് ഏതാണ്ട് രണ്ട് മുതൽ അ‍ഞ്ച് ശതമാനം വരെ ആളുകളിൽ മാത്രമാണ് ഈ രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ. ലക്ഷണങ്ങൾ പ്രകടമല്ലാത്തതിനാൽ പലരിലും ഇത് കൃത്യസമയത്ത് തിരിച്ചറിയാറില്ല എന്നതാണ് പ്രധാന വെല്ലുവിളി. കുട്ടിക്കാലത്തെ മോശം ഭക്ഷണരീതികളും കരിയറിന്റെ തുടക്കത്തിലുണ്ടായ കടുത്ത മാനസിക സമ്മർദ്ദവും വിഷാദരോഗവുമെല്ലാം ഈ അവസ്ഥയ്ക്ക് കാരണമായിട്ടുണ്ടാകാമെന്ന് ബ്രയാൻ പറയുന്നു.

21-ാം വയസ്സിൽ അദ്ദേഹത്തിന് തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന രോഗം കണ്ടെത്തിയിരുന്നു. കഴിഞ്ഞ 11 വർഷമായി തന്റെ ശരീരത്തിൽ ഫെറിറ്റിൻ (ഇരുമ്പിന്റെ അളവ്) വളരെ കുറവായിരുന്നു. ഭക്ഷണത്തിലൂടെയും സപ്ലിമെന്റുകളിലൂടെയും ഇത് വർധിപ്പിക്കാൻ എത്ര ശ്രമിച്ചിട്ടും പരാജയപ്പെട്ടു. എന്തുകൊണ്ടാണ് ഇരുമ്പ് ശരീരത്തിൽ പിടിക്കാത്തതെന്ന് ഇപ്പോഴാണ് മനസ്സിലായതെന്നും അദ്ദേഹം പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

നിലവിലെ വൈദ്യശാസ്ത്രത്തിൽ രോഗത്തിന് പൂർണ്ണമായ ഒരു പരിഹാരമില്ലെന്നും ലക്ഷണങ്ങളെ നിയന്ത്രിക്കാൻ മാത്രമേ സാധിക്കൂ എന്നുമാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ ഇതിനൊരു ശാസ്ത്രീയ പരിഹാരം കണ്ടെത്താൻ താൻ ശ്രമിക്കുമെന്നും അതിന്റെ വിവരങ്ങൾ ലോകവുമായി പങ്കുവെക്കുമെന്നും ബ്രയാൻ കൂട്ടിച്ചേർത്തു.

എന്താണ് ഓട്ടോഇമ്മ്യൂൺ ഗ്യാസ്ട്രൈറ്റിസ് ?

ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം സ്വന്തം കോശങ്ങളെത്തന്നെ ശത്രുവായി കണ്ട് ആക്രമിക്കുന്ന അവസ്ഥയാണിത്. ഈ രോഗം ബാധിക്കുന്നതോടെ വയറ്റിലെ ആസിഡ് ഉത്പാദിപ്പിക്കുന്ന കോശങ്ങളെ പ്രതിരോധ സംവിധാനം നശിപ്പിക്കുന്നു. ഇത് താഴെ പറയുന്ന ഗുരുതര പ്രശ്നങ്ങളിലേക്ക് നയിക്കാം:

  • പോഷകാഹാരക്കുറവ്: വിറ്റാമിൻ B12, ഇരുമ്പ് എന്നിവ ശരീരം ആഗിരണം ചെയ്യുന്നത് തടസ്സപ്പെടുന്നു.

  • വിളർച്ച: ദീർഘകാലമായി ഇരുമ്പ് ശരീരത്തിൽ ആകിരണം ചെയ്യപ്പെടാത്ത അവസ്ഥയുണ്ടാകുന്നു.

  • കാൻസർ സാധ്യത: ദീർഘനാൾ ഇവ തുടരുന്നത് വയറ്റിലെ കാൻസർ സാധ്യത വർധിപ്പിക്കുന്നു.

What is autoimmune gastritis, the condition Bryan Johnson says he has?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യയിൽ വന്നപ്പോൾ അബദ്ധത്തിൽ പോർക്ക് കഴിച്ചു, 10 വർഷം അപൂർവരോ​ഗത്തോട് പൊരുതി യുകെ സ്വദേശിനി, എന്താണ് ന്യൂറോസിസ്റ്റിസെർക്കോസിസ്?

തകര്‍ന്നുവീണ ബഹുനില കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടന്നത് എട്ടുദിവസം; നൂറ് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം; 43കാരന് അത്ഭുത രക്ഷപ്പെടല്‍

അവധിക്കാലത്ത് നാട്ടിലേക്ക് വണ്ടി കയറാം; ഗള്‍ഫ് സര്‍വീസുകള്‍ പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

'വ്യാജമായ മുന്‍കാല വിധികള്‍', നിയമനടപടികളിലെ എഐ ഉപയോഗം വിനാശകരം: സുപ്രീംകോടതി

പ്രായം തളര്‍ത്താത്ത പോരാട്ടവീര്യം; റെക്കോര്‍ഡുകള്‍ തിരുത്തി CR-7 ന്റെ കുതിപ്പ്