Brain micro sleep Meta AI Image
Health

'കിളി പോയ' അവസ്ഥയിലാണോ? പിന്നിൽ തലച്ചോറിൻ്റെ കളിയാണ്

ആവശ്യത്തിന് ഉറക്കം കിട്ടാതെ വരുമ്പോൾ തലച്ചോറ് സെറിബ്രോസ്പൈനൽ ഫ്ലൂയിഡ് എന്ന രാസസംയുക്തം പുറപ്പെടുവിക്കും.

Author : സമകാലിക മലയാളം ഡെസ്ക്

ചില സമയങ്ങളിൽ കാര്യങ്ങൾ ഒന്നു മനസ്സിലാക്കിയെടുക്കാൻ പതിവിനെക്കാൾ കൂടുതൽ ആവർത്തി പരിശ്രമിക്കേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്. ഏതാണ്ട് കിളി പോയ അവസ്ഥ എന്നൊക്കെ നമ്മൾ തമാശയായി പറയുന്ന ഈ സാഹചര്യത്തിന് പിന്നിൽ തലച്ചോറാണ്. തലച്ചോറ് മൈക്രോ സ്ലീപ് മോഡിലേക്ക് പോകുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഉറക്കക്കുറവ് തന്നെയാണ് ഇതിന്റെ പിന്നിൽ.

ആവശ്യത്തിന് ഉറക്കം കിട്ടാതെ വരുമ്പോൾ തലച്ചോറ് സെറിബ്രോസ്പൈനൽ ഫ്ലൂയിഡ് എന്ന രാസസംയുക്തം പുറപ്പെടുവിക്കും. ഇത് നമ്മുടെ ശ്രദ്ധ കേന്ദീകരിക്കാനുള്ള ശേഷിയെ ബാധിക്കുന്നതാണെന്ന് നേച്ചർ ന്യൂറോസയൻസസ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വിശ​ദീകരിക്കുന്നു.

ഇത് യഥാർഥത്തിൽ നമ്മൾ ഉറങ്ങുമ്പോഴാണ് തലച്ചോർ പുറപ്പെടുവിക്കുന്നത്. എന്നാൽ ഉറക്കനഷ്ടം ക്രമീകരിക്കാൻ തലച്ചോർ സ്വയം മൈക്രോ സ്ലീപ് മോഡിയേക്ക് പോകാൻ ഇത് ഉപയോ​ഗപ്പെടുത്തുന്നു.

രാത്രിയിൽ നന്നായി ഉറങ്ങിയവർ, ഉറക്കത്തിൽ തടസ്സം നേരിട്ടവർ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളാക്കി തിരിച്ചായിരുന്നു പഠനം. തൊട്ടടുത്ത ദിവസം കാര്യങ്ങൾ ചെയ്യുമ്പോഴുള്ള ശരീരത്തിന്റെയും മസ്തിഷ്കത്തിന്റെയും പ്രവർത്തനങ്ങൾ എപ്രകാരമാണെന്ന് ഇഇജിയിലൂടെ പരിശോധിച്ചു.

ഹൃദയമിടിപ്പ്, ശ്വസനനിരക്ക്, കൃഷ്ണമണിയുടെ വലിപ്പം തുടങ്ങിയവയും പരിശോധിച്ചു. തുടർന്ന് പഠനത്തിൽ പങ്കെടുത്തവരുടെ ഏകാഗ്രത പരിശോധിക്കാനുള്ള ചില ടെസ്റ്റുകളും ചെയ്തു. ശേഷമാണ് ഉറക്കക്കുറവ് നേരിട്ടവർക്ക് കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള ശേഷി കുറഞ്ഞതായി കണ്ടെത്തിയത്.

what is Brain micro sleep

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

SCROLL FOR NEXT